ഗവ. യു പി എസ് ചിറക്കകം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ് :ടെലിഫിലിം, ഡോക്യുമെൻററി, ഷോർട്ട് ഫിലിം തുടങ്ങിയവ വഴി പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രത്യേകതകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഫിലിം ക്ലബ്ബിൻറെ ലക്ഷ്യം. കമ്പ്യൂട്ടറിൻറെ ചുമതല വഹിക്കുന്ന ടീച്ചറാണ് ഫിലിം ക്ലബ്ബിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

ഗണിത ക്ലബ്ബ് : പ്രഗൽഭരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ദിനങ്ങൾ ചാർട്ടിൽ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ദിവസങ്ങളിൽ ക്വിസ്സ് നടത്തുക. ഗണിതശാസ്ത്ര എക്സിബിഷൻ മേൽനോട്ടം നൽകുക തുടങ്ങിയവയാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. യുപി വിഭാഗത്തിൽ ഗണിത ശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് : യു പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രം ആസ്വാദ്യകരവും എളുപ്പമാക്കാൻ വേണ്ടിയാണ് ക്ലബ്ബ് നിലകൊള്ളുന്നത്. യുപി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപികയാണ് ഇതിൻറെ ചാർജ് വഹിക്കുന്നത് .

വിദ്യാരംഗം കലാസാഹിത്യവേദി :കുട്ടികളിലെ കലാ സാഹിത്യ വാസന വർത്തി എടുക്കാൻ വേണ്ടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്നത്. കുട്ടികൾ അവരുടെ സർഗ്ഗാത്മക രചനകളും മറ്റും ഈ വേദിയിലൂടെ നമുക്ക് മുന്നിലെത്തിക്കുന്നു. ഈ അധ്യയനവർഷത്തെ കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം2021 ജൂലായ് 14 ന് ഓൺലൈനായി നടത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം