ഗവ. എച്ച് എസ് മാതമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാതമംഗലം

mathamangalam

വയനാട്ടിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ഉള്ളിലേക്കുള്ള ഒരു പ്രദേശമാണ് മാതമംഗലം.കൃഷി ഉപജീവനമായുള്ള പ്രദേശമാണിത് .നൂൽപ്പുഴ പഞ്ചായത്തിൽ ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റ മേഖലയായ ഇവിടം ഇന്ന് വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യം അർഹിക്കുന്നു.ധാരാളം അമ്പലങ്ങളും മുസ്ലിം പള്ളിയും  ഇവിടെ സ്ഥിതി ചെയ്യുന്നു.സുൽത്താൻബത്തേരി മൈസൂർ റോഡിൽ നായ്ക്കട്ടി എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റർ ഉള്ളിലേക്ക് ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത് .വയനാട്ടിലെ ഒരു ആദിവാസി മേഖലയാണ് മാതമംഗലം.ധാരാളം ആദിവാസി ഊരുകൾ ഇവിടെ കാണാം.