ഗവ. യു പി സ്കൂൾ മാടമ്പിൽ /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്ര കഴിവുകളെ വികസിപ്പിക്കുന്നതിനുമായി സ്കൂൾതലത്തിൽ ഒരു ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുണ്ട്. കൊറോണ മഹാമാരിയെ തുടർന്ന് 2021 ജൂണിൽ ക്ലബ്ബിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം ഇൻചാർജ് രജി ടീച്ചറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി കൂടുകയുണ്ടായി . ഏഴാം ക്ലാസിലെ ആദിത്യ തേജസ് കൺവീനറും , ജോയിൻ കൺവീനർ ആയി അനന്തകൃഷ്ണനെയും കോഓർഡിനേറ്റർ ആയി സിന്ധുടീച്ചറേയും തിരഞ്ഞെടുത്തു. രാഷ്ട്രീയആവിഷ്കാർ അഭിയാന്റെ ഭാഗമായി 2021 ഡിസംബർ 21 ക്ലബ് നേതൃത്വത്തിൽ ക്വിസ് സംഘടിപ്പിച്ചു.
പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 21 ദേശിയ പോഷണ മാസമായി ആ ചരിക്കുന്നതിനു സ്കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോഷകആഹാരക്കുറവ് - സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങൾ, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച അറിവുകൾ സ്കൂളദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗൂഗിൾമീറ്റ് വഴി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു. ഇ -ക്വിസിന് കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ അടുക്കള പച്ചക്കറിത്തോട്ടങ്ങൾ സ്ഥാപിക്കുകയും ഈ പ്രവർത്തനങ്ങൾ എല്ലാം മികവാർന്ന രീതിയിൽ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. നവംബര്‍ 2021 സ്കൂൾ തലത്തിൽ ശാസ്ത്രരംഗത്തിന്റെ വിവിധ ഓൺലൈൻ മതസരങ്ങൾ നടത്തി. പ്രൊജക്റ്റ് അവതരണം, വീട്ടിൽനിന്നു ഒരു പരീക്ഷണം, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പു, പ്രാദേശിക ചരിത്ര രചന എന്നീ ഇനങ്ങളിൽ കായംകുളം ഉപ ജില്ല മത്സാരാതിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വീട്ടിൽ നിന്നൊരു പരീക്ഷണം - കായംകുളം ഉപജില്ലാ മത്സാരാതിൽ ആദിത്യ തേജസ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലോക ബഹിരാകാശ വാരം (ഒക്ടോബര്‍ 4 -10 ) ഡോ. സി. ബി. കർത്തായുടെ പ്രഭാഷണം കേൾക്കുന്നതിന് കുട്ടികൾക്കാവശ്യമായ നിർദേശം നൽകി. പ്രൊ.താണുപദ്മനാഭൻസർ സ്മരണാർദ്ധം യൂ പി വിഭാഗം ക്വിസിനായി കുട്ടികളെ പങ്കെടുപ്പിച്ചു.വീട്ടിലൊരു ശാസ്ത്രലാബിനായി ആവശ്യമായ നിർദേശങ്ങൾ കൊടുത്തു. ശാസ്ത്ര ലാബിൽ കുട്ടികളെ കൊണ്ടുവന്നു പരീക്ഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്തു. എല്ലാ മാസവും ശാസ്ത്ര ക്ലബ് കൂടുകയും ശാസ്ത്ര ക്വിസ് നടത്തുകയും, ശാസ്ത്ര ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നു.
ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് മത്സരതിൽ മുൻ വർഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഇന്‍സ്പയർ അവാർഡിനായി കുട്ടികളെ പങ്കെടുപ്പിക്കുകയും മൂന്നു തവണ അവാർഡിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷവും (2021 - 2022 ) ഏഴാം ക്ലാസ്സിലെ ആദിത്യ തേജസിനെ ഇൻസ്പയർ അവാർഡിനായി തെരഞ്ഞെടുക്കുകയും പതിനായിരം രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു. കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടു കൂടി സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം വിജയകരമായി നടക്കുന്നു.
-
-
-
-
സാന്തോഫിൽ
-
ആന്തോസയാനിൻ
-
-
-
പരാദസസ്യം മൂടില്ലാത്താളി
-
അളവുപാത്രം
-
-
-
-
വിത്തിൽനിന്ന് പുതിയസസ്യം