ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെള്ളിയൂർ

തിരുവല്ലയിൽനിന്നും 14 കിലോമീറ്റർ അകലെയാണ് തെള്ളിയൂർ. ഇവിടെ വെള്ളച്ചാട്ടങ്ങളും പാടങ്ങളും നിലനിൽക്കുന്നുണ്ട്.

ആരാധനാലയം

തെള്ളിയൂരിലെ തെള്ളിയൂർ കാവിലമ്മ ദേവീക്ഷെത്രം പ്രസിദ്ധമാണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കാവുണ്ടായിരുന്നെന്നും അവിടെ വാനരന്മാരും മറ്റും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെള്ളിയൂർക്കവിലെ ഉത്സവം പ്രസിദ്ധമാണ്. പടയണി ഇവിടെ ആചരിച്ചുവരുന്നു. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തെള്ളിയൂർ വൃശ്ചിക വാണിഭം ഇവിടുത്തെ പ്രത്യേകതയാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത സ്രാവു വ്യാപാരം ഇവിടത്തെ പ്രത്യേകതയാണ്

പൊതു സ്ഥാപനം

തെള്ളിയൂരിൽ കൃഷി ഡിപ്പാർട്റ്റുമെന്റിന്റെ ഗവേഷണവിഭാഗമായ കാർഡ് പ്രവർത്തിച്ചുവരുന്നു. ഇവിടെ അത്യുത്പാദനശേഷിയുള്ള സങ്കരയിനവും മറ്റു വിളകളും ഉദ്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. മാവ്, പ്ലാവ്, വിവിധയിനം വിളകൾ എന്നിവ വിപണനം ചെയ്തുവരുന്നു.