ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അതിജീവനം.
അതിജീവനം
അത് ഒരു വേനല്ക്കാലമായിരുന്നു ജനങ്ങൾ പൂമ്പാറ്റ യെ പോലെയെങ്ങും പാറി നടന്നു .പെട്ടെന്നൊരു ദിവസം മാരകമായ ഒരു രോഗം അവരെ പിടിച്ചു കുലുക്കി .നാട്ടിലെ പലരും രോഗബാധിതരായി .അതിൽ അളകാനന്ദയുടെ അമ്മ ദേവയാനിയുമുണ്ടായിരുന്നു നിരീക്ഷരുടെ കൂട്ടത്തിൽ .സർക്കാരിന്റെ നിർദേശങ്ങൾ വളരെ കൃത്യമായി പാലിക്കുന്ന ഗ്രാമത്തിൽ മറ്റു സ്ഥാലങ്ങളേ അപേക്ഷിച്ചു രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു .അവരുടെ പ്രധാന കച്ചവട കേന്ദ്രത്തിൽ നിന്നാണ് പലർക്കും രോഗം കിട്ടിയത് .എന്നാലും സമ്പർക്കം വഴിയുള്ള രോഗപ്പകർച്ച കുറയ്ക്കാൻ ആ മാതാവ് വളരെ ശ്രദ്ദിച്ചിരുന്നു വീടിനു സമീപ മുള്ള ചായ്പ്പിലേക് താമസം മാറി .ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം തന്റെ ദിനചര്യകൾ ക്രമീകരിച്ചു .പോഷകം നിറഞ്ഞ ഭക്ഷണം കഴിച്ചു .തന്റെ ജീവനുതുല്യം മകൾ അളകനന്ദ യെ കാണാൻപോലും ഈ നിരീക്ഷണ കാലയളവിൽ അവർ തയ്യറായില്ല .നല്ല ആഹാരത്തിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും അവർ ശ്രദ്ദിച്ചു .ദേവയാനിയെ പോലെത്തന്നെ ആരോഗ്യ പ്രവർത്തരുടെ നിർദേശങ്ങൾ പാലിച്ച ആ ഗ്രാമത്തിലെ മുഴുവൻ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെയും രക്ത പരിശോധന ഫലം നെഗറ്റീവായി .ദേവയാനി തന്റെ ഏക മകളോടൊപ്പമെത്തി രോഗബാധിതർ സുഖപ്പെട്ടു .സാമൂഹിക അകലവും ശുചിത്വവും പാലിച്ച ആ നാടിന്റെ അതിജീവന കഥ അവർ ഭാവി തലമുറക്കായി ഓർത്തു വച്ചു
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ