ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി...
ചുറ്റ്പാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്നുമാത്രം ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം.. എന്താണ് പരിസ്ഥിതി.!! നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനിൽപിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.എന്താണ് പരിസ്ഥിതിയേക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം.നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം....(ദൈവത്തിൻറെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു . തെങ്ങുകൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു.എന്തിന് വിള നിലങ്ങൾ കൂടിഇല്ലാതായിരിക്കുന്നു.. പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു... നാം സാധന സാമഗ്രികൾ വാങ്ങാൻ കടയിൽ പോകുന്നു. ആവശ്യമുളള സാധനങ്ങൾ വാങ്ങി വീട്ടിലെത്തി ഈ പലചരക്ക് സാധനങ്ങളെ ടിന്നുകളിൽ അടച്ച് വയ്ക്കുന്നു....ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിക്കുന്നു....മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ ഒരു ആവരണമായി മണ്ണിൽ കിടക്കുന്നു.....മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെളളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു....മണ്ണിൻറെ ഫലഭൂയിഷ്ടത നഷ്ടമാകുന്നതിനൊപ്പം പൊടിപടലങ്ങൾ അന്തഃരീക്ഷത്തിൽ നിറയുന്നു....ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്... .ചുരുങ്ങിയത്, നമ്മുടെ വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, കൃതൃമ സാധനങ്ങൾ ഉപയോഗിക്കുന്നത് കുറച്ച് കൊണ്ട് വരുക..എന്നിവയൊക്കെ പ്രാവർത്തികം ആക്കാൻ നിരന്തരം ശ്രമിക്കുക.. ജീവൻ തുടിക്കുന്ന അതി സങ്കീർണ്ണമായ ജൈവ വിധാനം ആണ് മണ്ണ്. ഭൂമിയുടെ ഘനം കുറഞ്ഞ ഈ പുറംതോട് സസ്യങ്ങളോടും മറ്റു ജീവ ജാലങ്ങലോടും ഒപ്പം സുസ്ഥിരമായ പ്രകൃതി സംവിധാനമാണ്. അനേക വർഷം കൊണ്ട് രൂപപ്പെട്ടു വന്നത് .മനുഷ്യ വംശത്തിന്റെ സംസ്കൃതിയുടെയും,സമ്പത്തിന്റെയും നിലനില്പ്പിന്റെയും അടിസ്ഥാനം. അതുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കി മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് മണ്ണില പൊന്ന് വിളയിക്കുന്ന മനുഷ്യ ധർമ്മം നാം തിരിച്ചു പിടിക്കേണ്ടി ഇരിക്കുന്നു. മണ്ണിനെ പുനരുദ്ധരിക്കാൻ കഴിയുന്ന കൃഷി രീതികൾ സ്വീകരിക്കണം. മണ്ണിനു ജലം നല്കാൻ മണ്ണിൽ താണ മഴയിൽ നിന്നും ജലസ്രോതസ്സു കണ്ടെത്തണം. രാസ വളങ്ങളും കീടനാശിനികളും ഡിട്ടര്ജന്റ്റ് പൊടികളും അകറ്റി നിർത്തി കൊണ്ടുള്ള മണ്ണ് കാക്കലും ഈർപ്പവും കൃഷിയെ ജൈവികമാക്കും.കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് മണ്ണിന്റെ സ്വഭാവം മാറുന്നത് തിരിച്ചറിയണം. പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തു നിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കണം ജീവന് ആധാരമായ വായുവിന്റെ മലിനീകരണം നാൾക്കുനാൾ കൂടി വരുന്നു, വിഷവാതകങ്ങളിലൊന്നായ കാർബൺ മോണോക് സൈഡ് ഗ്രീൻ ഹൗസ് ഇഫക്ടിനു കാരണം ആവുന്നു, മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിക്കാത്ത വ്യവസായശാലകളും ശീതികരണികളും ഇതിൽ മുഖ്യ കാരണമാണ് വനവന്യ ജീവി സംരക്ഷണം ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പു തടയൽ, ജലസംരക്ഷണം ഉപഭോഗ വസ്തുക്കളുടെ മിതമായിട്ടു മാത്രമുള്ള ഉപയോഗം, (പക്യതിക്ക് അനുയോജ്യമായ മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിക്കൽ, ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കൽ ഇവയിലൂടെ പ്രകൃതിയുടെ താളം തെറ്റാതെ അടുത്ത തലമുറകളിലേക്ക് കൂടി ഈ വിഭവങ്ങളേയും മനോഹാരിതയേയും കരുതിവക്കാം.. നല്ല അന്തഃരീക്ഷത്തിലെ, നല്ല വ്യക്തികളും നല്ല സമൂഹവും നല്ല പരിസ്ഥിതിയോട് കൂടിയ ആവാസ വ്യവസ്ഥയും ലഭിക്കയുളളൂ...ആ ലക്ഷ്യത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാൻ മനസ്സുണ്ടാകട്ടെയെന്ന് സമാശ്വസിക്കാം..
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം