ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കാക്കപ്പെണ്ണും ഡ്രോണും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കപ്പെണ്ണും ഡ്രോണും
<poem>

അണ്ണാറകണ്ണാ...... അണ്ണാറകണ്ണാ.......കാക്കപ്പെണ്ണ് മരകൊമ്പിലിരുന്ന് അലറിവിളിച്ചു. വിളികേട്ട് അണ്ണാറകണ്ണൻ പുറത്തേയ്ക്കു വന്നു. എന്താ? എന്തു പറ്റി ? കാക്കപ്പെണ്ണ് പേടിയോടെ പറഞ്ഞു .. നീ കണ്ടോ ? ഭീകരൻ പക്ഷി!!!!! എവിടെ ? അണ്ണാറകണ്ണൻ ചോദിച്ചു. ആ... നീയിവിടെ മാമ്പഴവും തിന്നിരുന്നോ.... അതു വന്ന് നിന്നെ പിടിക്കുമ്പോഴേ അറിയൂ.. നീ ആരെയാ കണ്ടത്? എവിടെയാ കണ്ടത്? പാതി കടിച്ച മാമ്പഴം താഴെ വച്ച് കൊണ്ട് അണ്ണാറകണ്ണൻ ചോദിച്ചു. ഞാൻ പറഞ്ഞില്ലേ ഒരു ഭീകരൻ പക്ഷി, ഒറ്റ കണ്ണനാ...നാലു ചിറകുകളും ! അത് വട്ടത്തിൽ കറങ്ങും .... ഊം... ഊം.. എന്നു മൂളികൊണ്ട്. തെക്കേ പാടത്തിന്റെ അരികത്തെ റോഡിനു മുകളിലൂടെ പറന്നു വന്നു. വഴി അരികിൽ നിന്ന ആളുകളൊക്കെ അതിനെ കണ്ടതും ഓടിയൊളിച്ചു. ഒരാൾ ചെളിക്കുണ്ടിലും വീണു. എന്റെ കുഞ്ഞുങ്ങൾക്കു തീറ്റയുമായി വന്ന ഞാൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാക്കപ്പെണ്ണ് കിതച്ചുകൊണ്ട് പറഞ്ഞു. ഹ! ഹ! ഹ! ഇതാണോ കാര്യം .അണ്ണാറക്കണ്ണൻ ചിരിച്ചു . അതു ശരി പേടിക്കണ്ട കാര്യം പറഞ്ഞപ്പോൾ ചിരിക്കുന്നോ? നിനക്കു വട്ടായോ അണ്ണാറക്കണ്ണാ!! കാക്കപ്പെണ്ണു വഴക്കിട്ടു. അയ്യേ ..കാക്കപ്പെണ്ണേ നീ പറയും പോലെ അതു ഭീകരൻ പക്ഷി ഒന്നുമല്ല. അതു ഡ്രോണാ.. ഡ്രോണോ !!! അതെന്തു ജീവിയാ? കാക്കപ്പെണ്ണിനു സംശയമായി. ജീവിയൊന്നുമല്ല അതൊരു യന്ത്രമാണ്. അതിനു ചിത്രങ്ങൾ എടുക്കാൻ കഴിയും . അതിനെ പോലീസുകാർ പറത്തിവിടുന്നതാ. അനാവശ്യമായി കറങ്ങി നടക്കുന്നവരുടെ ചിത്രമെടുക്കാൻ. ഇപ്പോൾ കൊറോണക്കാലമല്ലേ? നീ എന്തൊക്കെയാ അണ്ണാറക്കണ്ണാ പറയുന്നത്? ആദ്യം പറഞ്ഞത് ഡ്രോൺ! ഇപ്പോ കൊറോണ!! ഇതൊക്കെ എന്താ? കാക്കപ്പെണ്ണ് ചോദിച്ചു. കാക്കപ്പെണ്ണേ നീ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലേ? അണ്ണാൻ ചോദിച്ചു. ഞാനെന്തറിയാനാ? മുട്ടകൾക്ക് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുകയല്ലായിരുന്നോ? എന്റെ കൂട്ടുകാരികളേപ്പോലും കണ്ടിട്ട് എത്ര നാളുകളായി... കാക്കപ്പെണ്ണ് പറഞ്ഞു. ആ.. അതു ശരിയാണല്ലോ .. എന്നാൽ കേട്ടോ.. അണ്ണാറക്കണ്ണൻ പറഞ്ഞു തുടങ്ങി. കുറച്ച് നാളുകളായി നമ്മുടെ നാട്ടിൽ ഒരു മഹാവ്യാധി പടർന്നു പിടിച്ചിട്ടുണ്ട്. കൊറോണ എന്നും കൊവിഡ് 19 എന്നൊക്കെ പേരു പറയും. അതൊരു വൈറസ് ആണത്രേ!!! ഈ വൈറസ് ബാധിച്ചാൽ പനിയും , ചുമയും , ശ്വാസം മുട്ടലും ഒക്കെ വരും . സൂക്ഷിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം. ഇതിപ്പോൾ മനുഷ്യർക്കിടയിൽ പടർന്നു പിടിക്കുകയാണ്. വൈറസ് ബാധിക്കാതിരിക്കാൻ വൃത്തിയായി നടക്കുകയും ആളുകൾ തമ്മിൽ അകലം പാലിക്കുകയും ചെയ്യണം. ഈ സമയത്ത് കൂട്ടം കൂടി നിൽക്കാൻ പാടില്ല എന്നും ഓർഡർ ഇട്ടിട്ടുണ്ട്. എന്നാലും ചിലർ കൂട്ടം കൂടി നടക്കുന്നുണ്ട് . അവരെ കണ്ടുപിടിക്കാനാണ് ഡ്രോൺ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ആളുകൾ ഓടി ഒളിക്കുന്നത്. ഇപ്പോൾ മനസ്സിലായോ കാക്കപ്പെണ്ണേ... ഓ! അപ്പോൾ അതാണല്ലേ കാര്യം . എന്നാൽ പിന്നെ ഡ്രോൺ പറക്കട്ടേ . കൊവിഡ്19 തോൽക്കട്ടെ... വൃത്തിയായിരിക്കാം ,അകലം പാലിക്കാം ....കാക്കപ്പെണ്ണും അണ്ണാറക്കണ്ണനും ഒരുപോലെ പറഞ്ഞു.

     ....................................


സ്റ്റിയ മേരി മെജോഷ്
4 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കഥ