ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2026-27
വിദ്യാരംഭം കലാസാഹിത്യവേദി ഉദ്ഘാടനം
ജി.എച്ച്. എസ്. മണ്ണഞ്ചേരിയിൽ 2026 ജൂൺ 19-ന് വായന വാരാചരണത്തിന്റെയും വിദ്യാരംഭം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഹഫ്സ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് മുസ്തഫ സ്വാഗതം ആശംസിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എച്ച്.എസ്.എസ് തിരുവമ്പാടിയിലെ അധ്യാപികയായ ശ്രീമതി വി. അനിത അമ്പലപ്പുഴ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. ജോസ് ചാക്കോ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാരംഭം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. 9-ാം ക്ലാസ് വിദ്യാർഥി ദേവ് തീർഥ് തൻെറ കഥ പരിചയപ്പെടുത്തി.
വായനയുടെ പ്രാധാന്യവും പുസ്തകങ്ങളുടെ മൂല്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന പ്രഭാഷണം ശ്രീമതി വി. അമ്പലപ്പുഴ നടത്തി. തുടർന്ന് കലാപരിപാടികളുടെ ഭാഗമായി വില്ലടിച്ചാൻപാട്ട് ശിൽപ്പശാല നടത്തി. കണ്ണകി വിൽപ്പാട്ട് സമിതി, മാമുടിലെ കലാകാരൻമാരാണ് പരിപാടി നയിച്ചത്. ഫോൿലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് ജേതാക്കളാണിവർ. കേരളത്ത്ലെ ദേവീക്ഷേത്രങ്ങളിൽ അനുഷ്ഠാനകലയായി അവതരിക്കപ്പടുന്നവില്ലടിച്ചാൻപാട്ട് തെക്കൻ പാട്ട് വിഭാഗത്തിൽപ്പടുന്നതാണ്. അനുഷ്ഠാനകലയോടൊപ്പം തന്നെ ഇത് ഒരു നാടൻകലയുടെ വിഭാഗത്തിലും ഉൾപ്പെടുന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശപൂർവം പരിപാടികളിൽ പങ്കെടുത്തു.
വായനാശീലം വളർത്തുന്നതിനും സാഹിത്യ-സാംസ്കാരിക രംഗങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി. നന്ദിപ്രസംഗത്തോടെ ചടങ്ങുകൾ സമാപിച്ചു.