ഗാന്ധി ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബ്ബ്

ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ച നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌ എന്ന അടിസ്ഥാന തത്വത്തിൽ നില കൊണ്ട് ക്ലബ്ബ് ന്റെ പ്രവർത്തനങ്ങൾ നടത്ത‍ുന്നു.

പ്രവർത്തനങ്ങൾ

  • ശുചീകരണം
  • ദിനാചരണങ്ങൾ
  • പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം
  • സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം
  • ഗാന്ധി സഹായനിധി ശേഖരണം
  • കാർഷിക പ്രവരത്തനങ്ങൾ,
  • ഗാന്ധി കലോൽസവം
  • ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം
"https://schoolwiki.in/index.php?title=ഗാന്ധി_ദർശനം&oldid=496971" എന്ന താളിൽനിന്ന് ശേഖരിച്ചത്