ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

''നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907-ന് ഏതാനും വർഷങ്ങൾ മുൻപാണ്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ശ്രീ. പി. കെ ജോൺ എന്ന കുമ്പിളുവേലിൽ ജോൺസാറിന്റെനേതൃത്വത്തിൽ ഈ നാട്ടിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഈ സ്കൂളിന്റെ ഇപ്പോഴത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇതിന്റെ ഏതാണ്ട് പകുതിയോളം വലിപ്പത്തിൽ ഒരു ഓലകെട്ടിയ ഷെഡ് നിർമ്മിക്കുകയും അതിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1 മുതൽ 3വരെ ക്ലസുകളാണ് ഉണ്ടായിരുന്നത് . ഗവൺമെന്റിൽ നിന്നും ഗ്രാന്റുവാങ്ങി ഈ സ്കൂൾ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷ സഫലീകരിക്കപ്പെട്ടില്ല. അധ്യാപകരുടെ ശമ്പളവും സ്കൂൾ നടത്തിപ്പും ബുദ്ധിമുട്ടിലായി. ഇതിനിടയിൽ സ്കൂൾ ഇരിക്കുന്ന 74 സെന്റ് സ്ഥലം നെടുംകുന്നത്തുള്ള ജന്മിയോട് വാങ്ങിയിരുന്നു.''

''സ്കൂളിന്റെ മുന്നോട്ടുള്ള അഭിവൃദ്ധിയെ ലാക്കാക്കി മേൽപ്പറഞ്ഞ 74സെന്റ് സ്ഥലവും സ്കൂളും സറണ്ടർചെയ്യുകയും ഈ സ്ഥാപനം 5 ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളായി ഗവൺമെന്റ് അംഗീകരിക്കുകയും ചെയ്തു.''

''ഈ കാലയളവിൽ നെടുംകുന്നം ,പത്തനാട് ,മല്ലപ്പള്ളി,വടകര എന്നീ പ്രദേശങ്ങളിൽനിന്നുംകുട്ടികൾ ഇവിടെവന്ന് വിദ്യാഭ്യാസം ചെയ്തിരുന്നു .അങ്ങനെയിരിക്കെ സർ.സി പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈമറി സ്കൂളിന് നാല് ക്ലാസുകൾ മതി എന്ന നിർദ്ദേശപ്രകാരം ഇവിടെ നാലുക്ലാസുകൾ മാത്രമായി കുറഞ്ഞെങ്കിലും അധികം താമസിക്കാതെ 5 ക്ലാസുകളും പുനസ്ഥാപിക്കപ്പെട്ടു.''

''1984 ൽ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു. യു പി സ്കൂളിന് വേണ്ടിവരുന്ന സ്ഥലം പുതുതായി വാങ്ങി ഗവൺമെന്റിലേക്ക് സ്കൂൾ അപ്ഗ്രേഡിങ്ങ് കമ്മറ്റി സറണ്ടർ ചെയ്യുകയും ബാക്കിവരുന്ന സ്ഥലത്തിന് എക്സംപ്ക്ഷൻ വാങ്ങുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ.ന്യൂ യു.പി സ്കൂൾ.'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം