ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/വിദ്യാരംഗം
മലയാള ഭാഷയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കാനായി പ്രവർത്തിക്കുന്ന ക്ലബ്ബായ വിദ്യാരംഗത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്. സ്കൂൾതലത്തിൽ ശില്പശാലകൾ നടത്തി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളെ സബ്ജില്ലാ തലത്തിലെയും ജില്ലാതലത്തിലെയും ശില്പശാലകളിൽ പങ്കെടുപ്പിക്കാറുണ്ട്. ഈ വർഷം എട്ടാം ക്ലാസിലെ വിദ്യാർത്ഥിനി കുമാരി ഭുവന സുഭാഷ് സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഒന്നാമതായി സംസ്ഥാനതല ശില്പശാലയിലേക്ക് അർഹത നേടിയിട്ടുണ്ട്.