ഗവ. എൽ.പി.ബി.എസ്.മണ്ണടി/അക്ഷരവൃക്ഷം/കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
   കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം  

കോവി ഡ് - 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്ന് പിടിക്കാതിരിക്കുവാൻ നാം ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട് എന്താണ് കോവിഡ് - 19 കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവി ഡ് 19 എങ്ങനെയാണ് ഈ രോഗം പകരുന്നത് രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിച്ച് വീഴുന്ന കണ്ടങ്ങളിലൂടെയും സ്രവങ്ങളിലൂടെയും അടുത്ത് നിൽക്കുന്ന ആളുകളിലേക്ക് രോഗം പകരും. സ്രവങ്ങൾ വീണ പ്രതലങ്ങൾ, രോഗിയുടെ വസ്ത്രങ്ങൾ, രോഗി കൈകാര 3 ചെയ്യുന്ന വസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ പനി, ചുമ , തുമ്മൽ , ശ്വാസതടസം, വയിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ രോഗബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുക രോഗലക്ഷണങ്ങൾ ഉള്ള വരുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവർ യാത്രചെയ്യുകയോ ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുകയോ ചെയ്യരുത്. ഈ മഹാമാരിയെ നേരിടും .... നാം ഒരുമിച്ച് ......

അശ്വിൻ ഉദയൻ
4 A ക്ലാസ് 4 ഗവ. എൽ.പി.ബി.എസ്.മണ്ണടി
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം