ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


പുതുമഴ മണ്ണിൽ പെയ്തിറങ്ങുന്നു...
പുതിയൊരു ദിനവും വന്നണയുന്നു...

പുതുമണ്ണിൻ മണമെങ്ങും നിറയുന്നു...
പൂക്കളിൽ മഴതൻ കുളിരണിയുന്നു...

പാടവരമ്പത്ത് മഴ നിറയുന്നു...
പുഴകളോ മഴകൊണ്ട് കരകവിയുന്നു...

പക്ഷികൾ പറന്നു കൂടേറുന്നു...
വെളിച്ചം ഇരുട്ടിനു വഴിമാറുന്നു...

അങ്ങകലെ മഴ ഇരച്ചു കയറുന്നു...
ഇന്നിവിടെ മഴകാത്ത് ഞാനും നിൽക്കുന്നു...


 

വൈഗ എസ്സ് എൽ
3 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത