ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. എൽ പി എസ് തോന്നയ്ക്കൽ/ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്

സർവ്വശിക്ഷാ അഭിയാൻറെ നേതൃത്വത്തിൽ നടക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം മെച്ചപ്പെടുത്തുക എന്നുള്ളതാണ് ഇതിൻറെ പരമമായ ലക്ഷ്യം . പഠന നിലവാരം ഉയർത്തുക, ഇംഗ്ലീഷ് ക്ലാസ് റൂമുകൾ രസകരമാക്കുക തുടങ്ങിയവയും ഇതിൻറെ ലക്ഷ്യങ്ങളാണ്. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ വളരെ രസകരമായി കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നു. കുട്ടികളിൽ മാത്രമല്ല അധ്യാപകരിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം വളർത്തുന്നതിന് ഹലോ ഇംഗ്ലീഷ് വളരെ വലിയൊരു പങ്കാണ് വഹിക്കുന്നത് . വർഷാവസാനം ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയും ചെയ്യുന്നു. മികവാർന്ന പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വയ്ക്കുക മാത്രമല്ല ഇംഗ്ലീഷ് ഭാഷ അനായാസം ഉപയോഗിക്കുവാനുള്ള അവസരവും കൂടി ഇംഗ്ലീഷ് ഫെസ്റ്റ് കുട്ടികൾക്ക് നൽകുന്നു.