ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

സ്കൂൾ പ്രവേശനോത്സവം എംഎൽഎ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

സ്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹുമാനപ്പെട്ട എം എൽ എ വി. കേ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായിരന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ്‌ ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 23 കുട്ടികൾക്കും ഹയർസെക്കൻഡറി എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൻറെ സ്നേഹോപഹാരം നൽകി. കഴിഞ്ഞ പരീക്ഷയിൽ 100% വിജയമാണ് സ്കൂൾ കൈവരിച്ചത്. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകി..

പരിസ്ഥിതി ദിനം

2024 ജൂൺ 5 പരിസ്ഥിതിദിനം സ്പെഷ്യൽ അസംബ്ലി നടന്നു. കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ 10 B യിലെ ആര്യ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് സംസാരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ഗാനം 7B യിലെ കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതകൾ തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. അന്നേദിവസം SPC ഡയറക്ടറേറ്റ്റിൽ നിന്ന് ലഭിച്ച വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു പിടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്രദർശനം നടന്നു.ഉച്ചക്ക് ശേഷം പ്രസംഗമത്സരം, ക്വിസ് എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ എഴു തീം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു.

പോഷകാഹാരവും കൗമാരവും

കൗമാരക്കാല ഭക്ഷണശീലവും അവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ഒരു ലഘു ബോധവൽക്കരണ ക്ലാസ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ ആറിന് നടന്നു. 9 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്

വായന ദിനം

ഉദ്ഘാടകൻ സോണി പൂമണി സ്കൂൾ ഗ്രന്ഥശാലയ്ക്കായി പുസ്തകം സമർപ്പിക്കുന്നു.

വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിട്ടുള്ളത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു


ലോക ജനസംഖ്യ ദിനം

ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ

ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളുടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയിരുന്നു പ്രധാന പരിപാടികൾ നടന്നത്


ചാന്ദ്രദിനം

ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു.

സ്കൂൾ ശാസ്ത്രമേള 2024

സ്കൂളിലെ 2024-25 വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐടി മേള 2024 ജൂലൈ 26ന് സ്കൂളിൽ നടന്നുസ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ് മേളയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ ആശംസകൾ അറിയിച്ചു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

പേരൂർക്കട ഗേൾസ് സ്കൂൾ ഒളിമ്പിക്സ് 2024

പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് 2024 ഓഗസ്റ്റ് 6, 7 തീയതികളിലായി സ്കൂളിൻറെ സ്വന്തം ഗ്രൗണ്ട് ആയ തങ്കമാ സ്റ്റേഡിയത്തിൽ നടന്നു. ലോക ബോക്സിങ് താരം കെ സി ലേഖ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ പതാക ഉയർത്തി. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ നന്ദിയും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി രമാമണി ടീച്ചർ, മദർ പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവരും വേദിയിൽ സംസാരിച്ചു. ഒളിമ്പിക്സ് മാതൃകയിലുള്ള മാർച്ച് ഫാസ്റ്റ് ഉദ്ഘാടന ചടങ്ങിന് വന്ന ശബലമാക്കി

ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ തുടങ്ങി ഹൗസുകളായി തിരിഞ്ഞായിരുന്നു കുട്ടികൾ മത്സരിച്ചത്. വടംവലി, ഏറോബിക്സ്, റിലെ മത്സരങ്ങൾ ശ്രദ്ധേയ മത്സരങ്ങൾ ആയിരുന്നു. വടംവലിയിൽ റഡ് ഹൗസ് വിജയികളായപ്പോൾ എയ്റോബിക്സിൽ ബ്ലൂവും റെഡും ചേർന്ന് ഒന്നാം സ്ഥാനം പങ്കുവച്ചു. കഴിഞ്ഞവർഷത്തെ ഓവറോൾ ചാമ്പ്യന്മാരായിരുന്ന റൺഹൗസ് തന്നെ ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തിബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി.