ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഫെബ്രുവരി

Schoolwiki സംരംഭത്തിൽ നിന്ന്

ഫെബ്രുവരി 12നു കേരള ഹിന്ദി പ്രചാര സഭ സൗജന്യമായി സ്കൂളിൽ പഠിപ്പിക്കുന്ന ഹിന്ദി പ്രഥമ പരീക്ഷ നടത്തി. പത്താം ക്ലാസിനു വിദ്യാജ്യോതി പുസ്തകങ്ങൾ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നു.അടുത്ത വർഷത്തേക്കുള്ള യു.എസ്.എസ്,എൽ.എസ്.എസ് പരിശീലനം തുടങ്ങി.വിമുക്തി ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന 2 ഷോർട്ട് ഫിലിം (സ്കൂൾതലത്തിലും സ്കൂളിലെ ഒരു വിദ്യാർഥി തയ്യാറാക്കിയതും) തയ്യാറാക്കി മത്സരത്തിനയച്ചു.പതിനാറാം തീയതി രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് നടത്തി. അതോടൊപ്പം ബി ആർ സി യിലെ ട്രെയ്‌നറായ ശ്രീ ജയചന്ദ്രൻ സാർ രക്ഷാകർത്താക്കൾക്കുള്ള ഒരു കൗൺസിലിംഗ് ക്ലാസും നൽകി.

ലോക മാതൃഭാഷാദിനം

സ്കൂളിൽ ഫെബ്രുവരി 22നു മാതൃഭാഷാദിനം ആഘോഷിക്കുകയും അതിനു മുന്നോടിയായി രാവിലെ 11മണിക്ക് കുട്ടികൾ അവരവരുടെ ക്ലാസ്സിൽ ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പ്രസ്തുത ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ഉപന്യാസരചന,ചിത്രരചന,ഡിബേറ്റ്,പാട്ടുകൾ ഡ്രമാറ്റിക് പെർഫോമനസ് എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.