ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തടയാം

നമുക്ക് എല്ലാവർക്കും അറിയാം നാം ഈ കാലത്തിൽ മാരകമായ കൊറോണ എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്. നമുക്ക് ആർക്കും വീടിന് വെളിയിൽ ഇറങ്ങാൻ പോലും വയ്യാത്ത ഒരു സാഹചര്യത്തിലാണ് നമ്മൾ ഇപ്പോൾ കഴിഞ്ഞു കൂടുന്നത്. ബന്ധുക്കളെയും കൂട്ടുകാരെയും ആരെയും കാണാൻ വയ്യാതെ. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും കൂടി ഒത്തു ചേർന്ന് കൊറോണ വരാതെ സൂക്ഷിക്കണം കൊറോണ വൈറസ് കാരണം ഒരുപാട് ജീവനുകൾ ഇല്ലാതായി. കൊറോണ വരാതിരിക്കാൻ ഒരുപാട് മുൻകരുതലുകൾ ചെയ്യണം. എങ്കിലേ കൊറോണ വരാതിരിക്കു. അങ്ങനെ വേണമെങ്കിൽ നമ്മൾ മനുഷ്യരിൽ ആദ്യം വേണ്ടത് വൃത്തിയാണ്. നമ്മുടെ ജീവിതത്തിലെ പ്രധാന കടകമാണ് വൃത്തി. വൃത്തി നമ്മൾ മനുഷ്യരെ കോറോണയിൽ നിന്ന് രക്ഷിക്കും. അതിനു വേണ്ടി ദിവസവും രണ്ടു തവണ കുളിക്കണം, കൈകൾ നഖം വെട്ടി സൂക്ഷിക്കണം, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, തുമ്മുകയോ, ചുമക്കുകയോ ചെയ്താൽ തൂവാല കൊണ്ട് മുഖം മറക്കുക, മറ്റുള്ളവരുമായുള്ള ഇടപെടൽ കുറക്കുക, പൊതുസ്ഥലങ്ങളിൽ കൂടിനിൽക്കാതിരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ചു കുറഞ്ഞത് ഇരുപത് സെക്കന്റ്‌ എങ്കിലും കഴുകുക, ഇതെല്ലാം കൊണ്ട് നമുക്ക് കൊറോണയെ തടയാം.

അൻസൽന നസീം
6 C ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം