ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് തിരുനെല്ലി


എന്റെ നാട് തിരുനെല്ലി



കർണ്ണാടകയിലെ കുടക് മലയോട് ചേർന്ന് ബ്രഹ്മഗിരിയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ‌ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളിൽ പോലും പ്രസക്തി ഉണ്ടായിരുന്ന തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി. സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകർഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢൻപാറയും അവിടങ്ങളിൽ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനൽ ചൂടിൽ കുളിർനല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നതാണ്.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങൾ ദർശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആർത്തിയും, ഇവിടങ്ങളിൽ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരിൽ നിന്ന് ആക്രമിച്ച് കീഴടക്കാൻ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വർഷംതോറും തിരുനെല്ലി ക്ഷേത്രദർശനം നടത്താൻ വന്നിരുന്ന രാജാവിനെ വേട രാജാക്കൻമാർ തടവിലാക്കിയതും കോട്ടയം കറുമ്പ്രനാട് രാജസൈന്യങ്ങൾ തടവിലാക്കപ്പെട്ട രാജകുമാരനെ മോചിപ്പിക്കാൻ വയനാട്ടിലെത്തിയതും വയനാടൻ ഐതീഹ്യങ്ങളിൽ പ്രബലമാണ്. പിന്നീട് 1805-ൽ ഈസ്റ്റ്ഇന്ത്യാ കമ്പനിക്ക് കീഴടങ്ങും വരെ തിരുനെല്ലി ഉൾപ്പെടുന്ന വയനാട് കോട്ടയം കുറുമ്പ്രനാട് രാജാക്കൻമാരുടെ ഭരണത്തിലായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാർ ആക്രമണകാലത്ത് തിരുനെല്ലി ഉൾപ്പെടുന്ന വയനാട് കുറച്ചുകാലം മൈസൂർ രാജവംശത്തിന്റെ കീഴിലായിരുന്നു.ആ കാലത്ത് വയനാട് പൊതുവിൽ ആദിവാസി ജനവാസ കേന്ദ്രമായിരുന്നു എന്നറിയപ്പെടുന്നു. വേടരാജഭരണകൂടത്തിനു ശേഷം ഭൂമിയും സ്വത്തും നഷ്ടപ്പെട്ട ഗോത്രവർഗ്ഗങ്ങൾ കൂലിയടിമത്വത്തിന്റെ പിടിയിലമരുകയും ചെയ്തു. നിസ്സാരവിലക്ക് വർഷം മുഴുവൻ തമ്പ്രാന്റെ പാടത്തും പറമ്പത്തും കൊത്തും,കിളയുമായി കഴിഞ്ഞ് കൂടാൻ തിരുനെല്ലി ക്ഷേത്രത്തിന്റെ അനുബന്ധമായ വള്ളിയൂർക്കാവിൽ വെച്ച് ലേലം ചെയ്ത് കൈവശം വയ്ക്കുന്ന ഗോത്രസമൂഗം വിധിക്കപ്പെട്ടു. അനേകകാലം ആ നടപടി തുടർന്നു.എന്നാൽ കേരളത്തിൽ 1930-കളിൽ തൊഴിലാളികൾക്കിടയിൽ പുത്തനുണർവ്വുമായി ഉയർന്ന് വിപ്ലവതൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തോടെ ഇതിൽ പ്രകടമായ മാറ്റങ്ങൾ ദർശിക്കുവാൻ സാധിച്ചു. തിരുനെല്ലിക്ക് ഫ്യൂഡലിസ്റ്റ് കേന്ദ്രീകരണത്തിൻ മൂന്ന് ഭാവവും ഉണ്ടായതായി സൂചനകളുണ്ട്. മൈസൂർ രാജാവിൽ നിന്നും കുടക് രാജവംശത്തിലേക്കും പിന്നീട് പണ്ണയത്തെ തറവാട് ഊരാളിലും തിരുനെല്ലി ഗ്രാമം വന്നു ചേർന്നതായി പറയപ്പെടുന്നു. പണ്ണയതദേതിലുള്ള മൂത്തയാൾ-മുത്തണ്ണൻ,ഇളയാർ-ഇളയണ്ണൻ അതിൽ താഴെ കുഞ്ഞണ്ണൻ. ഇ ഊരാളൻമാരുടെ കീഴ്ൽ തരുവണ,പുൽപ്പള്ളി,പൂതാടി,പുറക്കാടി,മീനങ്ങാടി ഊരുകളിൽ നിന്ന് 1930 വരെ പാട്ടം വരാരുള്ളതായും കേൾവിയുണ്ട്. ഇവരുടെ കേന്ദ്രമെന്ന നിലയിൽ അറിയപ്പെടുന്നതാണ്. വടക്കില്ലം,തെക്കില്ലം,ക്ഴക്കേ മഠം എന്നിവ. പിന്നീട് പണ്ണയത്തുകാരിൽ ചിലർ മൂഢന്മാരിൽ ചിലരുമായി സംബന്ധ ബന്ധവും വളർത്തിയെടുത്തതായി പഴമക്കാർ പറയുന്നു. തിരുനെല്ലി ക്ഷേത്രത്തിലെ അത്താഴ പൂജാധികാരി പരദേശിബ്രാഹ്മണനും ഉച്ച പൂജാധകാരം കേരള ബ്രാഹ്മണനുമായിരുന്നു പോലും. പഴശ്ശിയുടെ കാലത്തു തന്നെ നികുതിയുടെ പിരിവിനായി 12 ഇടകളായി ഭാഗിച്ച ഈകേന്ദ്രത്തിലെ നികുതി പിരിവിനായി തൃച്ചമ്പരം വാര്യന്മാരെ കൊണ്ടുവന്നതായും പറയപ്പെടുന്നു. തിരുനെല്ലി,പൂതാടി,പുറക്കാടി,കൊട്ടിയൂർ ക്ഷേത്രങ്ങളിലെ ഇണ്ടായിവന( ഉത്സവത്തിനു ശേഷം കൊടുക്കുന്ന പ്രതിഫലം)ക്ക് അവകാശിയും ഇവരായിരുന്നു. ക്ഷേത്രസദ്ദ്യക്കു മുമ്പേ ഒരു ഇല ഇവർക്ക് അവകാശപ്പെട്ടതും. അന്ന് നായന്മാർ ധാരാളം വേട്ടയ്ക്ക് പോയിരുന്നതായും അതിനു മുമ്പ് വാര്യന്മാരുടെ സമ്മതം വാങ്ങുമെന്നും കരുതിപ്പോന്നു. കിട്ടുന്ന വേട്ടമൃഗത്തിന്റെ ഇറച്ചി വാര്യരച്ഛന് കാഴ്ചവയ്ക്കണമെന്നായിരുന്നു. അവർ കഴിക്കില്ലെങ്കിലും. ഇതെല്ലാം സുചിപ്പിക്കുന്നത് സവർണ്ണ മേധാവിത്വത്തിലധിഷ്ടിതമായ ഒരു ഫ്യൂഡലിസ്റ്റ് കേന്ദ്രീകരണത്തിന്റെ രൂപവും, ഭാവവും നിറഞ്ഞ ഒരു ഗ്രാമപ്രദേശമായിരുന്നു തിരുനെല്ലി എന്നാണ്. അക്കാലത്ത് കാർഷിക മേഖലകളിൽ പ്രധാനം നെൽകൃഷിയായിരുന്നു. തിരുനെല്ലി ഒരു കാലത്ത് വയനാടിന്റെ നെല്ലറ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്തു തന്നെ ആയാലും നെൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജന്മി അടിമത്ത കാർഷിക സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. അന്നത്തെ കുണ്ടൽ,കാരിക്കൽ സമ്പ്രദായങ്ങൾ ഇന്നും തിരുനെല്ലിയിലെ പഴമക്കാരായ കർഷകർ കാരണവരുടെയും തൊഴിലാളികളുടെയും ചുണ്ടിൽ നിന്നും ഉതിർന്നു വരുന്നുണ്ട്. ഉടംമ്പടികളോടെ തങ്ങളുടെ നിയമങ്ങളിൽ പണിയാളരായി ശേഖരിച്ച പലവിധ ആനുകൂല്യങ്ങൾ നൽകി തങ്ങൾക്കെതിരെ സ്വഭാവികമായി ഉയർന്നേക്കാവുന്ന പ്രധിക്ഷേധങ്ങളെ തടയിടാൻ ജന്മിമാർ ശ്രമിച്ചിരുന്നു. വിഷുവിനോടനുബന്ധിച്ച് വയലിൽ പൊടി ഞാറ് നട്ടുതീരുമ്പോൾ സ്വൽപം പണവും പുറകെ വേണമെങ്കിൽ 5 കൊളകം നെല്ലും (സുമാർ 10.5 സേർ) പാരിതോഷികമായി നൽകാരുണ്ട്. ഒപ്പം ഒരു കോറമുണ്ടും കൊടുത്തിരുന്നു. ഇതിന് പുറമെ തൊഴിലാളി സ്ത്രീ പ്രസവിച്ചാൽ കുഞ്ഞ് ആണായാൽ 5 കൊളകം പെണ്ണായാൽ 3 കൊളകം നെല്ലും കൊടുക്കാറുണ്ടത്രേ അടിമകളുടെ .... (തുടരും)