ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഓൺലൈനായി നടത്തി.കൂടാതെ ലഹരി എന്ന വിപത്തിനെതിരെ ബോധവത്ക്കരണ പോസ്റ്റർ രചനകൾ നടത്തുകയുണ്ടായി.

ഹിരോഷിമ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുദ്ധം മൂലം മാനവരാശിക്കുണ്ടാകുന്ന വിപത്തുകൾ, അതൊഴിവാക്കേണ്ടതിൻ്റെ ആവശ്യകതയിൽ ഊന്നിയ വീഡിയോ, സുഡാക്കോ കൊക്കുകൾ നിർമ്മിച്ച വീഡിയോ തുടങ്ങിയവ കുട്ടികൾ ഗ്രൂപ്പുകളിൽ അയച്ചു.

നാഗസാക്കി ദിനം

ആഗസ്റ്റ് 9 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോകസമാധാനം യുവജനങ്ങളിലൂടെ എന്ന വിഷയത്തിൽ പോസ്റ്റർ രചന നടത്തി.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ക്വിസ് നടത്തി. കുട്ടികൾ ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മറ്റ് സ്വാതന്ത്ര്യ സമരസേനാനികളുടെയും മറ്റും വേഷത്തിൽ ചിത്രങ്ങൾ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തു. പോസ്റ്റർ രചന, പതാക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

ദേശീയ അധ്യാപക ദിനം

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിൻ്റെ ജീവചരിത്രരചന നടത്തി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

ഓസോൺ ദിനം

ഓസോൺ ദിനത്തിൽ ഓസോൺ ഭൂമിയുടെ കവചം എന്ന വിഷയത്തെ അധികരിച്ച് പോസ്റ്റർ ,ഓസോൺ ശോഷണം ഭൂമിയിൽ വരുത്തുന്ന വിപത്തുകളെ അധികരിച്ച് വീഡിയോ എന്നിവ തയ്യാറാക്കി.

അന്താരാഷ്ട്ര അഹിംസാ ദിനം

അന്താരാഷ്ട്ര അഹിംസാ ദിനത്തിൽ ആധുനിക യുഗത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം തയ്യാറാക്കി

ഐക്യരാഷ്ട്ര ദിനം-ഒക്ടോബർ 24

ലോകസമാധാനവും യു.എൻ.ഓ.യുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പോസ്റ്റർ രചനയും നടത്തുകയുണ്ടായി.

രാഷ്ട്രീയ ഏകതാ ദിവസ് - ഒക്ടോബർ 31

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹ്യ പരിഷ്കർത്താക്കളെയും അനുസ്മരിച്ച് കൊണ്ട്ൽ ആൽബം തയ്യാറാക്കി.

കേരളപ്പിറവി ദിനം

കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പശ്ചാത്തലം ഉൾക്കൊണ്ട് കേരളത്തിൻ്റെ ഭൂപടം നിർമ്മിക്കുകയും കേരളപ്പിസി ഗാനങ്ങളുടെ വീഡിയോ ചിത്രീകരണം പ്രദർശിപ്പിക്കുകയും ചെയ്തു.

സ്ത്രീധന വിരുദ്ധ ദിനം, ദേശീയ നിയമ ദിനം, ദേശീയ ഭരണഘടനാ ദിനം, ദേശീയ ക്ഷീരദിനം - നവംബർ 26

സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു.ദേശീയ നിയമ ദിനമായ അന്നേ ദിവസം കുട്ടികൾ ഭരണഘടനയുടെ ആമുഖം എഴുതി വായിക്കുകയും ചെയ്തു

ലോക വികലാംഗ ദിനം, ഭോപ്പാൽ ദുരന്ത ദിനം - ഡിസംബർ - 3

ലോക വികലാംഗ ദിനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടത്തുകയും, അവർക്ക് പഠനസാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു.