ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


മനുഷ്യനുൾപ്പെടെ അനേകം ജീവജാലങ്ങളുടെ അമ്മയാണ് പ്രകൃതി. പ്രകൃതിയും പരിസ്ഥിതിയും വൃത്തിയായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എങ്കിൽ മാത്രമേ ആരോഗ്യപരമായ ഒരു ജീവിതം നമുക്ക് നയിക്കാൻ കഴിയുകയുള്ളൂ.
എന്നാൽ നാം ഇന്നു ചെയ്യുന്നത് എന്താണ് വളരെ ക്രൂരമായി പ്രകൃതിയെ ഇഞ്ചിഞ്ചായി ആയി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "പ്രകൃതി അമ്മയാണ് ". നമ്മൾ അറിഞ്ഞു കൊണ്ട് സ്വന്തം അമ്മയെ നശിപ്പിക്കാനോ ചൂഷണം ചെയ്യാനോ ശ്രമിക്കുമോ? ഇല്ല.പിന്നെ എന്തുകൊണ്ടാണ് നാം പ്രകൃതിയോട് ഇങ്ങനെ ചെയ്യുന്നത് .
ഓരോ ദിവസവും കുന്നുകൂടുന്ന മാലിന്യത്തിന്. മനുഷ്യർ യാതൊരുവിധ ദയാദാക്ഷിണ്യം ഇല്ലാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് . പ്രകൃതി മലിനീകരണം നമ്മുടെ ഈ ലോകത്തിൽ കൂടിയിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ആണ്. ഇതിൻറെ ഭവിഷ്യത്ത് ബാധിക്കുന്നത് നമ്മൾ ഓരോരുത്തർക്കും തന്നെയാണ്. ഇതിലൂടെ നമ്മുടെ ഭാവിയെ തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുകയാണ് നാം.
ഈ പ്രതിസന്ധിയെ തരണം ചെയ്യണം എങ്കിൽ നാം ആദ്യം പ്രകൃതിയെ സംരക്ഷിക്കണം.ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും എല്ലാം വരുന്ന വിഷാംശം കലർന്ന വാതകങ്ങൾ ഹോട്ടലുകളിൽ നിന്നും മറ്റും എത്തുന്ന ദുർഗന്ധം നിറഞ്ഞ ഭക്ഷിണ അവശിഷ്ടങ്ങൾ, മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക്കുകളുടെ എല്ലാം അളവ് കുറച്ചാൽ മാത്രമേ നമുക്ക് സന്തോഷവും ആരോഗ്യകരമായ ഒരു ജീവിതം കിട്ടുകയുള്ളൂ .
അതിനുവേണ്ടി നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണം . നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ഓരോ ദുഷ്പ്രവൃത്തികൾ ഫലമായിട്ടാണ് പ്രണയവുമൊക്കെ പോലുള്ള മഹാമാരികളെ നാം നേരിടേണ്ടി വന്നത് . അതിൽ തന്നെ എത്രയോ നിരപരാധികളായ മനുഷ്യരും ജീവജാലങ്ങളും മരിച്ചു.
ഇതിനെല്ലാം കാരണം നമ്മൾ തന്നെയാണ് .അതിനാൽ ഇനിയും ഇതുപോലെ വരാനിരിക്കുന്ന ഓരോ പ്രതിസന്ധികളെയും നേരിടാൻ തയ്യാറാകാതെ അത് വരാതിരിക്കുവാനുള്ള വഴിയാണ് നാം നോക്കേണ്ടത്.
ഒരു പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിവുള്ള ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ സൃഷ്ടികളായി മനുഷ്യർ കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ നാം പ്രകൃതിയെ ക്രൂരമായി നശിപ്പിക്കാതെ പ്രകൃതിയെ സംരക്ഷിക്കുവാനും ശ്രമിക്കണം.
ജലവും, വായുവും, മണ്ണും, അന്തരീക്ഷവും ഒന്നും മലിനമാകാതെ ശുദ്ധിയാക്കാൻ പഠിക്കുക. മനുഷ്യൻറെ ആർഭാടത്തിന് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റാതെ മരങ്ങൾ വയ്ക്കുവാൻ പഠിക്കുക.അങ്ങനെ ഈ ലോകത്തിനു തന്നെ നാം ഒരു സന്ദേശം ആയി മാറുക. നമ്മളുടെ ഈ ഒരു ചെറിയ ചുവടുവെപ്പ് വലിയൊരു മാറ്റത്തിന് കാരണമാകും. അതിനായി നമ്മളോരോരുത്തരും പ്രകൃതിയെ സംരക്ഷിക്കുക. മലയാള സാഹിത്യലോകത്തെ കാൽപനിക കവിതയായ ഒഎൻവി കുറിപ്പ് അദ്ദേഹത്തിൻറെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ മനുഷ്യൻറെ ഉപഭോഗ സംസ്കാരത്തെ കുറിച്ചും അതിൻറെ ഫലമായി നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയാകുന്ന മാതാവിനെ കുറിച്ചും ചുമ വ്യക്തമായി ആയി പ്രതിപാദിക്കുന്നുണ്ട്. "ഇനിയും മരിക്കാത്ത ഭൂമി ഭൂമി നിന്നാസന്ന
മൃതിയിൽ നിനക്കാത്മശാന്തി!
ഇത് നിൻറെ (എൻറെയും) ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ആഗോളതാപനവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ദൈനംദിനം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നല്ലൊരു നാളെക്കായി തകർച്ചയെ സംരക്ഷിക്കേണ്ടത് ഇത് നമ്മുടെ കർത്തവ്യമാണ് അതിലുപരി അനിവാര്യതയാണ്.

റിയ എസ് ബാബു
9 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം