ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/പി എം പോഷൺ പദ്ധതി
പി. എം പോഷൺ പദ്ധതി കേരളത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ നടപ്പിലാക്കുന്ന പി.എം. പോഷൺ പദ്ധതി (PM POSHAN) കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ ശക്തിപ്പെടുത്തുന്ന ഒരു മഹത്തായ പദ്ധതിയാണ്. ഇന്ത്യാ സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടപ്പിലാക്കുന്ന ഈ പദ്ധതി, മുൻകാലത്തെ മിഡ്-ഡേ മീൽ പദ്ധതിയുടെ നവീകരിച്ച രൂപമാണ്. Ministry of Educationയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ നമ്മുടെ സ്കൂളിലെ pre - primary മുതൽ upper primary വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം വളരെ ക്രമബദ്ധമായും ശുചിത്വപരമായും നൽകിവരുന്നു.കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുകയും സ്കൂൾ ഹാജർ വർധിപ്പിക്കുകയും പഠനക്ഷമത ഉയർത്തുകയും ചെയ്യുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു.പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, അധ്യാപകർ, പാചക തൊഴിലാളികൾ എന്നിവർ ഏകോപനത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെപോഷകമൂല്യം ഉറപ്പാക്കുന്ന രീതിയിൽ വിഭവങ്ങൾ തയ്യാറാക്കപ്പെടുന്നു. സാമൂഹിക സമത്വം വളർത്താനും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് അടിത്തറയാകാനും ഈ പദ്ധതി സഹായിക്കുന്നു.