ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന ഒരു ഗവ.എൽ.പി സ്ക്കൂളാണിത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഈ സ്ക്കൂളിൽ UKG, LKG പ്രീ പ്രൈമറി ഓരോ  ക്ലാസുകളും 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളുമാണുള്ളത്.

ഓഫീസ് മുറി

ഒഫീഷ്യൽ രേഖകളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി സൗകര്യമുള്ള ഒരു ഓഫീസ്‌റൂം സ്ക്കൂളിനുണ്ട്.

ക്ലാസ് മുറികൾ

പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട്

  •    എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി പഠന പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം.
  •    ശിശു സൗഹൃദ ക്ലാസ്മുറികൾ.
  • വെെദ്യുതീകരിച്ചതും അലങ്കരിച്ചതുമായ ക്ലാസ്മുറികൾ.
  • വിശാലമായ ക്ലാസ് മുറികൾ എല്ലാംതന്നെ ടൈൽ വിരിച്ചവയാണ്.
  • എല്ലാ ക്ലാസ്സുകളും  ലൈറ്റുകൾ,ഫാനുകൾ, ബോർഡുകൾ എന്നീ സൗകര്യത്തോടെ കൂടിയവയാണ്.
  • ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി,ഗണിത മൂല എന്നിവ ഉണ്ട്.

ലെെബ്രറി

  • കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി  ഓരോ ക്ലാസ് റൂമിലും ഉണ്ട്.

ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്.

അടുക്കള / ബയോഗ്യാസ് പ്ലാന്റ്

പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ സുരക്ഷണവും സ്കൂളിന്റെ ഒരു ചുമതലയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാടിൽ സ്ക്കൂളിന്ന് ഒരു അടുക്കളയുണ്ട്.

  • ആരോഗ്യകരവും ശ്വചിത്വവുമുള്ള സ്ഥലത്ത് ആഹാരം പാചകം ചെയ്യുന്നു.
  • ശ്വചിത്വാന്തരീക്ഷത്തിൽ ആഹാരം വിതരണം ചെയ്യുന്നു.
  • കുട്ടികൾക്ക് തുടർന്ന് ആഹാരം കഴിക്കാൻ ഉതകുന്ന തരത്തിൽ ക്രമീകരണം നടത്തുന്നു.
  • ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.
  • ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
  • അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

കളിയുപകരണങ്ങൾ

കുട്ടികളുടെ മാനസിക കായിക വളർച്ചയ്ക്ക് കളികൾ അത്യാവശ്യമാണ്. അതിനായി കുട്ടികളുടെ പ്രായത്തിനുസരിച്ചുള്ള കളിയുപകരണങ്ങൾ ഉണ്ട്.

വൈറ്റ് ബോർഡുകൾ

ബ്ലാക്ക് ബോസുകളിൽ നിന്നു വരുന്ന പൊടി പടലങ്ങൾ അലർജിക്ക് കാരണമാകുന്നു. അതിനാൽ ആധുനിക രീതിയിലുള്ള വൈറ്റ് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മൂത്രപ്പുര , ശോചനാലയം

വൃത്തിയുള്ള സൗകര്യങ്ങളുള്ള മൂതപ്പുരയും ശോചനാലയവും സ്ക്കൂളിനുണ്ട്.

കിണർ ,  വാട്ടർ പ്യൂരിഫെയർ

കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിച്ച് ശുചീകരിച്ച വെള്ളവും മറ്റു ആവശ്യങ്ങൾക്ക് കിണറ്റിൽ നിന്നും ടാങ്കിലേയ്ക്ക് അടിച്ചെടുത്ത വെള്ളവും സ്കൂളിൽ ലഭ്യമാണ്.