ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ ഗേൾസ് സ്കൂൾ ചവറ/അക്ഷരവൃക്ഷം/കാലഭേദം

Schoolwiki സംരംഭത്തിൽ നിന്ന്
കാലഭേദം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
കൂട്ടരോട് ഒത്തു കളിച്ച കാലം
മഴയത്തു വയലിലൂടോടി നടന്നൊരാ
കൂട്ടരേ ഞാനിന്നു ഓർത്തിടുന്നു

എന്നാലെനിക്കിന്നു ഭീതിയാണെൻ
വീട്ടിനിറയത്തു വന്നിരിക്കാൻ
കേര വൃക്ഷങ്ങൾ നിറഞ്ഞോരീ നാടിനെ
ഭീതിയിലാഴ്ത്തുവാൻ വന്ന രോഗം
മാനുഷ്യർ തന്നുടെ മണ്ടത്തരങ്ങളാൽ
സൃഷ്‌ടിച്ചെടുത്തൊരീ രോഗഭീതി



നേഴ്‌സുമാർ ഡോക്റ്റർമാർ പോലീസുമൊക്കെയും
ഒന്നായി നിന്ന് പൊരുതിടുന്നു
ഊണും ഉറക്കവും എല്ലാം വെടിഞ്ഞിട്ടു
നാടിനായ് സേവനം ചെയ്തിടുന്നു
അറിവുള്ളോർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗ്ഗമല്ലോ
അകലാതെ അകലണം നാളേക്ക് വേണ്ടി നാം
അകലത്തു നിർത്തണം ബന്ധങ്ങളെ

പൊരുതിടാം പൊരുതിടാം
നാളേക്ക് വേണ്ടി നാം
ഒരുമനസ്സായ് നിന്ന് പ്രാർത്ഥിച്ചിടാം

അഗ്രജ ടി എസ്
8 A ഗവ:ഗേൾസ് സ്കൂൾ ചവറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത