ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നമുക്ക് ഇന്ന് എന്തുപറ്റി പറ്റി ? നാടിന് എന്തുപറ്റി ? നാം എന്തിനേ ഭയക്കുന്നു? അതിനൊക്കെ ഒരൊറ്റ ഉത്തരമേയുള്ളൂ കൊറോണ എന്ന കൊടും വൈറസ്. മഹാമാരിയായി ലോകത്തെ വിറപ്പിക്കാൻ എത്തിയിരിക്കുന്നു കൊറോണ എന്ന പേരിൽ. നമ്മുടെ ശാസ്ത്രലോകം ഇവനെ വിശേഷിപ്പിക്കുന്നു കോവിഡ് 19 എന്ന് അതായത് കൊറോണ വൈറസ് 2019 . നമ്മുടെ പരിസ്ഥിതിക്ക് ഒരു സന്തുലിതാവസ്ഥ യുണ്ട് ആ സന്തുലിതാവസ്ഥയ്ക്ക് ഒരു വിള്ളലും വരുത്താതെ കൊണ്ടുപോകേണ്ടത് സർവ്വ ജീവചരാചരങ്ങളുടേയും ഒരു ജോലി ആയി കണക്കാക്കാം. അത് ഈശ്വരൻ ഏൽപ്പിച്ച ഒരു കർമ്മമാണ്. ആ കർമ്മം അങ്ങനെ തന്നെ പൂർത്തിയാക്കണമെങ്കിൽ സർവ്വ ചരാചരങ്ങളും ഒന്നായി പ്രവർത്തിക്കണം. അങ്ങനെ പ്രവർത്തിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ആ കാലം നമുക്ക് അല്ല നമ്മുടെ പൂർവ്വികർക്കാണ് അതിൽ അവർക്ക് അഭിമാനിക്കാം. അവർ ആഹാരത്തിന് വില കൽപ്പിച്ചിരുന്നു. ഭൂമിയെ മാതാവായി കണ്ടു. അതുപോലെ തന്നെ പക്ഷികളേയും ജന്തുജീവജാലങ്ങളേയും സംരക്ഷിച്ചിരുന്നു. അന്ന് ആ കാലത്ത് ആർക്കും ഇങ്ങനെ വൈറസ് ഉണ്ടായിരുന്നില്ല. കാരണം അവരുടെ പ്രവൃത്തി അതായിരുന്നു.ഒന്നിനേയും ദ്രോഹിക്കാതെ ഉള്ള ജീവിതം. എന്നാൽ ഇന്നൊ നമ്മുടെ പൂർവ്വികർ ആഹാരത്തിനു വേണ്ടി കഷ്ടപ്പെട്ടതു കാരണം ഈ ജന്മത്തിൽ ആർക്കും ഈശ്വരൻ ആഹാരത്തിന് കുറവ് ഒന്നും വരുത്തിയില്ല. ഇങ്ങനെ ആയപ്പോൾ മനുഷ്യൻ ആഹാരത്തിനു വിലകൽപ്പിക്കാതെ ആയി. ഒന്നിനെയും ഭയപ്പെടാതെ സർവ ജീവജാലങ്ങളെയും ഭക്ഷിച്ചു തുടങ്ങി. അങ്ങനെ സർവ്വ ജീവജാലങ്ങളും ഉപദ്രവിച്ചും കൊന്നും തുടങ്ങിയപ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് വിള്ളൽ ഉണ്ടായി . മനുഷ്യൻ വീണ്ടും ഭൂമിയെ ഉപദ്രവിക്കാൻ തുടങ്ങി. ബഹുനില കെട്ടിടങ്ങളും പണിത പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരായി. അപ്പോഴൊന്നും അവർ ഓർത്തില്ല ഭൂമീ മാതാവിനെ ആണ് ഉപദ്രവിക്കുന്നത് എന്ന്. മുകളിൽ പറഞ്ഞതുപോലെ ഭൂമിയുടെ സന്തുലിതാവസ്ഥയിൽ വിള്ളൽ ഉണ്ടായപ്പോൾ അത് ഭൂമിയെ ബാധിച്ചു. ആ മാതാവ് പ്രതികരിക്കാൻ തുടങ്ങി. പരിസ്ഥിതി പ്രശ്നങ്ങളിലൂടെ. എന്നാൽ മനുഷ്യൻ അതൊന്നും വകവെക്കാതെ വീണ്ടും അതെ പ്രവൃത്തി തുടർന്നു.അത് അവൻ്റെ നാശത്തിലേക്ക ആണെന്ന് അവൻ ഓർത്തില്ല. അപ്പോഴാണ് മനുഷ്യനെ വിറപ്പിക്കുന്ന, മനുഷ്യൻ്റെ നാശം വിതക്കുവാൻ അവൻ വന്നത് കൊറോണ വൈറസ് എന്ന പേരിൽ. അവൻ മഹാമാരിയായി ഒരു ചന്തയിൽ നിന്നും അതും ചൈനയിലെ ചന്തയിൽ നിന്നും ജന്മം കൊണ്ടു. അവിടെ തന്നെ ആണ് സകല ജീവജാലങ്ങളേയും നിഷ്പ്രയാസം കൊന്ന് ഭക്ഷണം ആക്കുന്ന രീതി നാം കണ്ടു വരുന്നത്. ഞാൻ ഒന്നു ചോദിക്കട്ടെ നമ്മളിൽ പലരും മത്സ്യം കഴിക്കുന്നു. അത് തെറ്റാണോ അല്ല കാരണം മനുഷ്യൻ്റെ വളർച്ചക്ക് തികച്ചും അനിവാര്യമായ ഒന്നാണ് മത്സ്യം. എന്നാൽ ചൈനയിൽ കാണുന്ന ഭക്ഷ്യരീതി അതല്ല. അവരുടേത് എല്ലാറ്റിനേയും ഭക്ഷിക്കുന്ന ഭക്ഷണ രീതി ആണ്. അവിടെ നിന്നും ആണല്ലോ ഈ മഹാമാരി ജീവൻ കൊണ്ടത്. ഇപ്പോൾ നാം ഇവനെ ഭയക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പുവരെ നമുക്ക് ഒരു ചിന്തയുണ്ടായിരുന്നുവല്ലോ പണം എന്തിൽ നിന്നും നമ്മെ രക്ഷിക്കുമെന്ന്.എന്നിട്ട് ഇപ്പോൾ എന്തായി ? പണത്തിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ ഇല്ലല്ലോ ? ഇവിടെ നാം ഒന്നോർക്കണം ഇന്ന് പണം പോലും പിണമായി മാറുന്നു. ലോകമാസകലം പടരുന്ന കൊറോണ കാശിലൂടെയും അഥവാ നോട്ടുകളിലൂടെയും അവൻ പടരും. നാം നമ്മുടെ ഈ ഭീമൻ ശരീരത്തിൽ അഹങ്കരിച്ചുവല്ലോ എന്തും ഇത് കൊണ്ട് നേടാമെന്ന് എന്നിട്ട് എന്തായി വെറും ഒരു രോഗാണുവിനു മുന്നിൽ മുട്ടുകുത്തിയില്ലേ ? എല്ലാവരും ഭയന്നു വിറച്ചില്ലേ ? ഇപ്പോൾ ആർക്കും ഹസ്തദാനം വേണ്ടേ? തൊട്ടുതലോടലുകൾ വേണ്ടേ ? എന്താ വേണ്ടേ ? എല്ലാരും ഇതൊക്കെ വേണ്ടെന്നു വെച്ചു അല്ലേ. എന്തുകൊണ്ട് ? ഭയം കൊണ്ടല്ലേ . മനുഷ്യൻ ഇപ്പോൾ നിമിഷ നേരങ്ങൾ കൊണ്ട് ചത്തൊടുങ്ങുന്നു . ഇപ്പോൾ ആർക്കും അഹങ്കരിക്കേണ്ടേ ? എനിക്ക് കാശുണ്ട് , കാറുണ്ട്, വലിയ വീടുണ്ട് എന്നൊക്കെ. ഇവിടെ നാം ഒരു കാര്യം ഓർക്കണം കുറച്ചു കാലം ഈ ഭൂമിയിൽ ജീവിക്കാൻ വന് വന്നതിൻ്റെ പേരിൽ എന്തിനാ ഇത്ര ക്ക് അഹങ്കരിക്കുന്നേ ! നമ്മുടെ ജീവൻ്റെ കണക്ക് മുകളിൽ ഈശ്വരൻ്റെ കൈയ്യിലുണ്ട്. അത് എപ്പോഴും ഓർക്കണം. മുകളിൽ പറഞ്ഞ ഹസ്തദാനം, വാരി പുണരുക ഇവയൊക്കെ പുതിയ തലമുറയുടെ ശീലങ്ങൾ അല്ലേ. ആർഷ സംസ്കാര സമ്പന്നമായ ഇന്ത്യക്ക് ഒരു പാരമ്പര്യം ഉണ്ടായിരുന്നു അതെല്ലാരും മറന്നു അല്ലേ ? ഞാൻ ഓർമ്മിപ്പിക്കാം നമ്മുടെ പൂർവ്വികർ ആരെയെങ്കിലും കണ്ടാൽ ഹസ്തദാനം അല്ല നടത്തിയിരുന്നത് പകരം നമസ്കാരം പറയൽ അഥവാ നമസ്തേ പറയൽ.അവർ അധികം അടുക്കൽ നിന്ന് ആശയ വിനിമയം നടത്താറില്ലായിരുന്നു അതുപോലെ അവർ യാത്ര പോയി മടങ്ങുമ്പോൾ കാലും കൈയ്യുമൊക്കെ ശുദ്ധി വരുത്തിയതിനു ശേഷം മാത്രമേ വീട്ടിലേക്ക് പ്രവേശിച്ചിരുന്നുള്ളു. ഈ ശീലമൊങ്ങ നമുക്ക് ഉണ്ടോ കൂട്ടരെ ഇല്ല അല്ലേ. ഇവിടെയൊക്കെ നമുക്ക് തെറ്റുപറ്റി തുടങ്ങി. ചുരുക്കി പറഞ്ഞാൽ പാശ്ചാത്യ സംസ്കാരങ്ങളിൽ നിന്ന് കൊള്ളേണ്ട വ മാത്രം കൊണ്ട് തള്ളേണ്ടവയെ തള്ളിക്കളയേണ്ട കാലം എത്തി എന്ന് കൊറോണ നമ്മേ അനുസ്മരിപ്പിക്കുകയാണ് ഈ അവസരത്തിൽ. ആയതിനാൽ നാടിനും വീടിനും ലോകത്തിനും നന്മ വരുത്തന്നതിലേക്കായി നമുക്ക് ഒരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം "ലോകാ സമസ്താ സുഖിനോ ഭവന്തു"


ജ്ഞാനദീപ്തൻ .ആർ.എസ്
9 A1 ഗവൺമെൻറ്. വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം