ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
ടൈലുപാകിയതും ഫാൻ,ലൈറ്റ് എന്നിവയോടുകൂടിയ വൃത്തിയുള്ള ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്

ജൈവ വൈവിദ്യ ഉദ്യാനം
സ്കൂളിന് ഏറ്റവും ആകർഷകമാക്കുന്ന ഒന്നാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം. സ്കൂളിൻറെ പ്രവേശനകവാടത്തിൽ ഇരുവശവും സ്കൂൾ അങ്കണവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് .ഏതാണ്ട് പത്തോളം വൃക്ഷങ്ങൾ 17 കുറ്റിച്ചെടികൾ 105 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ pond എന്നിവ ഞങ്ങളുടെ ഉദ്യാനത്തിൽ ഉണ്ട്..ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി കുട്ടികളെ ഉദ്യാനത്തിൽ ഇറക്കി ക്ലാസുകൾ എടുത്തു വരുന്നു. കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ജൈവവൈവിധ്യ ഉദ്യാനം.കണ്ടും കേട്ടും അറിഞ്ഞും പഠിക്കുന്നതിന് ഞങ്ങളുടെ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരു പാഠപുസ്തകമായി നിലകൊള്ളുന്നു.


സ്മാർട്ട് ക്ലാസ് റൂം
കമ്പ്യൂട്ടർ ,പ്രൊജക്ടർ, projector screen, writing ചെയർ ,Whiteboard -തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് ഓട് കൂടിയ smart classroom സ്കൂളിനുണ്ട്
ചരിത്ര മ്യൂസിയം

ധാരാളം പഴയ വസ്തുക്കൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രം മ്യൂസിയം സ്കൂളിൽ ഉണ്ട് .പണ്ടുകാലത്ത് ഉപയോഗിക്കുന്ന ധാരാളം വസ്തുക്കളുടെ ശേഖരങ്ങളും ചരിത്ര മ്യൂസിയത്തിൽ ഉണ്ട്
പഴയകാല ഉപകരണങ്ങൾ പരിചയപ്പെടുവാനും പഴയകാല ജീവിത രീതികളെ കുറിച്ച് അറിയുവാനും ചരിത്ര മ്യൂസിയം കുട്ടികളെ സഹായിക്കുന്നു.


ലൈബ്രറി

- വലിയ പുസ്തക ശേഖരമുള്ള ലൈബ്രറി
- പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
- ക്ലാസ് ലൈബ്രറി സംവിധാനം
- മലയാളം , ഇംഗ്ലീഷ് ,ഹിന്ദി , ഗ്രന്ഥങ്ങൾ
- സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
- വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
കമ്പ്യൂട്ടർ ലാബ്

എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്
കളിസ്ഥലം

കുട്ടികൾക്ക് എല്ലാത്തരം കളികളിലും ഏർപ്പെടാവുന്ന വിശാലമായ കളിസ്ഥലം ഉണ്ട്
പാചകപ്പുര

എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള,ഗ്യാസ് അടുപ്പ് കൂടാതെ അടുക്കളയോട് ചേർന്ന് സ്റ്റോ റൂം, സാധനങ്ങൾ വെക്കുവാൻ ഉള്ള റാക്കുകൾ എന്നിവ ഉണ്ട്
5 ടോയ്ലറ്റുകൾ 2 യൂറിനൽസ്
അഡാപ്റ്റഡ് ടോയ്ലറ്റ് 1
ലാപ്ടോപ്സ് 6 എണ്ണം
പ്രൊജക്ടർ 2
സ്റ്റേജ്
കുടിവെള്ളം കിണർ
മഴവെള്ളസംഭരണി
ഇന്റർനെറ്റ് സൗകര്യം
നാലുവശവും ചുറ്റുമതിൽ