ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതിയ 8 മുറികളുള്ള കെട്ടിടം ഉദ്ഘാടനം കാത്തിരിക്കുകയാണ്. സ്മാർട്ട് ക്ലാസ് റൂമുകളും ഡിജിറ്റൽ പഠന സൗകര്യവും സ്കൂളിന്റെ പ്രധാന സൗകര്യങ്ങളാണ്. ഒന്നാം ക്ലാസ് മുതൽ തന്നെ കമ്പ്യൂട്ട‍ർ പഠനം ആരംഭിക്കുന്നു. വിവിധ ഗെയിമുകളിലൂടെയുള്ള പഠനം ആസ്വാദ്യകരമായ അനുഭവം കുഞ്ഞുങ്ങൾക്ക് നൽകുന്നു. എല്ലാ പഠനവും സ്മാ‍ർട്ട് ക്ലാസ് റൂം വഴി ലഭ്യമാക്കുന്നത് വഴി വിദ്യാർത്ഥികളുടെ നിലവാരം ഉയരുന്നു. വായനാ വികാസത്തിനും അറിവു സമ്പാദനത്തിനും വേണ്ടി ഒരുക്കിയ ലൈബ്രറിയാണ് സ്കൂളിന്റെ മറ്റൊരു സവിശേഷത. വിവിധ ഭാഷകളിലുള്ള എല്ലാ കാറ്റഗറി പുസ്തകങ്ങളും ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്.

വിവിധ ഇടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ സ്കൂൾ ബസ് സൗകര്യം ഉണ്ട്. അടുക്കളയും വലിയ ഹാളും അടങ്ങുന്ന ഒരു കെട്ടിടത്തിന്റെ പണികൾ മൂന്ന് മാസത്തിനകം തീർന്ന് ഉദ്ഘാടനം ചെയ്യപ്പെടും. ബി എസ് എൻ എൽ ന്റേയും കെ ഫോൺ ന്റെയും ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.