ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/സമർപ്പണം
സമർപ്പണം
2020-ൽ ലോകജനതയെ മുഴുവനും ഭയപ്പെടുത്തിയ ഒന്നാണ് കൊറോണ. ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വ്യാപനം കണ്ടെത്തിയത്. കൊറോണ വൈറസ് ഒരു ആർ.എൻ.എ. വൈറസാണ്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള തരത്തിലുള്ള ഇവയുടെ രൂപഘടനയെ തുടർന്നാണ് ഈ വൈറസിന് ആ പേര് കിട്ടിയത്. പക്ഷികളിലും മൃഗങ്ങളിലുമാണ് കൊറോണ വൈറസ് രോഗമുണ്ടാക്കുന്നത്. അവയിൽ നിന്നും മനുഷ്യരിലേക്ക് പകരാറുണ്ട്. ചൈനയിലെ ജനങ്ങൾ മത്സ്യ മാംസങ്ങൾ ധാരാളമായി ഭക്ഷിക്കുന്നവരാണ്. ഇതുകൊണ്ടാണ് ഇവരിൽ ഇത്രയധികം ആളുകൾക്ക് ഈ വൈറസ് പടരാനിടയായത്. അവിടെ നിന്നും പല രാജ്യങ്ങളിലേക്ക് പടർന്ന വൈറസ് ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ തന്നെ കവർന്നെടുത്തു. ഇവ ശ്വസനനാളിയെയാണ് ബാധിക്കുന്നത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്പോൾ മരണം വരെ സംഭവിക്കുന്നു. ഏറ്റവുമധികം ആളുകൾക്ക് രോഗബാധയേറ്റത് അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി എന്നിവിടങ്ങളിലാണ്. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ രോഗം ബാധിച്ചുവെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിൽ നമ്മുടെ സംസ്ഥാനമായ കേരളമാണ് കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ടത്. ഇവിടത്തെ രോഗബാധിതരുടെ എണ്ണവും അതുപോലെ മരണനിരക്കും കുറവായിരുന്നു. കൃത്യമായ രീതിയിൽ ജനങ്ങൾ ഈ വൈറസിനെ നേരിടേണ്ട മുൻകരുതൽ എടുത്തതുകൊണ്ടാണ് നമ്മുടെ സംസ്ഥാനമായ കേരളത്തിന് മുൻപന്തിയിൽ എത്താൻ കഴിഞ്ഞത്. സ്വന്തം വീട്ടിൽതന്നെ കഴിയണമെന്നും, പൊതുപരിപാടികളും ആൾക്കൂട്ടവും ഒഴിവാക്കണമെന്നും, മാസ്ക് ധരിക്കണമെന്നും, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണമെന്നും മറ്റുമുള്ള കർശന നിർദ്ദേശങ്ങൾ പാലിച്ചതുകൊണ്ടാണ് ഈ വൈറസിനെ ഒരു പരിധിവരെ തടഞ്ഞ് രോഗപ്രതിരോധശേഷി കൈവരിക്കാൻ കഴിഞ്ഞത്. അതുപോലെ നമ്മുടെ ചുറ്റുപാടുമായുള്ള ഇടപഴകൽ, പരിസ്ഥിതി സംരക്ഷണം ഇവയെല്ലാംതന്നെ ഈ വൈറസ് ബാധയെ തടയാൻ ഒരു പരിധിവരെ സഹായിച്ചു. എന്നാൽ ഈ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ഉള്ള അർപ്പണബോധം നാം ഓരോരുത്തരും ഓർമിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം