ഗവ. എൽ.പി.എസ്. വെള്ളനാട്/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഗാന്ധിദർശൻ
ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

ശുചിത്വ ക്ലബ്
മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും 40 പേരടങ്ങുന്ന ശുചിത്വ ക്ലബ് രൂപീകരിക്കുകയും അവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

എനെർജി മാനേജ്‌മെന്റ് ക്ലബ്
ഗവ .എൽ .പി .എസ് .വെള്ളനാട് സ്കൂളിൽ എനെർജി മാനേജ്‌മെന്റ് ക്ലബ്ബുമായി ബന്ധപെട്ട് എനെർജി മാനേജ്‌മെന്റ് സെന്റർ സന്നർശിച്ചു കുട്ടികൾക്ക്
എങ്ങനെയാണ് എനെർജി മാനേജ്‌മെന്റ് ചെയ്യേണ്ടത് എന്ന് കണ്ടു മനസിലാക്കാൻ സാധിച്ചു



*വിദ്യാരംഗം കലാസാഹിത്യവേദി*
കുട്ടികളിൽ കാലാഭിരുചി വളർത്തുന്ന ക്ലബ്ബുകളിൽ ഒന്നാണ് വിദ്യാരംഗം .കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കലാ വാസനകൾ ഉണർത്തുന്നതിനി വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം .എല്ലാ ക്ലാസ്സുകളിൽനിന്നും ഉള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗം ആണ് .

സോഷ്യൽ സയൻസ് ക്ലബ്
*ആഗസ്റ്റ് 6 ഹിരോഷിമ ദിനം ... ആഗസ്റ്റ് 9 നാഗസാക്കി ദിനം ...* ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയ രണ്ട് വലിയ ദുരന്തങ്ങളാണ് *1945 ആഗസ്റ്റ് 6, 9* ദിവസങ്ങളിലായി ഹിരോഷിമയിലും നാഗസാക്കിയിലും നടന്നത്. . . രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്.....
ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധത്തിന് എതിരെ വിവിധ പ്രവർത്തങ്ങൾ നടന്നു.
🎯 *സഡാക്കോ കൊക്ക് നിർമ്മാണം*
🎯 *ക്വിസ്*
🎯 *യുദ്ധവിരുദ്ധ പോസ്റ്റർ രചന*
🎯 *യുദ്ധവിരുദ്ധ പ്രസംഗം*
🎯 *യുദ്ധവിരുദ്ധ കയ്യൊപ്പ് ശേഖരണം*
🎯 *യുദ്ധവിരുദ്ധ ഗാനം*
🎯 *ദീപം തെളിയിക്കൽ*


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി ലീന രാജ് പതാക ഉയർത്തി . തുടർന്ന് PTA പ്രസിഡന്റ് ശ്രീ VI മനുവും അധ്യാപകരും കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യ ദിനആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കൂടാതെ ദേശഭക്തിഗാനാലാപനം , പ്രസംഗം, ക്വിസ് , ചിത്രരചന, പ്രച്ഛന്ന വേഷം തുടങ്ങിയ പരിപാടികളും നടന്നു.
