ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ:ഒരു അനുഭവം
കൊറോണ:ഒരു അനുഭവം
ഇത് മനുഷ്യൻ നേരിടുന്ന മഹാമാരിയാണ് കൊറോണ . നമ്മുടെ ലോകം തന്നെ പേടിച്ചു വിരിച്ചിരിക്കുന്നു . കഴിവതും നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈകഴുകണം . രണ്ടു ലക്ഷത്തിലേറെ പേർ മരിച്ചിരിക്കുന്നു .കൂട്ടം കൂടരുത് . ലോക്കഡോൺ നിയമങ്ങൾ പാലിക്കണം . പേടിയാണ് ജാഗ്രതയാണ് വേണ്ടത് . നമുക്ക് ഒരു ആശ്വാസമുണ്ട് .കേരളത്തിൽ മരണം കുറവാണു .നമുക്ക് വേണ്ടി ആതുര സേവകർ തക്കസമയത്ത് വേണ്ടത് പോലെ പ്രവർത്തിക്കുന്നു . ഇവരെ നമ്മൾ ആദരിക്കുകയും ബഹുമാനിക്കുകയും വേണം . അമേരിക്ക എന്ന സമ്പന്ന രാജ്യത്തിൻറെ മഹാഗതി ലോകരാജ്യങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം . അണുനശീകരത്തിന്റെയും അണ്വായുധങ്ങളുടെയും കണ്ടുപിടിത്തത്തിന് പ്രഭവസ്ഥാനമായ അമേരിക്കയിൽ കൊറോണ നൃത്തം അടിയപ്പോൾ നമ്മൾ ഇന്ത്യക്കാർ ഞെട്ടാതിരുന്നില്ല .ഒരു ചെറിയ വൈറസ് ലോകത്തെ നശിപ്പിക്കുകയാണെങ്കിൽ നമ്മുടെ ജീവന് ഒരു വിലയും ഇല്ലെന്നു നമ്മൾ മനസിലാക്കണം.ഇന്ന് നമ്മൾ ആട്ടിയോടിക്കുന്ന മൃഗാദികൾക്കും പക്ഷികൾക്കും യാതൊരു മുന്കരുതലിന്റെയും ആവശ്യമില്ല.കാരണം അവർക്കു ഈ ഒരു അസുഖം യാതൊരു തരത്തിലും ബാധിക്കുന്നില്ല. ഇതിൽ നിന്നും നമ്മൾ ഒരു കാര്യം മനസിലാക്കണം .എല്ലാ ജീവജാലങ്ങളുടെയും ജീവൻ ഒരുപോലെയാണ്. എന്നാൽ നാം അകറ്റി നിർത്തേണ്ടതിനെ അകറ്റി തന്നെ നിർത്തണം . കാരണം ചില ജീവികളുടെ അണുക്കൾ നമുക്ക് ദോഷകരമാകുന്നു .കൊറോണ എന്ന മഹാമാരി കേട്ട് കേൾവിപോലും ഇല്ലാത്തതായിരുന്നു.കൊറോണ എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസമേഖലയെപോലും വല്ലാതെ ബാധിച്ചു. ഇനി ഇതിൽ നിന്നും കരകയറാൻ ഓരോരുത്തരും നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കണം, രാജ്യത്തിൻറെ സമ്പത്ത്ഘടനയുടെ നട്ടെല്ലായ ഗതാഗതം സ്തംപിച്ചു . ഇത് ആഗോളതലത്തിൽ ജനജീവിതം താറുമാറാക്കി .കൊറോണ എന്ന മഹാമാരി ലോകത്തു നിന്നും തുടച്ചു മാറ്റം നാം ഒന്നിച്ചു കൈകോർത്തു പ്രവർത്തിക്കാം. ഒന്നിച്ചു നേരിടാം കോറോണയെ....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം