ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന്റെ വികസനത്തിൽ നമ്മോടൊപ്പം

സ്കൂളിന് കളിസ്ഥലം വാങ്ങാനായി ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ച നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥിയും കാട്ടാക്കടയുടെ പ്രിയപ്പെട്ട എം എൽ എ യു മായാ അഡ്വ . ഐ ബി സതീഷിനു അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകാനും ഇന്റർലോക്ക് ഇടാനും ,ടവർ നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപയും ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് 24 ലക്ഷം രൂപയും പെയിന്റിംഗ് ജോലികൾക്കായി 5 ലക്ഷംരൂപയും അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഡി സുരേഷ്‌കുമാറിന് അഭിനന്ദനങ്ങൾ. ടോയിലറ്റ് ബ്ലോക്ക് നു 5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് മെമ്പർ സരള ടീച്ചറിന് അഭിനന്ദനങ്ങൾ


ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1269 വിദ്യാർത്ഥികൾ ഒന്നു മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

സ്കൂൾ കെട്ടിടങ്ങൾ

ശ്രീ.ഐ.ബി.സതീഷ്‌യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിടം, തുടർന്ന് വായിക്കുക

ഹെെടെക് ക്ലാസ് മുറികൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻെറ ഭാഗമായി 2018-19 അക്കാദമിക വർഷം മുതൽ എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളായിമാറി. ഒരു പ്രൊജക്ടർ,ഒരു ലാപ്ടോപ്പ്,ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഇവ കെെറ്റിൽ നിന്നും ലഭിച്ചതാണ്. എല്ലാ ക്ലാസ്സിലും വെെറ്റ് ബോർഡും സ്ഥാപിക്കപ്പെട്ടു. ഹെെസ്കൂളിലെ പതിനാറ് ഡിവിഷനുകളും ഹെെടെക് ആയി മാറി.

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂളിനും,യുപി യ്ക്കും, എൽ.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അടൽ ടിങ്കറിംങ് ലാബ്

2019 നവംബർ 18 ന് അടൽ ടിങ്കറിംങ് ലാബ് പ്രവർത്തനം ആരംഭീച്ചു. കൂടുതൽ അറിയാൻ

മറ്റ് ലാബുകൾ

സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി

പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575 കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. യു.പി വിഭാഗത്തിലെ സ്റ്റാലിൻ സാർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്

സ്കൂൾ ബസ്

കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീഎ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.യു പി വിഭാഗത്തിലെ ബീന ടീച്ചർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത് .

ഒപ്പം സൗഹൃദമുറി

കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ.ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ് ഒപ്പം പെൺ സൗഹൃദമുറി. തുടരുക

ചിൽറൺസ് പാർക്ക്

പ്രി പ്രെെമറി, പ്രെെമറി,ക്ലാസുകളിലെ കുട്ടികൾക്കു മാനസിക ഉല്ലാസത്തിനായി ചിൽറൺസ് പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട്.

പാചകപ്പുര

  • പാചകപ്പുരയ്ക്കു 'നിറവ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
  • ഇവിടെ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേക മുറിയും ഉണ്ട്.

ടോയ്‍ലറ്റ്

പെൺകുട്ടികൾക്കു ആവശ്യത്തിനു ടോയ്‍ലറ്റുകൾ ഇവിടെയുണ്ട്. ഇൻസിലേറ്റർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബോയ്സ് ടോയ്‍ലറ്റ് ആവശ്യത്തിനു ഉണ്ട്.

സയൻസ് പാർക്ക്

സയൻസ് പാർക്ക് കുട്ടികൾക്ക് വിനോദത്തിലൂടെ പ്രവർത്തനങ്ങൾ ചെയ്തു പഠിക്കാൻ സഹായിക്കുന്നു.

ചിത്രശാല

ചിത്രശാല കാണുക