ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ[തിരുത്തുക

എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച ഗ്രാൻഡുകൾ വിദ്യാലയത്തിന്റെ നാനാമുഖമായ വികസനത്തിന് ആക്കം കൂട്ടി.  2005 ൽ കെട്ടിടം പുതുക്കിപണിതും കിണറിന്റെ ഇടിഞ്ഞുവീണ ഭാഗം മാറ്റി റിങ് ഇറക്കി ചുറ്റുമതിൽ നിർമിച്ചു ഭംഗിയാക്കിയതും പഞ്ചായത്താണ്.  2006-2007 വർഷം പണിഞ്ഞ സ്റ്റോർ കം കമ്പ്യൂട്ടർ മുറിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്.  2010-2011 ൽ എസ്.എസ്.എ സ്കൂൾ അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു.  അതിന്റെ ഫലമായി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ പുതുക്കി പണിതു.  പെയിന്റിംഗ്, തറ ടൈൽ, എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ സ്കൂളിന് കിട്ടി. ഭിത്തികളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.  അതിനു നേതൃത്വം കൊടുത്ത എസ്.എസ്.എ ഉദ്യോഗസ്ഥരോട് പി.റ്റി.എ കടപ്പെട്ടിരിക്കുന്നു. 2018 ൽ പഞ്ചായത്ത് സഹായത്തോടെ പുതിയ അടുക്കള പണിതു.  കൂടാതെ ധാരാളം ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.

മികവുകൾ[തിരുത്തുക

1. സ്മാർട്ട് ക്ലാസ് റൂമുകൾ

ശ്രീമതി വീണാ ജോർജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളിന് അനുവദിച്ചുകിട്ടിയിരുന്നു.  2020 ഒക്ടോബർ 12 ന് സംസ്ഥാനം സമ്പൂർണ ഹൈടെക് സ്കൂൾ പ്രഘ്യാപനം നടത്തിയതിനോടൊപ്പം എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളുടെ സ്കൂളിനും സാധിച്ചു.  എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസുകൾ പ്രയോജനപ്രദമായി വിനിയോഗിക്കുന്നു.

2. സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു.  പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.  ചിത്രകഥകൾ, ചാർട്ടുകൾ, ഗുണപാഠ കഥകൾ, കവിതകൾ, ഗണിതകേളി പുസ്‌തകങ്ങൾ, കടം കഥകൾ, ആത്മകഥകൾ എന്നിവ ഞങ്ങളുടെ ലൈബ്രറി ശേഖരത്തിലുണ്ട്.  എല്ലാ വെള്ളിയാഴ്ചയും ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.  വായനക്കുറുപ്പ് ശേഖരിക്കുന്നു.  വായനക്കായി പ്രത്യേകം വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.

3. സ്കൂൾ കോമ്പൗണ്ട്

സ്കൂളിനോളം പഴക്കമുള്ള മാവുകളും ആല്മരങ്ങളും തണൽ വിരിക്കുന്ന മനോഹരമായ സ്കൂൾ കോമ്പൗണ്ട് ആരെയും ആകർഷിക്കുന്നതാണ്.  99 സെൻറ് സ്ഥലമുള്ളതിനാൽ കുട്ടികൾക്ക് യഥേഷ്ടം കളിക്കാനും ഓടി നടക്കാനും സാധിക്കുന്നു. പഠന-പഠ്യേതര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.