ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/സെപ്റ്റംബർ

Schoolwiki സംരംഭത്തിൽ നിന്ന്

24/09/2025

പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് എഡ്യൂഫെസ്റ്റിന്റെ ഭാഗമായുള്ള "ഭരണഘടനാ ക്വിസ്' മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്തമാക്കിയ ഗൗതം.ആർ.നായർ & ശിവശങ്കർ ജെ.ജെ

19/09/2025

മഞ്ജീരം2025 എന്ന പേരിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടി.കലാപ്രതിഭകളുടെ കലാനടന ചാരുത കണ്ടാസ്വദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും സ്കൂൾ മേധാവികളോടൊപ്പം വിശിഷ്ടാതിഥികളും രക്ഷകർത്താക്കളും അധ്യാപകരും അനധ്യാപകരും സജീവമായി പങ്കുകൊണ്ടു.എസ് പി സി ,എൻ എസ് എസ്,സ്കൗട്ട് ,ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വോളണ്ടിയേഴ്സിൻ്റെ പ്രവർത്തനം ഏറ്റവും മികച്ചതായിരുന്നു.തീർച്ചയായും കലാമേളകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനസ്സിൽ എന്നെന്നും നല്ല ഓർമ്മകൾ തന്നിട്ടാണ് കടന്നുപോകുന്നത്.തോൽവികൾ ഉണ്ടെങ്കിലും " വിജയിച്ചവർ തോറ്റവരെ കളിയാക്കരുത് "എന്ന നല്ല ചിന്തകൾ തന്ന നമ്മുടെ സ്കൂളിലെ കലാമേളയുടെ ചില മനോഹര ദൃശ്യങ്ങളിലേക്ക്...

24/09/2025

Anti Narcotics Army Campaign നടത്തി.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന അഖില കേരള വായനമത്സരം HS വിഭാഗം താലൂക്ക് തല മത്സരത്തിൽ കലാലയ ഗ്രന്ഥശാലയെ പ്രതിനിധികരിച്ച് വിജയിച്ച് ജില്ലയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൗതം ആർ നായർ, ആദിത്യൻ എസ്.