ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/അകറ്റാം രോഗങ്ങളെ
അകറ്റാം രോഗങ്ങളെ
ശുചിത്വം നമ്മുടെ ജീവിതത്തിൽ പരമപ്രധാനമാണ്. പല രോഗങ്ങളും ഉണ്ടാവുന്നത് നമ്മുടെ വൃത്തിയില്ലായ്മ കൊണ്ടാണ് .നാം പൊതുസ്ഥലങ്ങൾ വൃത്തികേടാക്കരുത്. കാരണം ഇതിൽ നിന്ന് ഉണ്ടാവുന്ന കൊതുകുകളും മറ്റും രോഗങ്ങൾ ഉണ്ടാകും ഉദാഹരണമായി ഇതാ ഡെങ്കിപ്പനി മലേറിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്നത് കൊതുകുകളാണ് ആണ് .ഈ അസുഖങ്ങൾ പരത്തുന്ന കൊതുകുകൾ ഉണ്ടാവുന്നത് നാം വൃത്തികേടാക്കി യിരിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് . നമുക്കുണ്ടാവുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം നാം എവിടെയും ശുചിത്വമില്ലായ്മയാണ്. നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് 'കോവിഡ് 19' വ്യക്തിശുചിത്വം ഉണ്ടെങ്കിൽ നമുക്ക് ഇതിനെ ഒരു പരിധിവരെ തടയാൻ സാധിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായയും മറയ്ക്കുന്നത് നാം ശീലമാക്കണം . ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് സോപ്പോ ഇട്ടുകഴുകണം. പുറത്തുപോകുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കുകയും അനാവശ്യ സ്ഥലങ്ങളിൽ തൊടുന്നത് ഒഴിവാക്കുകയും ആ കൈകൾ കൊണ്ട് കണ്ണ്, മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്നത് ഒഴിവാക്കുകയും വേണം. നാം എപ്പോഴും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.ഈ കോവിഡ് കാലത്ത് നാം പുറത്തുപോകാതെ കഴിയുന്നത്ര വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. അങ്ങനെ നമുക്ക് 'കോവിഡ് 19' എന്ന മഹാമാരിയെ നമ്മുടെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം