ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പുതിയ അധ്യയന വർഷത്തിന് തുടക്കമായി ജൂൺ 1 അറിവിന്റെ തേൻ നുകരാൻ അക്ഷരമുത്തശ്ശിയെ തേടിയെത്തിയ കുരുന്നുകൾക്ക് സ്വാഗതമേകി പ്രവേശനോത്സവം ഗംഭീരമായി നടന്നു. രാവിലെ 9.30 ന് സ്കൂൾ ബെല്ലടിച്ചു ഗ്രൗണ്ടിൽ പൊതു അസംബ്ലി പ്രാർത്ഥന പ്രതിജ്ഞ പൊതുനിർദ്ദേശങ്ങൾ സന്ദേശം ... പഴയ കുട്ടികൾ അവരവരുടെ ക്ലാസുകളിലേക്ക്. 10 മണിക്ക് ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവപൊതുയോഗം നടന്നു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ആന്റണി ഷീലൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രവേശനോൽസവഗാനത്തിന് നൃത്ത ചുവടുകളോടെ പുതിയ കുരുന്നുകളെ സ്വാഗതം ചെയ്തു. ബഹു. ജില്ലാപഞ്ചായത്ത് അംഗം ശ്രീ. മാർട്ടിൻ യോഗം ഉദ്ഘാടനം ചെയ്തു. ബഹു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജെസ്സി അഗസ്റ്റിൻ അക്ഷരദീപ പ്രകാശനം നിർവഹിച്ചു. ബഹു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ജിനു കെ വിൻസെൻ്റ് യൂണിഫോം വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ ബി ജോസഫ് പാഠപുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു.കണ്ണമാലി പോലീസ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ശ്രീ സുബ്രഹ്മണ്യൻ പി. എസ് SSLC, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി കുട്ടികൾക്ക് ഉപഹാരം സമർപ്പണം നടത്തി. മട്ടാഞ്ചേരി യു ആർ സി പ്രതിനിധി ശ്രീമതി സുസ്‌ന എം എസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പതിവുപോലെ CDS പ്രവർത്തകർ സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു. യോഗത്തിന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വിജയ സി സ്വാഗതം ആശംസിച്ചു. ഹെഡ്മിസട്രസ് ശ്രീമതി ആസ്യ സി പി കൃതജ്ഞത പ്രകാശിപ്പിച്ചു. യോഗാനന്തരം പായസം വിതരണം. സംഭവബഹുലവും വർണ്ണശമ്പളവുമായ ഒരു പുതിയ അധ്യയനവർഷത്തിന് തിരിതെളിഞ്ഞു.

ലോകസൈക്കിൾ ദിനം

ലോക സൈക്കിൾ ദിനംത്തിൽ സൈക്കിളിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതി സൈക്കിൾ റാലി നടത്തി. സ്ഥിരമായി സൈക്കിളിൽ സ്കൂളിലെത്തുന്ന നൂറോളം കുട്ടികൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് സൈക്കിൾ ബാലൻസിംഗ് മത്സരവും സ്കൂൾ ഗ്രൗണ്ടിൽ നടന്നു

പരിപാടികൾക്ക് സിനിയർ അധ്യാപികമാരായ സീന എം പി, സെലീന ജെയിംസ് കായികാധ്യാപകൻ വിപിൻ തുടങ്ങിവർ നേതൃത്വം നല്കി.