ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം 1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

ഞാൻ എഴുതാൻ പോകുന്ന വിഷയം പരിസ്ഥിതി ശുചിത്വം എന്നതാണ് നമ്മളായിട്ട് തന്നെയാണ് ഈ പരിസ്ഥിതി മലിനമാക്കിയത്.നാം ഉപയോഗിച്ച പ്ളാസ്റ്റിക്കുകൾ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതി മലിനമാക്കപ്പെടുന്നു. നാം വീട് പണിയാനായി വയലുകൾ മണ്ണിട്ട് നികത്തുകയും, വനങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്ന ഈ പ്രവർത്തിയാണ് ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണം.നമ്മുടെ പരിസ്ഥിതി നന്നാവണമെങ്കിൽ നാം ഈ പ്രവർത്തി ചെയ്യാതിരിക്കുക. പുഴകളിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ പുഴ മലിനമാവുകയാണ്. ചപ്പുചവറുകൾ റോഡിൽ വലിച്ചെറിയുമ്പോൾ അതിലൂടെ നമുക്ക് രോഗം വരും.അതു കാരണം നമ്മൾ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. വനനശീകരണം സംഭവിക്കുമ്പോൾ സസ്യങ്ങളുടേയും, ജന്തുക്കളുടേയും നാശത്തിന് കാരണമാകുന്നു. സസ്യങ്ങൾ ഇല്ലെങ്കിൽ മഴയ്ക്ക് കുറവ് വരും വയൽ നികത്തുമ്പോൾ കൃഷിയിടങ്ങൾ നശിക്കുകയും കൃഷി കുറയുകയും ചെയ്യുന്നു. പുഴയിലെ മണൽ വാരുമ്പോൾ പുഴയിലെ ഒഴുക്കിന് തടസ്സമാകുന്നു.ജലക്ഷാമം ഉണ്ടാകാൻ കാരണമാകുന്നു. നമ്മൾ കീടനാശിനികൾ പ്രയോഗിക്കുന്നതുമൂലം മണ്ണ് മലിനമാകുന്നു. ജീവികൾക്ക് ഇതു മൂലം ദോഷം വരും. അമിതമായ പ്ളാസ്റ്റിക് ഉപയോഗം മൂലം മണ്ണ് മലിനമാകുന്നു.ജലാശയങ്ങൾ മലിനമാകുന്നു. അതുകൊണ്ട് നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നാം നമ്മുടെ ഭൂമിയെ സംരക്ഷിക്കണം. " *നമ്മുടെ കേരളം* *ശുചിത്വ കേരളം* "


സഫ്‌ന എസ്
4 A ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം