ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/വയോജന ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 25 വയോജനചൂഷണ ബോധവത്കരണം നടന്നു.സ്പെഷ്യൽ അസംബ്ലിയിൽ വയോജനചൂഷണ വിരുദ്ധ ബോധവത്കരണം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കാട്ടാക്കട മണ്ഡലത്തിൻറെ നേതൃത്വത്തിൽ നടന്നു.പ്രഥമാധ്യാപകൻ ശ്രീ.സ്റ്റുവർട്ട് ഹാരിസ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ശ്രീ.നാരായണൻ നമ്പ്യാർ സർ ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥിയും സാഹിത്യകാരനുമായ ശ്രീ.എം.കെ.ശ്രീകുമാർ സാർ മുഖ്യപ്രഭാഷണം നടത്തി.ട്രഷറർ ശ്രീ.ഹരികുമാർ ആശംസകൾ അറിയിച്ചു.സീനിയർ അധ്യാപിക ശ്രീമതി.സരിത ടീച്ചർ വയോജന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗാന്ധിദർശൻ ക്ലബ് കൺവീനർ ശ്രീമതി.കവിത്ര രാജൻ ടീച്ചർ സ്വാഗതവും ക്ലബ് കോ-ഓർഡിനേറ്റർ ശ്രീമതി.രേഖ ടീച്ചർ നന്ദിയും അറിയിച്ചു.വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുട്ടികളെ ബോധവാന്മാർ ആക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.