ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ മാലാഖമാർ
മാലാഖമാർ
കൂട്ടുകാരെ, നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് മാലാഖമാരെ! അവർക്ക് ചിറകുകളോ അമാനുഷികമായ ശക്തികളോ മറ്റ് പ്രത്യേകതകളോ ഇല്ല. ആരാണെന്ന് മനസ്സിലായോ? മറ്റാരുമല്ല, ഈ കൊറോണ എന്ന വിപത്തിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാനായി ജീവൻ കൊടുത്ത പോരാടുന്ന നഴ്സുമാരാണ് ആ മാലാഖമാർ. ഈ കൊറോണ എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനായി, കാവലായി നിൽക്കുന്ന ഇവരൊക്കെയാണ് മാലാഖമാർ എന്ന പേരിന് ഏറ്റവും അർഹർ. കഴിഞ്ഞ വർഷം ഇതുപോലെ 'നിപ്പ വൈറസ് ' എന്ന ശത്രു വന്നപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത രോഗികളെ രക്ഷിച്ച 'ലിനി' എന്ന നഴ്സിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇവരെ പോലുള്ള മാലാഖമാരെ മാതൃകയാക്കിയാണ് നമ്മൾ വളരേണ്ടത്. ഇപ്പോഴത്തെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും അവർക്കും ഈ ലോകത്തിന് വേണ്ടി ആകട്ടെ!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം