ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് വഴികാട്ടിയായി ഡിജിറ്റൽ ലൈബ്രറി

മികച്ച ലൈബ്രറിക്കുള്ള എംഎൽഎ അവാർഡ് കരസ്ഥമാക്കിയ നേര്യമംഗലം ജി വി എച്ച് എസ് എസ് ന്റെ ഡിജിറ്റൽ ലൈബ്രറി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. 2019- 20 കാലഘട്ടത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ തിരുവനന്തപുരം ജി എസ് ആർ സോഫ്റ്റ്‌വെയർ & ബി പി ഒ പ്രൈവറ്റ് ലിമിറ്റഡ് ആണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ലൈബ്രറി ഡിജിറ്റൽ രൂപത്തിൽ നവീകരിച്ചത്. വിവിധ ഭാഷകളിലും മേഖലകളിലുമായി 8000ത്തിൽ അധികം പുസ്തകങ്ങൾ, റഫറൻസ് ഏരിയ, എൽസിഡി ടിവി,നവീകരിച്ച ഇരിപ്പിടങ്ങൾ, കുടിവെള്ള സ്രോതസ്സ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മനോഹരമായ ഈ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.