2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി.
ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുട്ടികൾ ഗാന്ധിജയന്തി റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളിന് സമീപമുള്ള നാല് സ്ഥലങ്ങളിൽ ഫ്ലാഷ് മോബ്, പ്രസംഗങ്ങൾ, ലഘുലേഖ വിതരണം എന്നിവ നടത്തി. അനൗൺസ്മെന്റിനോടൊപ്പം കുട്ടികളുടെ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു.
ലഹരിവിരുദ്ധ റാലി
ലഹരി വിരുദ്ധ ഫ്ലാഷ്മോബ്
കേരളാ ഡയറിസോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം വ്യത്യസ്തമായി സംഘടിപ്പിച്ചു. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് നൽകി, അവയുടെ ഉത്തരങ്ങൾ ചേർത്ത് “കേരള ഡയറി” എന്ന ബുക്ക്‌ലെറ്റ് തയ്യാറാക്കി. ഇത് അസംബ്ലിയിൽ പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും പങ്കെടുത്ത ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.
ഭരണഘടനാ ദിനം
നവംബർ 26-ന് ഭരണഘടന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി സ്കൂളിന്റെ തനത് ഭരണഘടനയും ഇന്ത്യൻ ഭരണഘടനയും പ്രദർശിപ്പിച്ചു. കൂടാതെ ഭരണഘടനയുടെ ആമുഖം വലിയ ബാനറായി തയ്യാറാക്കി സ്കൂൾ ഓഡിറ്റോറിയത്തിന് മുന്നിൽ സ്ഥാപിച്ചു. ഈ പരിപാടി കുട്ടികളിൽ ഭരണഘടനാ ബോധവും മൂല്യബോധവും വളർത്താൻ സഹായകമായി.