ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 8 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്.