ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഹയർസെക്കന്ററി
കൂടെയുണ്ട് കരുത്തേകാൻ
ഞങ്ങളുടെ സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾക്ക് -- കുട്ടികളിലെ മാനസിക സുസ്ഥിതി , കൗമാര പെരുമാറ്റത്തിലെ അപകട സാദ്ത്യതകൾ , ജീവിതമാണ് ലഹരി , റോഡ് സുരക്ഷാ നിയമങ്ങൾ, നിയമ സാക്ഷരത.... തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിശീലന പരിപാടി NSS, സൗഹൃദ , ഗൈഡ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിൽ നടപ്പിലാക്കി.
ഓണത്തിന് ഒരു വട്ടി പൂവ്
ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ഓണത്തിന് പൂവിറുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രോ ബാഗിൽ ബന്ദി കൃഷി NSS യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങി