ഗവ.യു പി എസ്സ് കോലിയക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലവർഷം 1100-ാംമാണ്ട് കന്നിമാസത്തിലെ വിദ്യാരംഭ ദിവസം കേവലം 30 സെന്റ് സ്ഥലത്ത് ഒരു കുടി പള്ളികൂടം എന്ന നിലയിൽ ആരംഭിച്ചു. ആരംഭഘട്ടത്തിൽ ചെറുവാരക്കോണം നിലക്കൽ വീട്ടിൽ ശ്രീ അയ്യപ്പൻ പിളളയായിരുന്നു മാനേജരും ഹെഡ്മാസ്റററും. പ്രഥമാധ്യാപകനെ സഹായിക്കാൻ ശ്രീരാമൻപിളള എന്ന മറ്റൊരു അധ്യാപകനും ഉണ്ടായിരുന്നു. കോലിയക്കോട് മലയാളം പ്രെെമറി സ്കുൾ എന്നാണ് ആദ്യ നാമം.