ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കർമ്മം കൊണ്ടും ധർമ്മം കൊണ്ടും കീർത്തികേട്ട നാടാണ് വെട്ടിയാർ. കാർഷിക ആവശ്യത്തിനായി അച്ചന്കോവിലാറിനെ വെട്ടിതിരിച്ച അധ്വാനപാരമ്പര്യത്തിന്റെ തറവാട്. ആരോ എന്നോ പറഞ്ഞു വച്ച കഥ പോലെ ഈ നാടിന് ചില പ്രത്യേകതകൾ ഉണ്ട്. വ്യത്യസ്ത ജാതി-മതസ്ഥർ കുടികൊള്ളുന്ന ഈ നാട്ടിൽ ആരാധനാലയങ്ങൾ സമൃദ്ധമാണ്. പത്താമുദയ മഹോത്സവവും പള്ളിപെരുന്നാളും ചന്ദനക്കുട മഹോത്സവവും എല്ലാം എല്ലാ ജാതി-മതസ്ഥരും ഒരു പോലെ ആഘോഷിക്കുന്നു എന്നത് മറ്റു നാടുകളിൽ നിന്നും വെട്ടിയാറിനെ മഹത്വമുള്ളതാക്കുന്നു.പള്ളിയറക്കാവ് ദേവീക്ഷേത്രവും കത്തോലിക്കാപള്ളിയും നേർച്ചപ്പള്ളിയുമെല്ലാം ഈ നാടിന്റെ കീർത്തിക്ക് നിദാനമാണ്.ഈ ചിന്തയ്‌ക്കും നന്മക്കും പിന്നിലുള്ള ഹേതു തിരഞ്ഞാൽ അതിന്റെ ഉത്ഭവം ഈ നാടിന്റെ വിദ്യാലയ മുത്തശ്ശിയായ ഇരട്ടപള്ളിക്കൂടത്തിൽ വന്നുചേരും.