ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/മികവുകൾ
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.
-
ഹരിത വിദ്യാലയലയം അവാർഡ്
-
ഹരിതവിദ്യാലയം സ്കൂൾ വിസിറ്റ്
-
ഹരിതവിദ്യാലയം സ്കൂൾ വിസിറ്റ്
-
ഹരിതവിദ്യാലയം നാടൻപാട്ട് അവതരണം
-
ഹരിതവിദ്യാലയം സ്കൂൾ വിസിറ്റ്
-
ഹരിതവിദ്യാലയം സ്കൂൾ വിസിറ്റ്
പഠന സമ്പ്രദായത്തിന് ദേശീയ അംഗീകാരം :അവനവഞ്ചേരി സ്കൂൾ മാതൃക
അവനവഞ്ചേരി സ്കൂളിലെ പഠന സമ്പ്രദായത്തിന് ദേശീയ തലത്തിൽ അംഗീകാരം .സ്കൂളിൽ നടപ്പാക്കിവരുന്ന വിവര സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭാസ സമ്പ്രദായം മറ്റു സിലബസുകൾ പിന്തുടരുന്ന സ്കൂളുകളിൽ കൂടി നടപ്പിലാക്കാൻ ദേശീയ വിദ്യാഭാസ ഉപദേശക സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു .സി ബി എസ് സി ,ഐ സി എസ് സി പിന്തുടരുന്ന സ്കൂളുകളും ഇനി അവനവഞ്ചേരി മോഡൽ ഐ സി ടി പഠനപദ്ധതി പിന്തുടരേണ്ടി വരും .ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിന് ഇതു അഭിമാന നേട്ടമാണ് .അവനവഞ്ചേരി സ്കൂളിൽ നടക്കുന്ന പഠന സമ്പ്രദായത്തെ ക്കുറിച്ചു അറിഞ്ഞു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്കൂൾ സന്ദർശനം നടത്തി .ഇതേത്തുടർന്നുണ്ടായ റിപ്പോർട്ടിലാണ് സംസ്ഥാനത്തിനാകെ അഭിമാനം ആയ തീരുമാനം ഉണ്ടായതു .സ്കൂൾ വിസിറ്റ് നടത്തിയ സംഘം അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു
പാഠ്യപ്രവർത്തനരീതികൾ ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടൂ
വിവരസാങ്കേതികവിദ്യാഥിതിഷ്ടിതപഠനരീതിയിലെ മികവിനു അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ പാഠ്യപ്രവർത്തനരീതികൾദേശിയ തലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ടു .ഹൈദ്രബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേറ്റീവ് ഇൻ പബ്ലിക് സിസ്റ്റം ഛത്തീസ്ഖഡ് പൊതുവിദ്യാഭാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ദ്ദ സംഘമാണ് കഴിഞ്ഞ ദിവസം അവനവഞ്ചേരി സ്കൂൾ സന്ദർശിച്ചുനെവിടുത്തെ ഐ ടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ചത് .ഛത്തീസ്ഖഡ് ഉൾപ്പെടെ വടക്കൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ഐ ടി വിദ്യാഭാസ മാതൃക കണ്ടെത്തുന്നതിനായാണ് സ്കൂൾ അവർ സന്ദർശിച്ചത് ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ അവർ നേരിട്ട് കാണുകയും ഐ ടി ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.
-
-
മികച്ച ഐ ടി ലാബിനുള്ള അവാർഡ്
-
പുരസ്ക്കാര തിളക്കത്തിൽ
-
ഹരിതവിദ്യാലയം അവാർഡ്
-
ക്യാഷ് അവാർഡ്
-
ഹരിതവിദ്യാലയം അവാർഡ്
രണ്ടാം വട്ടവും
കൈറ്റും വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലേക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ എഡിഷനിൽ സംസ്ഥാന തലത്തിൽ എട്ടാംസ്ഥാനവും ഒരു ലക്ഷം രൂപ സമ്മാനവും നമ്മുടെ വിദ്യാലയം നേടിയിരുന്നു. സ്കൂളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് ഷൂട്ട് ചെയ്യാൻ ഒരു ടീം സ്കൂൾ സന്ദർശിച്ചു. ഈ എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 100 സ്കൂളുകളിൽ ഒന്നും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 സ്കൂളുകളിൽ ഒന്നുമാണ് നമ്മുടെ വിദ്യാലയം.