ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇന്ന് ലോകമോമ്പാടും വ്യാപിച്ചിരിക്കുന്ന ഒരു രോഗമാണ് കോവിഡ് 19.ഇതിന് കാരണമായ വൈറസാണ് കൊറോണ.സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 എന്നാണ് ശാസ്ത്രജ്ഞൻമാർ ഇതിന് പേരിട്ടിരിക്കുന്നത്.കൊറോണവൈറസ് ബാധിതനായ ഒരുവ്യക്തിയുടെ ശരീരത്തിൽ നിന്നും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന സ്രവങ്ങളിൽ കൂടിയാണ് ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നത്.രോഗബാധിതനായ ഒരാൾ മൂക്കോ വായോ കൈകൊണ്ട് തുടച്ചശേഷം മേശപ്പുറത്തോ,വാതിൽപ്പിടിയിലോ,മറ്റ് എവിടെയെങ്കിലും കൈകൊണ്ട് തൊട്ടാൽ അവിടെയെല്ലാം വൈറസ് എത്തും.രോഗമില്ലാത്ത ഒരാൾ ഈ സ്ഥലത്ത് സ്പർശിച്ചശേഷം മൂക്കിലോ വായിലോ കണ്ണിലോ സ്പർശിച്ചാൽ ഈ വൈറസ് അവരുടെ ശരീരത്തിലും എത്തിച്ചേരുകയും രോഗമുണ്ടാകുകയും ചെയ്യും.ഈ അസുഖത്തിന് ഇന്നേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ,ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ശുചിത്വം പാലിക്കുക,ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കുക,മാസ്ക്ക് ധരിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക,കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക,വൃത്തിഹീനമായ കൈകൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക എന്നിവയെല്ലാം ചെയ്താൽ ഒരു പരിധിവരെ ഈ രോഗത്തെ തടയാൻ സാധിക്കും.കൂടാതെ എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.എല്ലാറ്റിനും ഉപരിയായി വീട്ടിൽ സുരക്ഷിതരായി ഇരുന്നുകൊണ്ട് മാത്രമേ ഈ രോഗം വ്യാപിക്കുന്നത് നമുക്ക് തടയാൻ സാധിക്കൂ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം