ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഞാൻ ജീവവായു
ഞാൻ ജീവവായു
ഞാൻ ജീവവായു... നിങ്ങൾക്ക് എന്നെ കാണാനാകില്ല. രുചിയോ മണമോ എനിക്കില്ല. ഞാനില്ലെങ്കിൽ നിങ്ങളില്ല. ഈ ഭൂമിയിലെ ജീവജാലങ്ങളെ സസ്യലതാതികളോ ഇല്ല. കാരണം ഞാൻ പ്രാണവായുവാണ്.ഒരു ജീവി ജനിക്കുമ്പോൾ ഉള്ളിലേക്കെടുക്കുന്ന ആദ്യ ശ്വാസം മുതൽ മരണസമയത്ത് പുറത്തേക്ക് വിടുന്ന അന്ത്യശ്വാസം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. ഭൂമിയുടെ അന്തരീക്ഷമാകെ ഞാൻ നിറഞ്ഞു നിൽക്കകയാണ്.ഗന്ധത്തെ വഹിച്ചുകൊണ്ടു പോകാനും പൂക്കളിൽ പരാഗണം നടത്താനും ഞാൻ വേണം. ശബ്ദത്തെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത് ഞാൻ ആണ്.മഴക്കാറുകളെ ഒരിടത്തു നിന്നും കൂട്ടിക്കൊണ്ടുവന്ന് മഴ പെയ്യിക്കുവാനും ,കടൽ തിരകളെ വീശിയടിച്ച് ഉയർത്താനും എനിക്കു കഴിയും.കൊടുങ്കാറ്റും ചുഴലിയം എൻ്റെ മറ്റു ഭാവങ്ങളാണ്. എന്നെ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ധാരാളം വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാൽ അവ എന്നെ ശുദ്ധീകരിച്ചു കൊണ്ടിരിക്കും. യന്ത്രവത്കൃത ലോകത്ത് എന്നെ വില കൊടുത്തു വാങ്ങേണ്ടി വരാതിരിക്കാൻ നിങ്ങൾ പരിശ്രമിക്കൂ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം