ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:01026.jpeg |THUMB|കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പരിസ്ഥിതി സൗഹൃദ വിദ്യാലയമാകട്ടെ]] മാർത്താണ്ഡവർമ്മയുടെ ഭരണത്താൽ കീർത്തികേട്ട, മഹാത്മാഗാന്ധിയുടെ കാൽപ്പാടുകളാൽ മഹത്വീകൃതമായ, സ്വദേശാഭിമാനിയുടെ ജന്മ സ്ഥലമെന്നു ഖ്യാതി നേടിയ, ശ്രീനാരായണഗുരുവിന്റെ പുണ്യ സ്പർശനമേറ്റ, വെടിയുണ്ടകൾക്ക് മുന്നിൽ നെഞ്ച് വിരിച്ചുനിന്ന് രക്തസാക്ഷിയായ വീരരാഘവന്റെ നാടാണിത് .ഇത് ഒരു കാലഘട്ടത്തിലെ വ്യക്തികളുടെ കഥ മാത്രമല്ല , ഒരു ദേശത്തിന്റെയും സംസ്കൃതിയുടെയും കൂടിയുള്ള രചനയാണ്. ആ പുണ്യ സ്‌മൃതിയിലേക്ക് ഒരെത്തിനോട്ടം….


ഭൂമിശാസ്ത്ര സവിശേഷതകൾ

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത് .നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നത് തന്നെ നെയ്യാറിൻ തീരത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്. ഇടനാട്ടിലും തീരപ്രദേശത്തും ആയി സ്ഥിതി ചെയ്യുന്ന ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര ഉപജില്ലാ പ്രദേശത്ത് വരുന്നത്. കരുംകുളം , പൂവാർ ,കാഞ്ഞിരംകുളം, തിരുപുറം എന്നിവ തീരമേഖലയിൽ ആണ് . അതിയന്നൂർ ,ചെങ്കൽ, പെരുങ്കടവിള പഞ്ചായത്തുകളും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും ഇടനാട്ടിൽ പ്രദേശങ്ങളാണ്.

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്

വിസ്തീർണം - 10.36 ച.കി.മി

അക്ഷാംശരേഖാംശം - 8.210 N 77.30 E

അതിരുകൾ

വടക്ക് - അതിയന്നൂർ പഞ്ചായത്ത്

തെക്ക് - പൂവാർ പഞ്ചായത്ത്

പടിഞ്ഞാറ് - കരുംകുളം കിഴക്ക് - തിരുപുറം പഞ്ചായത്ത്

ഭൂപ്രകൃതി

തീരദേശമേഖലയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് അറബിക്കടലിനോടെ ചേർന്ന് കിടക്കുന്നതാണെങ്കിലും വലിയ കുളങ്ങളോ താഴ്വരകളോ ഉയർന്നപ്രദേശങ്ങളോ , തീരെ താഴ്ന്ന ചതുപ്പുനിലങ്ങളോ ഇല്ല .കാഞ്ഞിരംകുളവും അറബിക്കടലും തമ്മിൽ ഏതാണ്ട് 2 കി. മി.വ്യത്യാസം മാത്രമേ ഉള്ളു .

ജലസമ്പത്ത്

സമുദ്രസാമീപ്യം കൊണ്ട് അനുഗ്രഹീതമാണെങ്കിലും ശുദ്ധജലദൗർലഭ്യം വളരെയധികം അനുഭവപ്പെടുന്നു. ഭൂഗർഭജലം വളരെ കുറവാണ് .കാർഷികാവശ്യങ്ങൾക്ക് വെള്ളം കണ്ടെത്താൻ പദ്ധതികളില്ല . ജലസംഭരണികളിൽ നിന്നുമാണ് കുടിവെള്ളമെത്തിക്കുന്നത് .

സസ്യസമ്പത്ത്

തീരദേശമേഖലയായതിനാൽ തെങ്ങുകൃഷി വ്യാപകമായിട്ടുണ്ട് ..കൂടാതെ ഇവിടുത്തെ ചെമ്മണ്ണിൽ കിഴങ്ങുവർഗങ്ങൾ നന്നായി ലഭിക്കുന്നു .വാഴ, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നു .മരങ്ങൾ ധാരാളമായി കാണപ്പെടുന്നു .

കരുംകുളം ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം - 2.43 ച .കി.മി

അക്ഷാംശരേഖാംശം - 8.35680 N 77.050 E

ഭൂപ്രകൃതി

തീരപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കരുംകുളം . പ്രകൃതിരമണീയത കൊണ്ട് മനോഹരമാണ് ഈ സ്ഥലം. ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ

പഞ്ചായത്ത് എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ പഞ്ചായത്ത് അറബിക്കടലിനോ.ട് ചേർന്ന് കിടക്കുന്നു . വേലിയേറ്റം കഴിഞ്ഞാൽ കരഭാഗത്തു വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന കാഴ്ച സർവസാധാരണമാണ്. ഇവിടെയുള്ള “ ഗോൾഡ് സാൻഡ് ബീച്ച്” പ്രസിദ്ധമാണ്. പൂവാറിൽ നിന്ന് ഇവിടേയ്ക്ക് വരുമ്പോഴുള്ള ‘ കോക്കനട്ട് ഐലൻഡും’ , ‘എലിഫൻറ്റ് റോക്കും’വിനോദസഞ്ചാരികളെ ആകർഷിക്കുന്നു .

ജലസമ്പത്ത്

കടലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെ ജലക്ഷാമം രൂക്ഷമാണ് . കുടിവെള്ളപദ്ധതികളിൽ നിന്നും ലഭിക്കുന്ന കുടിവെള്ളമാണ് ജനങ്ങളുടെ ആശ്രയം . വേനൽക്കാലത്തു ശുദ്ധജലക്ഷാമം വളരെ രൂക്ഷമാണ് . ഇവിടെയുള്ള ജനങ്ങളിലധികവും കടലിനെ ആശ്രയിച്ചുജീവിക്കുന്നവരാണ്.

സസ്യസമ്പത്ത്

തീരപ്രദേശമായതിനാൽ പൊതുവെ തെങ്ങുകൾ ധാരാളമായി കാണപ്പെടുന്നു .ചില കാർഷികവിളകളും കൃഷി ചെയ്യുന്നുണ്ട് .പലതരം വൃക്ഷങ്ങളും അങ്ങിങ്ങായി കാണാവുന്നതാണ്.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം -17.54 ച.കി.മീ.

അക്ഷാംശരേഖാംശം - 77.08590N 8.39850E

അതിരുകൾ

തെക്ക് - നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി , കൊല്ലയിൽ

കിഴക്ക് - കുന്നത്തുകാൽ പഞ്ചായത്ത്

പടിഞ്ഞാറ് - നെയ്യാർ ,പെരുമ്പഴുതൂർ പഞ്ചായത്ത്

വടക്ക് ആര്യൻകോട് , കുന്നത്തുകാൽ പഞ്ചായത്തുകൾ

ഭൂപ്രകൃതി

ഇടനാട്ടിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത് .ഇതൊരു മലയോര പ്രദേശമാണെങ്കിലും ധാരാളം കുന്നുകളും കുഴികളും പാറക്കെട്ടുകളും അരുവികളും നിറഞ്ഞതാണ് ഏറിയഭാഗവും. പ്രകൃതിരമണീയമായ ഒരു സ്ഥലമാണിത് . ഈരാറ്റിൻപുറത്തു ഒരു എക്കോ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നു .

പ്രധാനപാറകൾ

പാണ്ഡവൻപാറ , അടുപ്പുകൂട്ടിപ്പാറ , ചൊക്കൻ പാറ , കാഞ്ഞിരംപാറ

ജലസമ്പത്ത്

ജലസമ്പുഷ്ടമാണ് ഈ പ്രദേശം . പടിഞ്ഞാറെ അതിർത്തിയിലൂടെ ഒഴുകുന്ന നെയ്യാറിൽ നിന്നും ജലസേചനത്തിനും കുടിവെള്ളത്തിനും ജലം ലഭിക്കുന്നുണ്ട് . സഹ്യാദ്രിയിൽ നിന്നും ഉത്ഭവിക്കുന്ന ചിറ്റാർ ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. പാറക്കെട്ടുകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടങ്ങളും ഈ പഞ്ചായത്തിനെ ജലസമ്പുഷ്ടമാക്കുന്നു.

സസ്യസമ്പത്ത്‌

ഈ പഞ്ചായത്തിന്റെ ഭൂരിഭാഗവും കാടും മേടും നിറഞ്ഞതാണ്. കാട്ടുചെടികളും വൃക്ഷങ്ങളും ധാരാളമായി കാണുന്നു .അരുവികൾക്കു സമീപം മുളങ്കൂട്ടങ്ങൾ ഉണ്ട്. കാർഷിക വിഭവങ്ങളും കൃഷി ചെയ്യുന്നുണ്ട് .

അതിയന്നൂർ ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം - 12.44 ച . കി. മി

അതിരുകൾ

വടക്കും കിഴക്കും -നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി

തെക്ക് - തിരുപുറംപഞ്ചായത്ത്

പടിഞ്ഞാറ് - കോട്ടുകാൽ, ബാലരാമപുരം പഞ്ചായത്തുകൾ


ഭൂപ്രകൃതി


ഇടനാട്ടിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണിത് .കുന്നുകളും സമതലങ്ങളും കുളങ്ങളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് അതിയന്നൂർ പഞ്ചായത്തിനുള്ളത്.

ജലസമ്പത്ത്

നെയ്യാറിൽ നിന്നും ബന്ധിപ്പിച്ചിട്ടുള്ള തോടുകളും കൈ ചാനലുകളും ഈ പ്രദേശത്തെ ജലസമ്പന്നമാക്കുന്നു.ഇതിൽ പ്രധാനപ്പെട്ടത് അതിയന്നൂർ തോടാണ് . അത്താഴമംഗലത്തു കാണുന്ന കൈചാനൽ ജലസേചനത്തിനായി വർഷങ്ങൾക്കു മുമ്പേ നിർമിച്ചതാണ്. പഞ്ചായത്തിലെ പ്രധാന കുളങ്ങളാണ് വെള്ളോട്ടുകുളം, പാറയിൽക്കുളം , വള്ളംകുളം ,പൊട്ടക്കുളം മുതലായവ.

സസ്യസമ്പത്ത്

നെയ്യാറിന്റെ സ്വാധീനം കാരണം ഈ പ്രദേശം സസ്യസമ്പന്നമാണ് . തെങ്ങ് , കമുക് , വാഴ മരച്ചീനി ,കിഴങ്ങുവർഗങ്ങൾ എന്നിവ സുലഭമായി കൃഷി ചെയ്യുന്നു .നെൽപ്പാടങ്ങളും കാണപ്പെടുന്നു .വിവിധതരം ഫലവൃക്ഷങ്ങളും ധാരാളമായി ഈ പ്രദേശത്തുകാണപ്പെടുന്നു.

ചെങ്കൽ ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം - 19.37 ച .കി.മീ

അക്ഷാംശരേഖാംശം - 80 22.09N 770 E

അതിരുകൾ തെക്കുപടിഞ്ഞാറ് - നെയ്യാർ

വടക്ക് - N H 47

തെക്ക് കിഴക്ക് - പാറശ്ശാല,കുളത്തൂർ , കാരോട് പഞ്ചായത്തുകൾ

ഭൂപ്രകൃതി

ഇടനാട്ടിലാണ് ചെങ്കൽ പഞ്ചായത്ത് ഉൾപ്പെടുന്നത് . നെയ്യാറിന്റെ സാമീപ്യത്താൽ പ്രദേശത്തിന്റെ എറിയഭാഗവും ചതുപ്പാണ് . ചെമ്മണ്ണും കളിമണ്ണും എക്കൽമണ്ണും ധാരാളമായി ഇവിടെ കാണപ്പെടുന്നു.താഴ്ന്ന ഭാഗങ്ങളും സമതലങ്ങളും താഴ്വരകളും ഇവിടുത്തെ സവിശേഷതകളാണ്.

ജലസമ്പത്ത്

ചെങ്കൽ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന നെയ്യാർ ഈ പ്രദേശത്തെ ജലസമൃദ്ധമാക്കുന്നു. നിരവധി തോടുകളും കുളങ്ങളും കൊണ്ട് നിറഞ്ഞതാണ് ചെങ്കൽ ., താഴ്ന്ന പ്രദേശങ്ങളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. വരവറ്റി , ഇളംതോട്ടം , കാഞ്ഞിരംമൂട്ടുകടവ് എന്നിവ പ്രധാന തോടുകളും , കുട്ടത്തുകുളം ,ഉദിയൻകുളം, പുൽക്കുളം ,നെടുങ്കുളം മുതലായവ ഇവിടത്തെ പ്രധാന കുളങ്ങളും വട്ടവിള ഒരു ചാനലുമാണ് . വ്ലാത്താങ്കരയിലെ ഇരുപത്ത‍ഞ്ചേക്കറോളം വലിപ്പമുള്ള വലിയകുളം പ്രസിദ്ധമാണ് .


ചെങ്കൽ വലിയകുളം

സസ്യസമ്പത്ത്

ചതുപ്പുനിലം ആയതുകൊണ്ട് ഇവിടെ നെല്ലുല്പാദനം വളരെ കൂടുതലാണ് . കാർഷിക വിളകളും കൃഷി ചെയ്യുന്നുണ്ട്.അപൂർവയിനം വൻ വൃക്ഷങ്ങളാൽ അലംകൃതമാണ് നദീതീരം .നല്ല ജലസേചന സൗകര്യമുള്ളതിനാൽ എല്ലാത്തരം വിളകളും ഇവിടെ വളരുന്നുണ്ട്.

തിരുപുറം ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം - 8.57 ച.കി.മീ.

അക്ഷാംശരേഖാംശം - 8.349997000N 77.0734600E

അതിരുകൾ പടിഞ്ഞാറ് - കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്

വടക്ക് അതിയന്നൂർ പഞ്ചായത്ത്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി

തെക്ക് -പൂവാർ പഞ്ചായത്ത്

കിഴക്ക് - നെയ്യാർ


ഭൂപ്രകൃതി

ഇടനാട് പ്രദേശത്തു ഉൾപ്പെട്ട പഞ്ചായത്താണ് തിരുപുറം.വയലേലകളും നെൽപ്പാടങ്ങളും ഉൾപ്പെടുന്നു.

ജലസമ്പത്ത്

അഗസ്ത്യകൂടത്തിൽ നിന്ന് ഉത്ഭവിച്ചു അറബിക്കടലിലേക്ക് ഒഴുകുന്ന നെയ്യാർ തിരുപുറത്തെ പ്രധാനനദിയാണ്. ധാരാളം കുളങ്ങളും തോടുകളും നീർച്ചാലുകളും തിരുപുറം പ്രദേശത്തെ ജലസമൃദ്ധമാക്കുന്നു.

പ്രധാന കുളങ്ങൾ  : കാലിക്കൂട്ടം കുളം ,ചിത്തംകണ്ണിനീരാഴി, കാവികുളം .

സസ്യസമ്പത്ത്

നെൽപ്പാടങ്ങൾ ധാരാളം ഉള്ളതിനാൽ നെൽകൃഷി വ്യാപകമാണ്. പാടങ്ങൾ കേന്ദ്രീകരിച്ച് മറ്റു കാർഷികവിളകളും കൃഷി ചെയ്യുന്നു. വളരെ താഴ്ന്ന പ്രദേശമായതിനാൽ എക്കൽ മണ്ണ് നിക്ഷേപിക്കാനിടയാവുകയും നിരവധി സസ്യജാലങ്ങൾ വളരുവാനും ഇടയാകുന്നു.നിരവധി വൃക്ഷങ്ങളാൽ സമ്പന്നമാണിവിടം.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി

ആകെ വിസ്തീർണം - 29.5 ച.കി.മി.

അക്ഷാംശരേഖാംശം - 8 0 23 54.74 N 77005 9.10E

അതിരുകൾ

വടക്ക് - തിരുവനന്തപുരം

തെക്ക് - തമിഴ്‌നാട്

കിഴക്ക് - സഹ്യപർവതനിര

പടിഞ്ഞാറ് - അറബിക്കടൽ


ഭൂപ്രകൃതി

ഇടനാട് പ്രദേശത്താണ് നെയ്യാറ്റിൻകര ഉൾപ്പെടുന്നത് . നെയ്യാറ്റിൻകരയുടെ കിഴക്കുഭാഗത്തുള്ള പശ്ചിമഘട്ടപ്രദേശം വനഭൂമി നിറഞ്ഞതാണ് . ഭൂപ്രകൃതി അനുസരിച്ചു നെയ്യാറ്റിൻകരയെ കുത്തനെയുള്ള ചരിവ് , ചെറിയ ചരിവ് , താഴ്വര, സമതലം എന്നിങ്ങനെ തിരിച്ചിട്ടുണ്ട് .ചെളിമണ്ണ് ,ചരൽ മണ്ണ് ,മണൽ മണ്ണ് ,കളിമണ്ണ്,ചെമ്മണ്ണു തുടങ്ങിയ മണ്ണിനങ്ങൾ ഇവിടെ കാണപ്പെടുന്നു .ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യകൂടം . മുക്കുന്നിമല മറ്റൊരു പ്രധാനപ്പെട്ട കുന്നാണ് .

ജലസമ്പത്ത്

അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ താലൂക്കിനെ ജല സമൃദ്ധമാക്കുന്നു.ധാരാളം കുളങ്ങളും തോടുകളും കായലുകളും ഉണ്ട്.കേരളത്തിന്റെ ഏറ്റവും തെക്കായി ഒഴുകുന്ന നെയ്യാറിന്റെ തീരത്താണ് നെയ്യാറ്റിൻകര സ്ഥിതി ചെയ്യുന്നത് . കൃഷിക്കാവശ്യമായ വെള്ളം നെയ്യാറിൽ നിന്നും സുലഭമായി ലഭിക്കുന്നു. നെയ്യാറിന്റെ പോഷകനദികൾ കല്ലാർ , കാരവലിയാർ എന്നിവയാണ്.നെയ്യാറിൽ ചേരുന്ന ചില ചെറിയനദികളാണ് വണ്ടിച്ചിറത്തോട് , കുളത്തൂർ വലിയതോട് ,അതിയന്നൂർ തോട് ,തലയൽതോട് മുതലായവ.നെയ്യാർ പൂവാറിൽ വച്ച് അറബിക്കടലിൽ പതിക്കുന്നു .

സസ്യസമ്പത്ത്

നെയ്യാറിന്റെ തീരത്തായതിനാൽ നെയ്യാറ്റിൻകരയിൽ സസ്യജാലങ്ങൾ നിബിഢമായി കാണപ്പെടുന്നു .ഫലഭൂയിഷ്ടമായ മണ്ണായതിനാൽ എല്ലാത്തരം വിളകളും കൃഷി ചെയ്യുന്നുണ്ട് .വാഴ , മരച്ചീനി ,നാണ്യവിളകൾ ,ധാന്യങ്ങൾ ഇവ സുലഭമാണ് . നെല്ലും വ്യാപകമായി കൃഷി ചെയ്യുന്നു .

പൂവാർ ഗ്രാമപഞ്ചായത്ത്

ആകെ വിസ്തീർണം - 7.32 ച .കി മീ

അക്ഷാംശരേഖാംശം - 83.1780 N 77.07090 E

അതിരുകൾ - വടക്ക് തിരുപുറം പഞ്ചായത്ത്

തെക്ക് അറബിക്കടൽ

കിഴക്ക് നെയ്യാർ

പടിഞ്ഞാറ് കരുംകുളം പഞ്ചായത്ത്


ഭൂപ്രകൃതി

*തീരപ്രദേശ മേഖല .

*തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ ഗ്രാമം. അതിന്റെയടുത്തുള്ള പൊഴിയൂർ ഗ്രാമത്തിൽ കേരളത്തിന്റെ ഒരു ഭാഗം അവസാനിക്കുന്നു . വിഴിഞ്ഞം തുറമുഖത്തിന് അടുത്താണ് പൂവാർ പഞ്ചായത്ത്.

*അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിച്ചു ഏകദേശം 56 കി.മീ.കാടും മേടും താണ്ടി പൂവാറിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര പ്രദേശമാണ് പൂവാർ. അതിൻറെ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിൽ കേരളത്തിൻറെ തെക്കേയറ്റം അവസാനിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്. വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിന് അടുത്തായാണ് പൂവാർ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിൽ ഉണ്ട്. 56 കിലോമീറ്ററുള്ള നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നത് പൂവാറിന് സമീപമാണ്. അതിൻറെ പ്രകൃതിഭംഗി ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാരമേഖലയാക്കുന്നു.

പൂവാർ വിനോദസ‍‍ഞ്ചാരകേന്ദ്രം

കന്യാകുമാരി ജില്ലയിലെ അഗസ്ത്യമലയിൽ നിന്നുത്ഭവിച്ച് ഏകദേശം 16 കിലോമീറ്റർ കാടും മേടും താണ്ടി അറബിക്കടലിൻറെ മടിത്തട്ടിലേക്ക് നെയ്യാർ, പൂവാറിൻറ ഹൃദയത്തിലൂടെ ഒഴുകി പരക്കുന്നത് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു . കായലും കടലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പൂവാറിൻറെ വിസ്തീർണ്ണം 7.32 ചതുരശ്രകിലോമീറ്ററാണ്. കിഴക്ക് നെയ്യാറും , തെക്ക് അറബിക്കടലും ,വടക്ക് തിരുപുറം പഞ്ചായത്തും, പടിഞ്ഞാറ് കരിങ്കുളം പഞ്ചായത്തുമാണ് അതിർത്തി പങ്കിടുന്നവ. തെക്കേ അറ്റത്തുള്ള അവസാനത്തെ തീരദേശ ഗ്രാമമായ പൊഴിയൂർ പൂവാറിൽ നിന്നും നടന്നെത്താവുന്ന ദൂരത്താണ്.

ആയ് രാജവംശത്തിൻറയും സംഘകാല രാജവംശങ്ങളുടെയും ഭരണകാലത്ത് 'വിരിന'മെന്നും ചോളന്മാർ കീഴടക്കിയപ്പോൾ രാജേന്ദ്ര ചോള പട്ടണം എന്നും അറിയപ്പെട്ടിരുന്ന പ്രകൃതിദത്ത ഹാർബറും പ്രമുഖ തീരപ്രദേശവും ആയ വിഴിഞ്ഞം ,പൂവാറിന് ഏറെ അടുത്താണ്.


നെയ്യാറിൽ നിന്ന് ഒഴുകിയെത്തുന്ന എക്കലും അറബിക്കടലിലെ വേലിയേറ്റത്തിൽ വന്നടിയുന്ന ധാതുലവണങ്ങളും ഇവയെ ഭൂമുഖത്തെ തന്നെ വലിയ ജൈവ വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുന്നു. നീർക്കാക്ക ,പാതിരാകൊക്ക് ,ചിന്ന കൊക്ക് ,മരക്കെച്ച ,ചേരക്കോഴി മുതലായ വ്യത്യസ്തമായ

പതിനൊന്നിനം പക്ഷി്കളാണ് ഇൻറർനാഷണൽ റിസർച്ച് ജേർണൽ എൻവിയോൺമെൻറ് സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. പൂവാർ കടൽതീരത്ത് മാത്രമായി ലോകത്ത് കണ്ടെത്തിയ അപൂർവയിനം ഓന്താണ് വിശറി കഴുത്തൻ. പുറത്തെ അന്നനാളത്തിന് താഴെക്കാണുന്ന മടക്കാനും നിവർത്താനും കഴിയുന്ന അനേകം നിറങ്ങളിലുള്ള വിശറി ആണ് ഇവയുടെ പ്രത്യേകത. ഈ സ്പീഷീസിലെ നൂറോളം ഇണകളെയും ഇവിടുത്തെ മൺകൂനകളിൽനിന്നും കണ്ടെത്തുകയുണ്ടായി പ്രകൃതിനിരീക്ഷകനായ സർ ആറ്റൻബറോയോടുള്ള ബഹുമാനാർത്ഥം സിറ്റാനോ ആറ്റൻബറോഗി എന്ന ശാസ്ത്രീയനാമത്തിൽ ഈ ഓന്തുകൾ അറിയപ്പെടുന്നു.

ജലസമ്പത്ത്

അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ , പൂവാറിന്റെ ഹൃദയ ഭാഗത്തു

കൂടിയാണ് ഒഴുകുന്നത്. കായലും കടലും പരസ്പരം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കാഴ്ച കാണാൻ നിരവധിപേർ എത്താറുണ്ട്. നെയ്യാറിൽ നിന്ന് ഒഴുകിയെത്തുന്ന എക്കലും അറബിക്കടലിലെ വേലിയേറ്റത്തിൽ വന്നടിയുന്ന ധാതുലവണങ്ങളും പൂവാറിനെ ഭൂമുഖത്തിലെ തന്നെ ഒരു വലിയ ജൈവവൈവിധ്യ വ്യവസ്ഥകളിലൊന്നാക്കി മാറ്റുന്നു.

പൂവാറിലൂടെയുള്ള ബോട്ട് സർവീസ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. നെയ്യാറും അറബിക്കടലും തമ്മിൽ ചേരുന്ന ഭാഗത്തുള്ള പൊഴിക്കരയും പ്രകൃതിരമണീയമായ സ്ഥലമാണ്.


പൂവാർ മുതൽ തമിഴ്‌നാട്ടിലെ മണ്ടയ്ക്കാട് വരെ ഉണ്ടായിരുന്ന ഒരു ഗതാഗത ചാനലായിരുന്നു അനന്തവിക്ടോറിയ മാർത്താണ്ഡവർമ കനൽ. (എ.വി.എം.കനാൽ). ഇന്നിത് വളരെ ശോച്യാവസ്ഥയിലാണ്.

സസ്യജാലം

വളരെ വ്യത്യസ്തമായ ഒരു ജൈവീകവ്യവസ്ഥയാണ് പൂവാറിനുള്ളത്.പലതരത്തിലുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും ഇവിടെ കാണാൻ കഴിയും.നെയ്യാറും അറബിക്കടലും കൂടിച്ചേരുന്ന ഭാഗത്തുള്ള ചതുപ്പുകളിൽ കണ്ടൽ കാടുകൾ വളർന്നുപന്തലിച്ചു നിൽക്കുന്നു.വിവിധയിനം സസ്യങ്ങളാലും പുൽച്ചെടികളാലും മനോഹരമാണ്‌ പൂവാർ തീരം..നെയ്യാറിന്റെ തീരങ്ങളിലും തെങ്ങുൾപ്പെടെ പലതരം സസ്യജാലങ്ങളെയും കാണാം .ഇപ്പോൾ ഈ ഭാഗങ്ങളിൽ നദീതീരം കൈയ്യേറിയുള്ള നെയ്യാറിനെ തകർക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.

ജനവിഭാഗങ്ങൾ

നെയ്യാറ്റിൻകരയിലെ ജനങ്ങൾ ഒരു കാലത്ത് തെക്കൻ തിരുവിതാംകൂറിലെ തമിഴ് കലർന്ന മലയാളമായിരുന്നു സംസാരിച്ചിരുന്നത്. അവിടത്തെ വസ്ത്രധാരണരീതി ,സ്ത്രീകൾ മുണ്ടും തോർത്തും ബ്ലൗസ്സും .പുരുഷന്മാർ മുണ്ടും തോർത്തും. പെൺകുട്ടികൾ പെറ്റികോട്ടും ആൺകുട്ടികൾ ട്രാൗസറും ആയിരുന്നു ധരിച്ചിരുന്നത്.. ഓല മേഞ്ഞ കൂരകളും ആറുകാൽ പുരകളും ആയിരുന്നു എങ്കിലും ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളായി മാറിയിട്ടുണ്ട്. കുടുംബത്തിൽ ധാരാളം അംഗങ്ങൾ ഉണ്ടായിരുന്നു. ഭക്ഷണം പുരുഷന്മാർക്കും കുട്ടികൾക്കുമാണ് ആദ്യം നൽകിയിരുന്നത്. ബാക്കി വരുന്നത് സ്ത്രീകൾ കഴിച്ചിരുന്നു. പ്രഭാത ഭക്ഷണം ഇന്നത്തെ പോലെ ഇല്ലായിരുന്നു. പഴങ്കഞ്ഞിയോ , കപ്പയോ , പയറുവർഗ്ഗങ്ങളോ ആയിരുന്നു. ചക്ക , മാങ്ങ, പലതരം കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ആയിരുന്നു പ്രഭാത ഭക്ഷണം. വിശേഷ ദിവസങ്ങളിൽ മാത്രമേ പലഹാരം ഉണ്ടായിരുന്നുള്ളു. ക്യഷിയായിരുന്നു പ്രധാന തൊഴിൽ . പ്രധാന കാർഷിക വിഭാഗങ്ങൾ നെല്ല്, മരിച്ചീനി , എള്ള്, വെറ്റില, കാണം, എന്നിവയായിരുന്നു. കൊയ്ത്തിനു ശേഷം ഇടവേള കൃഷിയായിരുന്നു. നിലം ഉഴുന്നതിനു വേണ്ടി കലപ്പ ഉപയോഗിച്ചിരുന്നു. ഞാറു നടുന്നതിനും കളകൾ പറിക്കുന്നതിനും പുരുഷന്മാരോടപ്പം സ്ത്രികളും ഉണ്ടായിരുന്നു. ചെന്തെങ്ങ് , ഗൗരിഗാത്രം മുതലായ തെങ്ങ് ഇനങ്ങളും നല്ല വിളവ് ലഭിക്കുന്ന നല്ലീടും വിളവു കുറഞ്ഞ ചില്ലീടും ഉണ്ടായിരുന്നു. ഓല മേയൽ, ചൂൽ നിർമ്മാണം, എണ്ണ ആട്ടൽ, തൊണ്ട് വില്പന ഇവയെല്ലാം തെങ്ങിനെ ആശ്രയിച്ചായിരുന്നു. വെറ്റില, വാഴ, പാവൽ, പടവലം, കിഴങ്ങുവർഗ്ഗങ്ങൾ മുതലായ കൃഷികളും ഉണ്ടായിരുന്നു. കുരുമുളകിനെ നല്ല മുളക് എന്നായിരുന്നു വിശേഷിപ്പിരുന്നത്. പനയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ് (നൊങ്ക്, പനം കിഴങ്ങ്, കരുപ്പെട്ടി, അക്കാനി) ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആശാരിമാർ , കെട്ടിട തൊഴിലാളികൾ, അദ്ധ്യാപകർ, ഡോക്ടർ,എഞ്ചിനിയർ, തുടങ്ങിയ പല സർക്കാർ മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവരുണ്ട്. പുലയർ, പറയർ, ഈഴവർ, നായർ ഗോത്രവർഗ്ഗക്കാർ തുടങ്ങി നിരവധി ജാതികൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. നായർ സമുദായത്തിൽ പെട്ട പലരും തിരുവിതാംകൂർ രാജഭരണവുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. ദിവാന്മാർ , നാടുവാഴി പ്രഭുക്കന്മാർ ,ഇവർ നായർ സമുദായ അംഗങ്ങളായിരുന്നു. കൊട്ടാരം സേവകർ , അംഗരക്ഷർ, പല്ലക്ക് ചുമക്കുന്നവർ, എന്നിവർ നായർ സമുദായത്തിൽ പെട്ടവരായിരുന്നു. നാടാർ സമുദായക്കാരും ധാരാളം ഉണ്ടായിരുന്നു. അവർ തിരുവിതാംകൂർ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു. കൃഷിയും കളരി വൈദ്യവും ആയിരുന്നു പ്രധാന തൊഴിൽ.

നെയ്യാറ്റിൻകരയുടെ സാംസ്കാരിക ജീവിതത്തിൽ പ്രമുഖമായ ഇടപെടലുകൾ നടത്തിട്ടുള്ള രണ്ടു വിഭാഗങ്ങളാണ് നായർ , നാടാർ സമുദായക്കാർ . നായർ പട്ടണം എന്ന് ഇടനാടിനെ വിശേഷിപ്പിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾക്കും പരിഷ്കാര പദ്ധതികൾക്കും ഗണ്യമായ സംഭാവനകൾ ഈ സമുദായക്കാർ നൽകിയിട്ടുണ്ട്. നാടാർ സമുദായത്തിന്റെ ഉത്ഭവ ചരിത്രം ആയ് സംസ്കൃതിയോളം പഴക്കം ഉള്ളതാണ്. ആയ് ജനത ദ്വാരകയിൽ നിന്ന് അഗസ്ത്യ മഹർഷിയോടൊപ്പം വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകർ ഉണ്ട്. അഗസ്ത്യ മഹർഷിയെ കുലഗുരുവായി കാണുകയും കളരി സമ്പ്രദായവും മർമ്മ ശാസ്ത്രവും അഗസ്ത്യരിൽ നിന്ന് ലഭിച്ചു എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.

നെയ്യാറ്റിൻകര താലൂക്കിൽ ക്രിസ്തുമതം സ്വീകരിച്ച പ്രബല സമുദായക്കാരാണ് നാടാർ. കരിമ്പനകയറ്റം കുലത്തൊഴിലാക്കിയ നാടാർ സമുദായക്കാരെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഒന്നിപ്പിക്കുന്നതിൽ ക്രിസ്ത്യൻ മിഷണറിമാർ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. അയ്യനവർ സമുദായത്തിന്റെ മുഖ്യ തൊഴിൽ നായാട്ടായിരുന്നു. അവരുടെ ധൈര്യം കണക്കിലെടുത്ത് പാണ്ഡ്യരാജാക്കന്മാർ ഇവരെ പട്ടാളത്തിൽ ചേർത്തിരുന്നു. ജോൺ യേശുദാസൻ സ്ഥാപിക്കപ്പെട്ട അയ്യനവർ മഹാജനസംഘം പെരുമ്പഴുതുരിലാണ് സ്ഥാപിക്കപ്പെട്ടത്. ഈഴവ സമുദായത്തിന്റെ പ്രധാനപ്പെട്ട തൊഴിൽ തെങ്ങ് കൃഷി, നെയ്ത്ത് , കച്ചവടം, വൈദ്യവൃത്തി ,മദ്യനിർമ്മാണം എന്നിവയായിരുന്നു. ഈഴത്ത് നാട്ടിൽ നിന്നും ബുദ്ധമത അനുയായികളായി എത്തിയവരായിരുന്നു ഈഴവർ . ആരാധനാസ്വാതന്ത്ര്യം ഇല്ലായിരുന്ന ഇവർക്ക് ആദ്യമായി ശിവക്ഷേത്രം ഉണ്ടായത് നെയ്യാറ്റിൻകരയിലെ അരുവിപ്പുറം എന്ന സ്ഥലത്തായിരുന്നു. ഈഴവ ബാലികാ ബാലന്മാർക്ക് ആദ്യമായി സ്കൂൾ പ്രവേശനം ലഭിച്ചത് നെയ്യാറ്റിൻകരയിൽ ആയിരുന്നു. ജാതി വ്യക്തിത്വം നിലനിർത്തി കൊണ്ട് ക്രിസ്തുമതം സ്വീകരിച്ച ഈഴവർ നെയ്യാറ്റിൻകരയിലെ കമുകിൻകോട് ,ചെങ്കവിള , കൊച്ചുപള്ളി പ്രദേശങ്ങളിലുണ്ട് .ന്യൂനപക്ഷക്കാരായ ബ്രാഹ്മണ ജനവിഭാഗങ്ങൾക്ക് രാജാക്കന്മാരുടെ മേൽ ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു .രാജാക്കന്മാർ പലപ്പോഴും ബ്രാഹ്മണരുടെ സേവകർ ആയിരുന്നു. ക്ഷേത്രങ്ങളിൽ ഏറിയപങ്കും നമ്പൂതിരിമാരുടെ ഉടമസ്ഥതയിൽ ആയിരുന്നു .മലയിൽകീഴ്, ധനുവച്ചപുരം, കൂവളശ്ശേരി, കുന്നത്തുകാൽ , കോവിലൂർ, നെയ്യാറ്റിൻകര ,കൃഷ്ണപുരം ഗ്രാമം എന്നിവിടങ്ങളിലായിരുന്നു ഈ സമുദായക്കാർ തിങ്ങി പാർത്തിരുന്നത്.പുലത്തിൽ പണി ചെയ്യുന്നവർ എന്ന അർഥത്തിലാവാം പുലയർ എന്ന ജാതിപ്പേര് ഉണ്ടായത്. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് മനുഷ്യത്വരഹിതമായ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും ഇവർ വിധേയരായിട്ടുണ്ട്. അയ്യങ്കാളിയുടെ നേതൃത്വത്തിലുളള നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പുലയസമൂഹം മനുഷ്യാവകാശങ്ങൾ നേടിയെടുത്തത് .വിദ്യാലയ പ്രവേശനം, വസ്ത്രധാരണ സ്വാതന്ത്ര്യം തുടങ്ങിയവക്കായുള്ള സമരങ്ങൾ പലതും നെയ്യാറ്റിൻകരയിലാണ് സംഘടിപ്പിക്കപ്പെട്ടത്. വെങ്ങാനൂർ , ബാലരാമപുരം, വെടിവെച്ചാൻ കോവിൽ , ഊരൂട്ടമ്പലം, ആറാലുംമൂട് , ധനുവച്ചപുരം ,ഓലത്താന്നി, നെയ്യാറ്റിൻകര, കണ്ടല എന്നീ പ്രദേശങ്ങളിൽ നടന്ന കലാപങ്ങൾ മനുഷ്യാവകാശ പോരാട്ടങ്ങളായിരുന്നു. അലക്ക് കുലത്തൊഴിലാ ക്കിയവരായിരുന്നു മണ്ണാൻ സമുദായം. ആറിന്റേയോ, തോടിന്റെയോ തീരത്താണ് ഇവർ താമസിച്ചിരുന്നത്. കല്യാണം, മരണം, പെൺകുട്ടികൾ ഋതുവാകൽ തുടങ്ങിയ ചടങ്ങുകളിൽ ഇവരുടെ പുണ്യാഹ കർമ്മങ്ങൾ ഉണ്ടായിരുന്നു.

മത്സ്യബന്ധനം തൊഴിലാക്കിയ തെക്കേ ഇന്ത്യയിലെ ദ്രാവിഡരുടെ പിൻഗാമികൾ ആണ് ആദ്യ ക്രൈസ്തവ സമുഹം . കാരോട്, കരുകുളം, കുളത്തൂർ, വിഴിഞ്ഞം, പുവാർ എന്നി പഞ്ചായത്തുകളിലാണ് ഇവർ തിങ്ങി പാർക്കുന്നത്. കായിക മേഖലയിലെ മുന്നേറ്റത്തിന് മുക്കുവ സമുദായം കാര്യമായ സംഭാവനയാണ് നൽകിയിട്ടുള്ളത്.

പാറകെട്ട് തൊഴിലാക്കിയ സമുദായക്കാരാണ് പിൽകാലത്ത് പറയർ എന്ന പേരിൽ അറിയപ്പെട്ടത്. ഈറ്റ പണിയും ,മന്ത്രവാദവും ആയിരുന്നു കുലത്തൊഴിൽ . ഉപ്പ് ഉണ്ടാക്കി വിൽക്കലും, ചുണ്ണാമ്പ് നിർമ്മാണവും കുലത്തൊഴിലാക്കിയ സമുദായക്കാരാണ് പരവർ. നെയ്യാറ്റിൻകര ജില്ലയിലെ പല പ്രദേശത്തും ഈ സമുദായക്കാർ വസിക്കുന്നു. ലോഹപ്പണി, മരപ്പണി, സ്വർണ്ണപ്പണി കൽപ്പണി ,കൊല്ലപ്പണി എന്നീ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളളത്.

കൃഷിയാണ് പ്രധാന തൊഴിൽ. മരച്ചീനി, വാഴ, തെങ്ങ് , കുരുമുളക് , റബർ. കിഴങ്ങുവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, നെല്ല് എന്നിവയാണ് പ്രധാനപ്പെട്ട ക്യഷി .സാധാരണക്കാരുടെ മുഖ്യ ആഹാരം മരിച്ചീനിയാണ് .19% ജനങ്ങൾ വ്യവസായ മേഖലകളിൽ എർപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട വ്യവസായങ്ങൾ വെളിച്ചെണ്ണ ഉല്പാദനം, കയർ നിർമ്മാണം, ഓട്, റബർ, തേയില തുടങ്ങിയവ. കരകൗശലവസ്തുകളുടെ നിർമ്മാണത്തിലും ഇവർ ഏർപ്പെട്ടിരുന്നു. വസ്ത്രം ധരിക്കാനുള്ള

സ്വാതന്ത്ര്യത്തിനായി അനേക വർഷം പോരാടിയ ഒരു നാടാണ് നെയ്യാറ്റിൻകര . ഓലത്താന്നിയിലെ പഞ്ഞി വ്യവസായം പേരു കേട്ടതാണ്. പ്രസിദ്ധമായ മാറു മറയ്ക്കൽ സമരം ഇവിടെ

നടന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്നുള്ള സ്വാതന്ത്യം എല്ലാ സമുദായത്തിനും ലഭിച്ചത് 1859 നു ശേഷമാണ്. 80 കളിൽ പ്രചരിച്ചു തുടങ്ങിയ ചുരിദാർ സംസ്കാരം സുരക്ഷിത വേഷം എന്ന നിലയിൽ സ്വീകരിക്കപ്പെട്ടു. ജീൻസും ടോപ്പും ലാച്ചയും യഥേഷ്ടം വാങ്ങി അണിയുകയാണ് പുതിയ തലമുറ.

സാമുഹിക പുരോഗതി കൈവന്നതോടു കൂടി വീടുകളുടെ ഘടനയിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടത്തരക്കാരുടെ വാസസ്ഥലങ്ങൾക്ക് വീട് എന്ന് തന്നെ പറഞ്ഞിരുന്നു. ഓലപ്പുരകളിൽ നിന്ന് ഓടിട്ട കെട്ടിടങ്ങളിലേക്കും, കേൺക്രീറ്റ് കെട്ടിടങ്ങളിലേക്കും മാറിയ ജനത വില്ല ,ഫ്ളാറ്റ് സംസ്കാരങ്ങളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ശൗചാലയങ്ങളും മറപ്പുരകളും വ്യാപകമാക്കുന്നത് 60 കൾക്ക് ശേഷമാണ്. വീടിന് ഒരു ശുചിമുറി എന്നത് ഓരോ മുറിക്കും ആക്കി.

തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന സമുദ്ര സാമീപ്യമുള്ള പഞ്ചായത്താണ് പൂവാർ . തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൂവാർ . വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്. മരം, ചന്ദനം, ദന്തം, സുഗന്ധവ്യഞ്ജനം എന്നിവയുടെ വിപണനകേന്ദ്രം പൂവാറിലുണ്ട്.തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം ആണ് പൂവാറിന് സമീപമുള്ള വിമാനത്താവളം. നെയ്യാറ്റിൻകര തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ് ഗ്രാമപഞ്ചായത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷൻ . വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം തന്നെ പൂവാർ ജനതയുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഗവൺമെൻറ് വി എച്ച് എസ് എസ് പൂവാറിലാണ് സ്ഥിതി ചെയ്യുന്നത്. പോലീസ് സ്റ്റേഷൻ , പഞ്ചായത്ത് , ആശുപത്രി, ബീച്ച്, ബസ് സ്റ്റേഷൻ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമാണ് പൂവാർ പഞ്ചായത്ത് . ഹിന്ദു മുസ്ലിം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ച് താമസിക്കുന്ന ഈ പ്രദേശത്ത് വർഗീയലഹള സാധാരണയായി ഇല്ലെന്നുതന്നെ പറയാം.

സെൻറ് ബർത്തലോമിയോ പള്ളിയിലെ വിശുദ്ധ ബർത്തലോമിയയുടെ പെരുന്നാളും പൂവാർ ശിവക്ഷേത്രത്തിലെ ചിറപ്പും ,മകരവിളക്ക് മഹോത്സവവും ,പൂവാർ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവുമെല്ലാം ഈ പ്രദേശത്തെ ജനങ്ങൾ ഉത്സവമായി ആഘോഷിക്കുന്നു. പട്ടിണിക്കാരും അതുപോലെതന്നെ ധാരാളിത്തമുള്ള ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന പ്രദേശമാണ് പൂവാർ .

സ്വദേശികളുടെ മധ്യേ വിരുന്നുവരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ വളരെയേറെ സ്വാധീനിക്കുന്നു.

അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു തീരദേശമയ പുല്ലുവിള കരിങ്കുളം പഞ്ചായത്തിൽ പെട്ടെന്നാണ്. പൊതുവേ അദ്ധ്വാനശീലരും കാർഷിക ജോലിയുമായി

ബന്ധപ്പെട്ട് ജീവിക്കുന്ന പ്രകൃതക്കാരുമാണ് അധികവും. കാർഷിക ജോലിയിൽ നിന്ന് പിന്തിരിഞ്ഞ് നിർമ്മാണ മേഖലയിലേക്കും തൊഴിൽ തേടുന്നത് ഇക്കാലത്തെ അനുഭവമാണ്. വ്യക്തിശുചിത്വം ശ്രദ്ധിക്കുന്നവരാണ് എങ്കിലും പൊതു ശുചിത്വത്തിൽ കുറവുണ്ട്. മുൻകാലത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെയേറെ കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ പൊതുവേ ആഘോഷപ്രിയരാണ്. സാംസ്കാരിക പ്രവർത്തനം പഞ്ചായത്തിൽ സംഘടിതമായി നടക്കുന്നുണ്ട്. പുരുഷമേധാവിത്വമുള്ള കുടുംബ രീതിയാണ് പൊതുവേ ഈ സമുദായത്തിൽ കാണുന്നത്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്ത് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തനവും ദേശീയതൊഴിലുറപ്പ് സംഘാടനവും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനകരമായിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം പുരുഷന്മാരുടേതിന് തുല്യമായി തന്നെയാണ് നടക്കുന്നത്. മതേതര വീക്ഷണ സമൂഹം ആയതിനാൽ മതസംഘടന നടക്കാറില്ല.

തിരുവിതാംകൂറിന്റെ ചരിത്ര ആരംഭം മുതൽ തന്നെ സാംസ്കാരികമായി അറിയപ്പെടുന്ന ഒരു പ്രദേശമായിരുന്നു ചെങ്കൽ ഗ്രാമം.ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരുന്നതിനാൽ ഭൂരിപക്ഷം വനിതകളും എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരുന്നവരായിരുന്നു. വിദ്യാഭ്യാസ -സാംസ്കാരിക മേഖലകളിലും ഇവിടത്തെ വനിതകൾ മുൻപന്തിയിൽ നിൽക്കുന്നവരാണ്. മദ്യവില്പന പഞ്ചായത്തിൽ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിനു വേണ്ടി വനിതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.കേരളത്തിൻറെ തെക്കേ അറ്റത്തായി തമിഴ്നാടിനോട് തൊട്ട് സ്ഥിതി ചെയ്യുന്നതിനാൽ ജനങ്ങളുടെ സംസാരത്തിൽ തമിഴ് കലർന്നിട്ടുണ്ട്.ചെങ്കൽ പഞ്ചായത്തിൽ ഏകദേശം 9549 കുടുംബങ്ങളാണ് താമസിക്കുന്നത്. 2011- ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ചെങ്കൽ പഞ്ചായത്തിൽ 18047 പുരുഷന്മാരും 18844 സ്ത്രീകളും ഉൾപ്പെടെ 36891 ജനങ്ങളാണുള്ളത്.ചെങ്കൽ പഞ്ചായത്തിൽ 0-6 വരെയുള്ള കുട്ടികൾ 3213 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 8.71% ആണ്. താരതമ്യേന സാക്ഷരതാ നിലവാരം കേരളത്തിനേക്കാൾ ഉയർന്ന പഞ്ചായത്താണ് . 2011- ലെ സാക്ഷരതാ കണക്ക് പ്രകാരം ചെങ്കൽ പഞ്ചായത്തിലെ സാക്ഷരതാനിരക്ക് 94.10% ആണ്.


ചെങ്കൽ മഹേശ്വരം ശിവപാർവ്വതീക്ഷേത്രം ചെങ്കൽഗ്രാമത്തെ ലോകപ്രശസ്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴു നിലകളും അവയിൽ ഓരോന്നിലും ആയി നിരവധി ദേവതാ പ്രതിഷ്ഠകളും കാണാം. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. . കൂടാതെ നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്.


സെൻറ് ഹെലൻസ് സ്കൂൾ ഉൾപ്പെടുന്ന കാഞ്ഞിരംകുളം പഞ്ചായത്ത് പ്രകൃതിഭംഗി കൊണ്ടും, അധ്വാനശീലരായ ജനങ്ങളാലും, ദീർഘവീക്ഷണമുള്ള യുവജനങ്ങളാലും സമ്പന്നമാണ് . ലോക ശ്രദ്ധ പിടിച്ചു പറ്റിയ സമുദ്രതീരങ്ങൾ കാഞ്ഞിരംകുളം പഞ്ചായത്തിന് അഭിമാനം നൽകുന്നു. പണ്ടു മുതൽക്കേ തന്നെ മതസൗഹാർദവും നാട്ടിൻപുറത്തെ നിഷ്കളങ്കതയും ഇവിടത്തെ ജനങ്ങളുടെ ജീവിത സാഹചര്യത്തിൽ പോലും പ്രതിഫലിക്കുന്നുണ്ട്. പഴമയെ വിളിച്ചോതുന്ന പല കെട്ടിടങ്ങളും സ്ഥാപനങ്ങളും ഈ പഞ്ചായത്തിൽ തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്ള ഒരു പഞ്ചായത്ത് കൂടിയാണിത്. കാഞ്ഞിരംകുളം തിരുവനന്തപുരം കെഎസ്ആർടിസി ബസുകൾ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്കായുള്ള യാത്രകൊണ്ട് എപ്പോഴും തിങ്ങിഞെരുങ്ങി ഇരിക്കും. എപ്പോഴും പി എസ് സി പഠനം കൂട്ടംകൂട്ടമായി നടത്തുന്ന 15 വയസ്സു മുതലുള്ള വിദ്യാർത്ഥികളെ ഈ പഞ്ചായത്തിലെ കോണുകളിൽ നമുക്ക് കണ്ടെത്താൻ സാധിക്കും. ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ സംഭാവന ചെയ്യുന്ന സ്പാർക്ക് എന്ന പരിശീലന കേന്ദ്രവും ഈ പഞ്ചായത്തിലാണ്.തെങ്ങുമായി ബന്ധപ്പെ് തേങ്ങവെട്ടിയും, തേങ്ങ അരിഞ്ഞും, കൊപ്ര ഉണക്കിയും നിത്യജീവിതം പുലർത്തുന്ന ഒരു ജനവിഭാഗം ഇന്നും ഇവിടെയുണ്ട്. നാടാർ വിഭാഗത്തിൽ പെടുന്നവരാണ് കൂടുതലായി ഈ പഞ്ചായത്തിലുള്ളത്.

ചരിത്രപ്രാധാന്യം തോന്നിക്കുമാറുഉള്ള കെട്ടിടങ്ങളുടെ ഭാഗങ്ങൾ . അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൂർദ് മാതാ പള്ളിയും മുൻവശത്തായുള്ള റോഡ് സന്ധിക്കുന്ന കുരിശടി കോമ്പൗണ്ടിലായി തലയെടുപ്പോടെ നിൽക്കുന്ന ചുമടുതാങ്ങിയും. പുതിയതുറ, കരുകുളം, പുല്ലുവിള പ്രദേശങ്ങളിൽ നിന്നും മത്സ്യ വിപണനത്തിനായി കാഞ്ഞിരംകുളം ചന്തയിലേക്ക് പോകാറുള്ള മത്സ്യത്തൊഴിലാളികൾക്കും മറ്റനേകം പേർക്കും ഈ ചുമടുതാങ്ങി ആശ്വാസമേകിയിട്ടുണ്ട്. വരും തലമുറയ്ക്കും വിസ്മയമായി അതേ പ്രൗഡിയോടെ നമുക്ക് ചുമടുതാങ്ങി സംരക്ഷിക്കാം.

സ്ഥലനാമ ചരിത്രം

പ്രാചീനകാലത്ത് പരാമർശിക്കപ്പെടുന്ന പല സ്ഥലങ്ങളും അതിന്റെ തമിഴ് ചുവ മാറി മലയാളീകരിക്കപ്പെട്ട രീതിയിൽ ഇന്നും നിലനിൽക്കുന്നതായി കാണാം. സ്ഥലനാമം പതിഞ്ഞു പോയാൽ അത്രയെളുപ്പം മാറിപ്പോകില്ല. അങ്ങനെ നോക്കുമ്പോൾ സ്ഥലനാമങ്ങൾ നമ്മുടെ പൈതൃകത്തിന്റെ പ്രാചീന സമ്പത്തുൾകൊള്ളുന്ന അവശിഷ്ടങ്ങളാണെന്ന് പറയാം.സ്ഥലനാമങ്ങളുടെ ഉല്പത്തി വിശേഷങ്ങൾ തിരക്കുമ്പോൾ കൗതുകകരമായ വസ്തുകളാണ് കണ്ടെത്താനാകുന്നത്.

നെയ്യാറ്റിൻകര പ്രദേശത്തെ സ്ഥലനാമങ്ങൾ

നെയ്യാറ്റിൻകര പ്രദേശത്തെ സ്ഥലനാമങ്ങൾക്ക് ഭൂപ്രകൃതിയുമായും സസ്യലതാദികളുമായും ബന്ധമുണ്ട്. ഇടനാടും തീരപ്രദേശവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തെ സ്ഥലനാമങ്ങൾ രണ്ടു ഘടക പദങ്ങൾ ചേർന്നു വരുന്നവയാണാധികവും. ഊരു,പുറം,കോട്,കോണം,തുറ,വിള,മൂല,കുഴി,തോട്ടം എന്നീ പദങ്ങൾ ചേർന്നാണ് സ്ഥലനാമങ്ങൾ ഉണ്ടായത്.

കമുകിൻകോട്

കമുകിൻകോട് പള്ളിയുടെ ചുറ്റുവട്ടങ്ങളിലെ താഴ് വാരങ്ങളിലധികവും വെള്ളക്കെട്ടുകളും നീർച്ചാലുകളും വയൽ ചതുപ്പുകളാൽ നിറയപ്പെട്ടതുമായ മണൽ പ്രദേശങ്ങളായിരുന്നു. ഈ പ്രദേശങ്ങളിലധികവുംകമുകിൻ വൃക്ഷങ്ങളാൽ നിറയപ്പെട്ട കമുകിൻ കാടായിരുന്നു.


അത്താഴമംഗലം

ഒരിക്കൽ ഒരു രാജാവ് വിശന്ന് വലഞ്ഞ് രാത്രിയിൽ ഒരു വീട്ടിൽ വന്ന് കതക് മുട്ടി. ആ വീട്ടുകാർ തുറക്കുകയും രാജാവിന് ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ വീട്ടുകാർക്ക് അത് രാജാവാണെന്ന് അറിയില്ലായിരുന്നു. പണ്ടൊക്കെ രാത്രിവിശന്നു വലഞ്ഞു വരുന്നവർക്ക് അത്താഴം നൽകുന്ന പതിവുണ്ടായിരുന്നു. വന്നയാൾ അത്താഴപ്പട്ടിണിക്കാരനാണെന്നു ആ വീട്ടുകാർ ധരിച്ചു. ആഹാരം കഴിച്ചു രാജാവ് " അത്താഴം മംഗളം " അഥവാ ഭക്ഷണം നന്നായിരുന്നു എന്നു പറഞ്ഞു. അതാണ് അത്താഴമംഗലം ആയി മാറിയത് എന്നാണ് ഐതീഹ്യം.

കോണം

പഞ്ചായത്തുകളെ വാർഡുകളായി ഇപ്പോൾ തിരിച്ചിരിക്കുന്നത് പോലെ പണ്ട് ഓരോ ദേശത്തേക്കും കോണങ്ങൾ ആയി തിരിച്ചിരുന്നു. കോണത്തിൽ അവസാനിക്കുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. കാടുകൾ തിങ്ങിയിരുന്ന പ്രദേശങ്ങൾ, അവിടവിടെ തെളിച്ച് നെൽകൃഷിയും, മരച്ചീനി, തെങ്ങ്, എന്നിവയുമൊക്കെ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് വയൽക്കരകളിൽ കോണങ്ങൾ പ്രത്യക്ഷപ്പെട്ടത്. കോണങ്ങളിൽ പാർക്കുന്നവരുമായി ബന്ധപ്പെട്ടും ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടുമാവാം ഇത്തരം പേരുകളുണ്ടായത്.മണ്ണടിക്കോണം, കോട്ടുകോണം, കോട്ടുകാൽ കോണം,കാരക്കോണം, ചെറുവാരക്കോണം, ചായ്ക്കോട്ടുകോണം,പണ്ടാരക്കോണം, മണ്ണാൻകോണം, പേരെക്കോണം, ചാരോട്ടുകോണം, മേലേക്കോണം,പുളിയറക്കോണം, മംഗലത്തു കോണം, മരുതൂർക്കോണം, അന്തിയൂർക്കോണം എന്നീ പേരുകളിലെ പൂർവ്വപദങ്ങൾ അതാതു സ്ഥലങ്ങളെ തിരിച്ചറിയാൻ ഉതകുന്നു.

തുറ

ജനവാസം കൂടിയ കടലോരത്തിന് തുറയെന്നു പറയാറുണ്ട്. കൊച്ചുതുറയും, പുതിയ തുറയും,വലിയതുറയുമൊക്കെ ഈ അർത്ഥത്തിലാകാം ഉണ്ടായിട്ടുള്ളത്. ഇരയിമ്മൻതുറ, ചെമ്പകരാമൻതുറ, ചിന്നമാർത്താണ്ടവൻതുറ, പെരുമാതുറ എന്നിവ അതാതിടങ്ങളിലെ പ്രമാണികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാകാം.

മൂട്

സ്ഥലനാമങ്ങളിൽ മൂട് എന്ന പദം പലപ്പോഴും വൃക്ഷങ്ങളുമായി ബന്ധപ്പെട്ടാണ് പ്രയോഗിക്കാറുള്ളത്. പ്രാചീനകാലത്ത് പാതയോരങ്ങളിൽ തണൽവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന പതിവുണ്ടായിരുന്നല്ലോ. അരശുമൂട്,ആലുംമൂട് ,അഞ്ചാലുംമൂട്, താന്നിമൂട്, നെല്ലിമൂട്, അയണിമൂട് എന്നിവയൊക്കെ ഉണ്ടായ സാഹചര്യം ഇതാവാം.

കുഴി

താഴ്ന്ന പ്രദേശം തന്നെയാണ് കുഴി. ആറാട്ടു കുഴി ,കിടാരക്കുഴി, നന്ദൻകുഴി, പാരുർക്കുഴി,കട്ടച്ചൽകുഴി,നെല്ലിക്കാക്കുഴി ,അവണാകുഴി, ഊറ്റുകുഴി എന്നിവയൊക്കെ കുഴി ഉത്തരപദം ആയി വരുന്ന സ്ഥലനാമങ്ങളാണ്. കുഴിപ്പള്ളം, കുഴിവിള,എന്നീ സ്ഥല നാമങ്ങളും ഉണ്ട്.

ചാൽ

ചാഞ്ഞു കിടക്കുന്നത് എന്നാണ് ചാൽ എന്ന വാക്കിനർത്ഥം. ആമച്ചൽ, കരിച്ചൽ, പുതിച്ചൽ, പള്ളിച്ചൽ, കുറ്റിച്ചൽ, വാഴിച്ചൽ എന്നിവയിലൊക്കെ ചാൽ എന്ന പ്രയോഗത്തിലെ ദീർഘം നഷ്ടപെട്ടതാകാനാണ് സാധ്യത.

പെരുങ്കടവിളയിലെ പ്രധാന ഊരുകൾ

തൃപ്പളവൂർ, തത്തിയൂർ ,ചുള്ളിയൂർ ,ആളത്തൂർ ,അയിരൂർ ,തളിയൂർ ,വിയന്നൂർ ,പെരുമ്പാളൂർ ,തളമണ്ണൂർ ഉദിയന്നൂർ ,വടയന്നൂർ, കളതുന്നൂർ, തൂയൂർ

കാല

കവല പറഞ്ഞു പറഞ്ഞു കാല ആയതായിരിക്കാനാണ് സാധ്യത. അഞ്ചു മരങ്ങൾ ഉള്ള ജംഗ്ഷൻ അഞ്ചുമരങ്കവലയും പിൽക്കാലത് അഞ്ചുമരങ്കാലയും ആയിട്ടുണ്ടാവാം. അമ്പലമുള്ള കവല അമ്പലത്തിൻ കവല.

നാട്

പുഴനാടോ ,പൂഴിനാടോ തന്നെയാവും ഇപ്പോൾ പൂഴനാട് എന്നറിയപ്പെടുന്നത്. മണിനാട് മണിനാടായി കുന്നത്തുകാൽ പ്രദേശത്തുണ്ട്.

മാകം

വിളാകം എന്നതിന് സംഭവിച്ച രൂപ പരിണാമമായിക്കൂടേ ഈ തരത്തിൽ ഉണ്ടാക്കിയത് എന്നും സംശയിക്കാം. മേലമ്മാകം, കീഴമ്മാകം എന്നീ സ്ഥല നാമങ്ങളെ പറ്റി ചിന്തിക്കുമ്പോൾ മേലുഭാഗം , കീഴുഭാഗം എന്നോ പറഞ്ഞു പറഞ്ഞു മേൽഭാഗം, കീഴ്ഭാഗം എന്നായിട്ടുണ്ടാവാം. ഇത് പിന്നീട് മേലമ്മാകം, കീഴ്മ്മാകം എന്നിങ്ങനെ ആയിത്തീർന്നിട്ടുണ്ടാവാനാണ് സാധ്യത.

അരുവല്ലൂർ

അരുമൻ ശിവനാണ്. അരുമല്ലൂർ ശിവന്റെ ഊരാകുന്നതാണ് യുക്തി ഭേദം. എന്നാൽ ഐതിഹ്യം മറ്റൊരു വിധത്തിലാണ്. നാടുവാഴിയായ ഭർത്താവുമായി പിണങ്ങി ഈ പ്രദേശത്ത് സന്യാസജീവിതം നയിച്ചിരുന്ന അരുവിയമ്മയുടെ ഉപാസനാമൂർത്തിയായിരുന്നു മഹാദേവൻ. അവർ ഇവിടെ പ്രതിഷ്ഠ നടത്തിച്ച് ആരാധിച്ചുവന്നു. ക്ഷേത്രമുൾപ്പെടുന്ന ദേശത്തിന് നല്ലൂർവട്ടം എന്നാണ് പേര്. അരുവിയും നല്ലൂരും സമന്വയിച്ച് അരുവിനല്ലൂർ ആയിരിക്കാം. അതുലോപിച്ച് അരുവല്ലൂരാകാനാണു സാധ്യത.

പുളിമാൻ കോട്

കോട് ചേർന്നു വരുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. കോട് എന്നതിന് കുന്നിന്റെ അഗ്രമെന്നും നദീതീരമെന്നും ചെറിയ പ്രദേശമെന്നും അർത്ഥമുണ്ട്.പുള്ളിമാൻ ഉണ്ടായിരുന്ന കുന്നിൻപ്രദേശം എന്ന നിലയിൽ പുളിമാൻകോട് എന്ന് വിലയിരുത്തുന്നു.

വിള

അന്യദേശങ്ങളിൽ നിന്ന് വിവിധ പണികൾക്കായി വിദഗ്ധരായ ആളുകളെ വേണാടു രാജാക്കന്മാർ തങ്ങളുടെ അധീനതയിലുള്ള ദേശവാഴികളുടെ അധികാര പരിധിക്കുള്ളിൽ പാർപ്പിച്ചിരുന്നു. ഇങ്ങനെ പണിയാളർ പാർത്തിരുന്ന പറമ്പുകൾ അവരുടെ പേരിൽത്തന്നെ അറിയപ്പെട്ടിരുന്നു.മാലൻവിള,കുന്നൻവിള, മാടൻവിള,ചടയൻവിള,ചിത്തിരൻവിള,അരത്തൻവിള, പാണൻവിള, എന്നിവയൊക്കെ ഇങ്ങനെ ഉണ്ടായതാകാൻ സാധ്യതയുണ്ട്.നാച്ചിവിള,പേച്ചിവിള,തംഗളവിള,മുത്താൾവിള,ചക്കിവിള,മാടത്താൾവിള, എന്നിങ്ങനെ സ്ത്രീ നാമങ്ങളും പറമ്പുകൾക്കും ദേശങ്ങൾക്കും പേരിടാൻ ഉപയോഗിച്ചു.

വിളയുമായി ബന്ധപ്പെട്ട സ്ഥല നാമങ്ങൾ

അമരവിള , വട്ടവിള , കുഴിവിള , മൺവിള , വലിയവിള ,ഇഞ്ചിവിള, താന്നിവിള മുള്ളുവിള ,ആവണക്കിൻവിള ,നെല്ലിവിള ,പയറ്റുവിള ,മാവിള , എള്ളുവിള , അപ്പട്ടുവിള

പത്തനാവിള , ചെമ്പനാവിള , കടവിള , കൊടങ്ങാവിള , നെടുവിള ,മണലുവിള മണിവിള , മണികെട്ടിമാംവിള , മൺവിള ,പുറുത്തിവിള

ഊര് / ഊർ

ആയ് രാജാക്കന്മാർ ഭരണസൗകര്യത്തിനായി ഊരുകളും പുരകളുമായി തിരിച്ചിരുന്നു. ഊര് എന്നതിന് ഊർന്നു കിടക്കുന്ന ഇടം എന്നാണ് അർത്ഥം.

ഊർ വരുന്ന നെയ്യാറ്റിൻകരയിലെ സ്ഥലനാമങ്ങൾ.

അന്തിയൂർ ,ചുള്ളിയൂർ , മണ്ടന്നൂർ, പെരുമ്പഴുതൂർ, വഴുതൂർ, എരുത്താവൂർ, കഴിവൂർ, അരുമാനൂർ പൊഴിയൂർ, കുളത്തൂർ. കീഴാറൂർ

പെരുങ്കടവിളയിലെ പ്രധാന''ഊരുകൾ''

തൃപ്പലവൂർ , തത്തിയൂർചു,ള്ളിയൂർ, ആലത്തൂർ

അയിരൂർ, തളിയൂർ, വിയന്നയൂർ,പെരുമ്പാലൂർ ,തലമണ്ണൂർ, ഉദിയന്നൂർ,വടയന്നൂർ കളതുന്നൂർ തൂയൂർ

കഴിവൂർ

നൂറ്റാണ്ടുകൾക്ക് മുൻപ് തൂക്കിക്കൊല നടത്തിയിരുന്ന സ്ഥലം ആകുമോ കഴിവൂർ എന്ന് സംശയിക്കുന്നു. മണ്ണൂർ, വഴുതൂർ തുടങ്ങിയ സ്ഥലങ്ങളുടെ പ്രകൃതിപരമായ സവിശേഷതയാവാം സ്ഥലനാമത്തിനു പിന്നിൽ . ആറ് കീഴ്ഭാഗത്ത് കൂടി ഒഴുകുമ്പോൾ ''കീഴാറൂർ'' ആകുന്നു. അരുമാനൂർ എന്ന സ്ഥലത്തിന് നിരവധി നിരുക്തികൾ പറഞ്ഞുകേൾക്കുന്നു. അരുമയാന ഊര്, അരിമാൻ ( ഒരിനം മാൻ ) ഉള്ള ഊര്, അരുവിന്റെ ഊര്, എന്നിങ്ങനെ പലതരത്തിലാണ് ഊഹാപോഹങ്ങൾ. കേരളത്തിലെ ഏക നായനാർ ക്ഷേത്രം അരുമാനൂരിലാണുള്ളത്. തമിഴ് നാട്ടിലെ അരുമനയുമായി പദപരമായ സാദൃശ്യം ഉള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അരുമനയൂർ പറഞ്ഞ് പഴകി അരുമാനൂര് ആയി എന്ന് വിചാരിക്കാനും ന്യായമുണ്ട്.

ഇലവിൻ മൂട്

ഇവിടെ വലിയ ഒരു ഇലവ് ഉണ്ടായിരുന്നുവത്രേ. സായാഹ്നങ്ങളിൽ സാധാരണക്കാർ ജോലി കഴിഞ്ഞ് വന്ന് ഇതിന്റെ ചുവട്ടിലാണ് മാനസികോല്ലാസത്തിനായി ഒരുമിച്ചു കൂടിയിരുന്നത് ക്രമേണ ഈ സ്ഥലം ഇലവിൻമൂട് എന്നറിയപ്പെട്ടു.

ഓലത്താന്നി

താന്നിമരത്തിൻ ചുവട്ടിൽ ഓലവിൽക്കുകയായിരന്നു.കാലക്രമേണ ഓലക്കച്ചവടകേന്ദ്രമായിരുന്ന ഈ സ്ഥലം ഓലത്താന്നിയായി മാറുകയായിരുന്നു.

പൊഴിയൂർ

കടലും നദിയും ചേരുന്നതാണ് പൊഴി ഇത് നിലവിലുള്ള പ്രദേശം എന്ന അർത്ഥത്തിലാണ് പൊഴിയൂർ എന്ന സ്ഥലനാമം ഉണ്ടായിട്ടുള്ളത്.

കാഞ്ഞിരംകുളം

ഒരു പെരുമഴക്കാലത്ത് ഈ പ്രദേശത്ത് മലമ്പനി പടർന്നു പിടിച്ചു. നാട്ടുകാരിൽ ചിലർ ദിവ്യസിദ്ധനായ പെരുമാൾ സ്വാമിയെ വിളിച്ചുവരുത്തി. ഭാണ്ഡക്കെട്ടിനുള്ളിൽ ദിവ്യൗഷധമായകാഞ്ഞിരവുമായി അദ്ദേഹം എത്തി. കാഞ്ഞിരത്തിന്റെ പട്ടയും കരുപ്പെട്ടിയും ഇടിച്ചുചേർത്തു കഷായമുണ്ടാക്കി രോഗികൾക്കു നൽകി. അതോടെ മലമ്പനി മാറി. ആ സ്മരണ നിലനിർത്താനാണ് കാഞ്ഞിരംകുളം എന്ന സ്ഥലനാമം സ്വീകരിച്ചതെന്ന് കരുതപ്പെടുന്നു. ഒരു പ്രദേശത്തിന്റെ രക്ഷകനും ആചാര്യനുമായി മാറിയ പെരുമാൾ സ്വാമി കാഞ്ഞിരംകുളത്ത് ഒരു ദേവീക്ഷേത്രം സ്ഥാപിച്ചതായി വിശ്വസിക്കുന്നു.

തൊഴുക്കൽ

പെരുമ്പഴുതൂരിനു സമീപം ചെമ്പരത്തിവിളയിൽ സ്ഥിതിചെയ്യുന്ന വീരചക്രം മഹാവിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തൊഴുക്കൽ എന്ന സ്ഥലനാമം ഉണ്ടായിട്ടുള്ളത്. ആ പ്രദേശത്തെ സമ്പന്ന കുടുംബാംഗമായ ഒരു ഭക്തയ്ക്ക് ഭഗവാൻ ദർശനം നൽകിയ രൂപത്തിലാണ് വീരചകം ക്ഷേത്രത്തിലെ പ്രതിഷ്ഠ. അവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ആ സ്ത്രീരത്നം തൊഴാനായി സ്ഥാപിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്ന അർത്ഥത്തിലാവാം തൊഴുക്കൽ എന്നു പേരുവന്നിട്ടുളളത്.

കൂട്ടപ്പന

മാർത്താണ്ഡവർമ്മ യുവരാജാവായിരുന്ന കാലത്ത് ശത്രുക്കളുടെ ആക്രമണം ഭയന്ന് അർദ്ധരാത്രി നെയ്യാറ്റിൻകര പ്രദേശത്തു കൂടി നടന്നു വരുമ്പോൾ ഒരു അരണ്ട വെളിച്ചം കാണുകയും വീടാണെന്നു

തെറ്റിദ്ധരിച്ച് കെട്ടിടത്തിൽ പ്രവേശിക്കുകയും ചെയ്തു. ആ വിജനസ്ഥലത്ത് ഏകാകിയായി കഴിച്ചുകൂട്ടുന്നതിനെപ്പറ്റി വിചാരിച്ചു സങ്കടപ്പെട്ട അദ്ദേഹത്തിനു മുന്നിൽ ഒരു സിദ്ധൻ പ്രത്യക്ഷപ്പെടുകയും ഏറെനേരം കൂട്ടായി സംസാരിച്ചിരിക്കുകയും ചെയ്തു. നേരം വെളുത്തപ്പോഴാണ് അത് അമ്പലമാണെന്നും കൂട്ടിരുന്നത് മഹാദേവനാണെന്നും രാജാവിനു ബോധ്യമായത്. രാജാവിനു കൂട്ടിരുന്ന അപ്പന്റെ സ്ഥലം എന്ന അർത്ഥത്തിലാണ് "കൂട്ടപ്പന' എന്നു പേരുകിട്ടിയത്. കൂട്ടമായി പന നിന്ന സ്ഥലം എന്ന അർത്ഥത്തിലാകാം ഈ പേര് കിട്ടിയിട്ടുള്ളതെന്നും അഭിപ്രായമുണ്ട്.

തിരുപുറം

ദേവാസുരയുദ്ധത്തിൽ താരകാസുരന്റെ മൂന്ന് പുത്രന്മാരായ കമലാക്ഷൻ, താമരാക്ഷൻ, വിദ്യുത്മതി എന്നീ അസുരന്മാരെ വധിച്ചശേഷം ആ കോപത്തോടെ പരമശിവൻ ഇവിടെ സ്വയംഭൂവായി എന്നാണ് ഐതിഹ്യം. ഭാഗവതം, പത്മപുരാണം, സ്കന്ദപുരാണം എന്നീ ഇതിഹാസ കൃതികളിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയംഭൂവായ ശിവന്റെ കോപം ശമിപ്പിക്കുന്നതിന് വേണ്ടി ശിവന്റെ ശക്തി രണ്ട് ശിവലിംഗങ്ങളിൽകൂടി ആവാഹിച്ചു. ദക്ഷിണ കേരളത്തിൽ 3 ശിവലിംഗപ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രമാണ് ഇവിടത്തേത്. 3 ശിവലിംഗപ്രതിഷ്ഠയുള്ള സ്ഥലമായതിനാൽ ത്രിപുരം എന്നാണ് അറിയപ്പെടുന്നത്. ഇത് പുരാണങ്ങളിലും ഉണ്ട്. കാലാകാലങ്ങളിൽ വന്ന വ്യതിയാനം അനുസരിച്ച് ത്രിപുരം, തിരുപുറം എന്നും ഇപ്പോൾ തിരുപുറം എന്നും അറിയപ്പെടുന്നു. പഞ്ചായത്തിന്റെ പഴയ രേഖകളിലും വില്ലേജിന്റെ രേഖകളിലും തിരുപുരം എന്നാണു കണ്ടു വന്നിട്ടുള്ളത്.


ചരിത്രശേഷിപ്പുകൾ

ചരിത്രമാളിക


വലിയങ്കണത്തിനുമപ്പുറം നീളമുള്ള പടിപ്പുരകൾ, മൂന്നു പൂമുഖങ്ങൾ, പത്തായപ്പുര, കൂത്തമ്പലം ഇങ്ങനെ പോകുന്ന ചരിത്ര സ്പർശമാർന്ന കാഴ്ചകൾ. ചെങ്കൽ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങളിലൊന്നാണ് 'ചരിത്ര മാളിക'. തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കളാണ് ഇവിടെ ശേഖരിച്ചിരിക്കുന്നത്. കേരള സാംസ്കാരിക പഠന ഗവേഷണ ചരിത്ര മ്യൂസിയം എന്നാണ് ഇപ്പോൾ ഈ മാളികയുടെ പേര്.ഇവിടെ 4800 ന് അടുത്ത് വരുന്ന പുരാവസ്തു ശേഖരമുണ്ട്. 16-ാം നൂറ്റാണ്ടു മുതലുള്ള വസ്തു ശേഖരം ഇവിടെ ഉണ്ട്. 36 സെന്റെിനുള്ളിൽ കൃത്യമായ കണക്കുകൾ പ്രകാരമാണ് ചരിത്ര മാളിക നിർമ്മിച്ചിരിക്കുന്നത്. ഇവിടെ മരം കൊണ്ട് പണിത കവാടം തലവാതിൽ എന്ന് അറിയപ്പെടുന്നു. അതിപുരാതനമായ തൂക്കുവിളക്ക് തായ്പൂമൂഖത്തിലെ പ്രധാന ആകർഷണമാണ്. വാസ്തുവിദ്യയും ശിൽപ്പചാരുതയും ഈ മാളികയുടെ സവിശേഷതകളാണ് വേണാട് നാട്ടുരാജ്യങ്ങയുടെ രാജമുദ്രകൾ പതിപ്പിച്ച പല ഉപകരണങ്ങളും ഇവിടെ കാണാൻ സാധിക്കും. കളരിമുഖവും നെടുംതൂണും കാവിളക്കും പത്തായവും അളവു പാത്രങ്ങളും വൈദ്യ മുറിയും.നിലവറക്കളരിയും സർവ സംവിധാനങ്ങളുമുൾക്കൊള്ളുന്ന ഒരു വാസ്തുവിദ്യയാണ് ഇവിടെയുള്ളത് .കൃഷി, വൈദ്യം, വാസ്തുവിദ്യ തുടങ്ങിയവ ഇവിടത്തെ പ്രധാന സവിശേഷതകളാണ് .സ്ക്കൂൾ കുട്ടികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഇളം തലമുറക്കാർക്കും മാത്രമല്ല, മുതിർന്നവർക്കും ഈ സാംസ്ക്കരിക പഠനകേന്ദ്രം പൂർവികരുടെ കാലഘട്ടത്തിലേയ്ക്ക് വെളിച്ചം വീശുന്ന അറിവിന്റെ സങ്കേതമാണ് ചരിത്ര മാളിക.

പാണ്ടവൻ പാറ

പെരുങ്കടവിള -കാരക്കോണം റോഡിൽ ഒരു കിലോമീറ്റർ മാറിയാണ് പാണ്ടവൻ പാറ സ്ഥിതി ചെയ്യുന്നത്. അമ്പതോളം പേർക്ക് ഇരിക്കാവുന്ന പ്രകൃതിദത്തമായ ഒരു ഗുഹ ഇവിടെയുണ്ട്. ഈ ഗുഹയെ വനവാസകാലത്തു പാണ്ഡവന്മാർ തങ്ങളുടെ താൽക്കാലിക താവളമാക്കിയിരുന്നതായാണ് ഐതിഹ്യം. ഭിമസേനൻ ഗദ കൊണ്ടുണ്ടാക്കിയതെന്നു വിശ്വസിക്കുന്ന ചില പാടുകൾ ഗുഹാ കവാടത്തിലുണ്ട്. ഇവിടെ ഇടതു ചുവരിൽ തമിഴ് ലിപിയോട് സാമ്യമുള്ള അക്ഷരരൂപങ്ങളും പുഷ്പ മാതൃകകളും തൂവൽ ചിത്രവുമുണ്ടായിരുന്നു 1987ൽ പാണ്ഡവൻ പാറ ഉൾപ്പെടുന്ന മൂന്നേക്കർ പതിനാലു സെന്റ് സ്ഥലം സംരക്ഷിത സ്മാരകമായി സർക്കാർ ഏറ്റെടുത്തു.

പാണ്ടവൻ പാറയ്ക്ക് നൂറു മീറ്റർ അകലെ ഉണ്ടായിരുന്ന അടുപ്പുകൂട്ടിപ്പാറയിൽ ഭീമസേനന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടത്രേ. ആദി മനുഷ്യൻ വെള്ളാരങ്കല്ലോ ചാട്ടുളിയോ പോലുള്ള സാധനങ്ങളാവും ഗുഹാചിത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഇവിടം ആങ്കോട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു എത്തിച്ചേർന്ന പാണൻമാർ തല്ക്കാലിക താവളമാക്കിയിരുന്നതായും ഊഹിക്കുന്നു. പാണപ്പാറയെന്നും ആൾക്കാർ ഇതെപ്പറ്റി പറയുന്നു.

അമ്മച്ചിപ്ലാവ്


അമ്മച്ചിപ്ലാവിന്റെ ശേഷിപ്പുകൾ

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമതിൽ കെട്ടിനകത്തു നിൽക്കുന്ന ചരിത്രപ്രസിദ്ധമായ പ്ലാവ് ആണ് അമ്മച്ചിപ്ലാവ് എന്ന പേരിൽ അറിയപ്പെടുന്നത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമയായിരുന്നു

രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തൻനിമിത്തം പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടി വന്നു. ഒരിക്കൽ നെയ്യാറ്റിൻകരയിൽ വെച്ച് ശത്രുക്കളുടെ കൈയിലകപ്പെടുന്ന നിലയിലെത്തിയ യുവരാജാവ് അടുത്ത് കണ്ട ഈഞ്ചപ്പടർപ്പിനിടയിൽ അഭയം തേടി…

അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ട് മടങ്ങി. ശത്രുക്കൾ വളരെ ദൂരെയായി എന്ന് ബോധ്യമായപ്പോൾ യുവരാജാവ് അവിടെ നിന്നിറങ്ങി രക്ഷപെട്ടു.

ഇതിന്റെ സ്മാരകമായി മാർത്താണ്ടവർമ മഹാരാജാവ് 1757-ൽ ആ സ്ഥാനത്തു ഒരു ക്ഷേത്രം പണിയിച്ചു .ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്ക് പടിഞ്ഞാറേ കോണിലായ് നിൽക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്ന് പറഞ്ഞു പോരുന്നു. അമ്മച്ചിപ്ലാവിനു 1500-ൽപ്പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. പ്ലാവിനു ഭംഗിയായി കൽത്തറ കെട്ടി അതിന്മേൽ ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചുറ്റമ്പലങ്ങളിലെ വിഗ്രഹങ്ങളെയെന്നപോലെ ഭക്തജനങ്ങൾ ഇതിനെയും വന്ദിച്ചു വരുന്നു.


നെയ്യാറ്റിൻകര വെടിവെയ്പ്പ്


തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിൽ ആദ്യത്തെ രക്തസാക്ഷിയെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവെപ്പ് നടന്നത് 1938 ആഗസ്റ്റ് 31 നായിരുന്നു.1938 ആഗസ്റ്റ് 22 ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നിരോധിക്കപ്പെട്ടു .നിരോധനാജ്ഞ ആഗസ്റ്റ് 26ന് ലംഘിക്കാൻ സംഘടന തീരുമാനിച്ചു. അന്ന് പ്രസിഡന്റ് ആയിരുന്ന പട്ടം താണുപിള്ളയെ അറസ്റ്റ് ചെയ്തു. അദ്ദേഹം തന്റെ പിൻഗാമിയായി എൻ. കെ, പത്മനാഭപിള്ളയെ നിർദ്ദേശിക്കുകയും

തന്റെ തലയിലിരുന്ന ഗാന്ധിതൊപ്പി കോടതിയിൽ വച്ച് പരസ്യമായി എൻ. കെ. യുടെ തലയിൽ അണിയുകയും ചെയ്തു. 1938 ആഗസ്റ്റ് 31ന് രാവിലെ എട്ടു മണിയോടുകൂടി സി.ഐ.ഡി സൂപ്രണ്ട് ടി. ആർ രാമൻപിള്ള ,ഇൻസ്പെക്ടർ എം അച്യുതൻ എന്നിവർ ചേർന്ന് എൻ കെ പത്മനാഭപിള്ളയെ

അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ്ചെയ്ത് കാറിൽ ജയിലിലേക്ക് കൊണ്ടുപോകും വഴി എൻ കെ ആവശ്യപ്പെട്ടതനുസരിച്ച് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ( പടവിള ചന്ത എന്നായിരുന്നു പഴയ പേര്) കാർ നിർത്തി അവിടെ വക്കീൽ ആർ വാസുദേവൻ പിള്ളയുടെ വീട്ടിൽ കയറി. സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് അധികാരത്തിന്റെ തലപ്പാവ് കൈമാറാനാണ് എൻ കെ അവിടെ കയറിയത്. ഇതുകണ്ടു നിന്ന ഒരു പത്ര വിൽപ്പനക്കാരൻ പയ്യൻ ഠൗണിൽ ഒക്കെ എൻ. കെ. യുടെ അറസ്റ്റ് വാർത്ത എത്തിച്ചു. ടി ബി ജംഗ്ഷനിൽ പെട്ടെന്ന് ജനപ്രളയമായി. ഇതിനിടയിൽ പ്രതിയും മറ്റ് രണ്ടുപേരും കാറിൽ കയറി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. മരുത്തൂർ വരെ എത്തിയ കാർ കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് നിലച്ചുപോയി. പെട്ടെന്ന് ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് കാറിനടുത്ത് വന്നു നിന്നു. ജനക്കൂട്ടം കാറിനടുത്തേക്ക് ഓടിയടുത്തു കൊണ്ടിരുന്നു .പോലീസ് ഉദ്യോഗസ്ഥർ കാറുപേക്ഷിച്ച് ബസ്സിൽ കയറി പോയി. കോപാകുലരായ ജനങ്ങൾ ഒഴിഞ്ഞ കാർ തള്ളി വയലിലേക്ക് മറിച്ചിട്ട് തീകൊടുത്തു. കാർ അസ്ഥിപഞ്ജരം മാത്രമായി. ആറാലുംമൂട് ചന്ത ദിവസമായിരുന്നു അന്ന്. അറസ്റ്റ് വാർത്തയും തീവെപ്പും അറിഞ്ഞ ജനങ്ങൾ അക്രമാസക്തരായി തീർന്നു. കോൺഗ്രസ് നേതാക്കൾ നല്ല വാക്കു പറഞ്ഞ് അവരെ ശാന്തരാക്കാൻ ശ്രമിച്ചു.

ഇതറിഞ്ഞ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളം സംഭവ സ്ഥലത്തേക്ക് തിരിച്ചു .ബാലരാമപുരത്ത് വച്ച് വടംകെട്ടി കുതിരകളെ തള്ളിയിടാൻ ചിലർ ശ്രമിച്ചു .ഹക്കീർഖാൻന്റെ നേതൃത്വത്തിൽ കല്ലേറും നടന്നു. വൈകുന്നേരത്തോടെ പട്ടാളം നെയ്യാറ്റിൻകരയിൽ എത്തി. ഇപ്പോൾ നഗരസഭ ലൈബ്രറി കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു അന്ന് ബസ്റ്റാൻഡ് .അവിടെ തിങ്ങിനിറഞ്ഞിരുന്ന ജനാവലിയോട് പിരിഞ്ഞുപോകാൻ പട്ടാള മേധാവിയായ വാട്ട്കീസ് ആജ്ഞാപിച്ചു. മറുപടി കല്ലേറായിരുന്നു. തുടർന്ന് വെടിവയ്ക്കാൻ തോക്കെടുത്ത് വാട്ട്കീസിനെതിരെ കരിങ്കൽ ചീളുമായി നീങ്ങിയ അത്താഴ മംഗലം രാഘവൻ നെഞ്ചിൽ ആദ്യം വെടിയേറ്റ് വീണു മരിച്ചു. അഞ്ച് പേർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. അത്താഴ മംഗലം രാഘവൻ, കല്ലുവിള പൊടിയൻ, നടൂർകൊല്ല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം കുട്ടൻപിള്ള, മരുത്തൂർ വാസുദേവൻ എന്നിവരാണ് മരിച്ചത്. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റു മരിച്ചതായി പറയപ്പെടുന്നു. തിരുവിതാംകൂർ

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം ഈ സംഭവത്തിലൂടെ നെയ്യാറ്റിൻകരയ്ക്ക് കൈവന്നു.


പ്രദേശത്തിൻറെ ചരിത്ര പരിണാമം

1. സംഘകാലത്ത് ആരംഭിക്കുന്ന ജനവാസ പാരമ്പര്യം

2. ആയ് രാജവംശ കാലം (AD10വരെ)

AD 700-730 കാലത്ത് കൊച്ചടയൻ രണധീരൻ എന്ന പാണ്ഡ്യ രാജാവ് ആയ് രാജാക്കന്മാരുമായി ഏറ്റുമുട്ടിയതായി പറയുന്ന മരുത്തൂർ നെയ്യാറ്റിൻകരയിൽ ആണെന്ന് എം ജി എസ് നാരായണൻ അഭിപ്രായപ്പെടുന്നു

3. പതിനാലാം ശതകത്തോടെ ആയ് രാജ്യം വേണാടിന്റെ ഭാഗമായി

4.മാർത്താണ്ഡവർമയുടെ കാലത്തോടെ നെയ്യാറ്റിൻകര തിരുവിതാംകൂർ രാജാക്കന്മാരുടെ ഇടത്താവളമായി (1729-1758)

5. തുടർന്ന് 1948 വരെ രാജഭരണം

6. പിന്നീടങ്ങോട്ട് ജനാധിപത്യ ക്രമം

പ്രധാന സംഭവങ്ങൾ

മാർത്താണ്ഡവർമ്മയുടെ അധികാരമേൽക്കൽ (1729)

1729-ൽ വീരരാമവർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (1757)

നെയ്യാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ചരിത്രവും ഐതിഹ്യം സമ്മേളിച്ചുകിടക്കുന്ന ചുരുക്കം ചില

ക്ഷേത്രങ്ങളിലൊന്നാണ്. തിരുവതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈ ക്ഷേത്രത്തോടനുബന്ധിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശത്രുക്കളിൽ നിന്നും സംരക്ഷിക്കപ്പെട്ടതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

വേലുത്തമ്പിയുടെ ജനകീയ മാർച്ച് നെയ്യാറ്റിൻകര വഴി (1799)

അമരവിള പാലം (1853)

തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. തികച്ചും മനുഷ്യപ്രയത്നം കൊണ്ട് മാത്രം നിർമ്മിച്ചതാണ് പാലം. ഇന്നത്തെ പോലെ കോൺക്രീറ്റ് കമ്പികൾ പാലം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. കക്ക നീറ്റിയ ചുണ്ണാമ്പും മണലും സിമന്റും ചേർത്തുള്ള ' സുർക്കി' മിശ്രിതം കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്. സംരക്ഷിച്ചാൽ എത്ര നൂറ്റാണ്ടു വേണമെങ്കിലും ബലക്ഷയമില്ലാതെ പാലം നിലനിറുത്താം.


AVM കനാൽ പണിതുടങ്ങി (1860)


ഉത്രം തിരുനാൾ രാജാവാണ് avm കനാലിന്റെ നിർമാണം ആരംഭിച്ചത്. തിരുവനന്തപുരത്തെയും കന്യാകുമാരിയേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ. അനന്ത വിക്ടോറിയൻ മാർത്താണ്ഡൻ കനാൽ എന്നാണ് മുഴുവൻ പേര്.

സ്വദേശാഭിമാനിയുടെ നാടുകടത്തൽ (1910)

1907 ൽ തിരുവിതാംകൂർ ദിവാൻ ആയിരുന്ന ശ്രീ പി രാജഗോപാലചരിയുടെ തെറ്റായ നയങ്ങളെ സ്വദേശാഭിമാനി പത്രം നിശ്ചിതമായി വിമർശിച്ചു. രാജകൊട്ടാരത്തിലെ ധൂർത്തിനെ സ്വദേശാഭിമാനി ചോദ്യം ചെയ്തു. ഇതൊന്നും ദിവാന് രസിച്ചില്ല. അദ്ദേഹം പത്രം കണ്ടു കെട്ടാനും, പത്രാധിപനെ നാടുകടത്താനും തീരുമാനിച്ചു. 1910 ൽ സെപ്റ്റംബർ 26 ന് സ്വദേശാഭിമാനിയെ നാടുകടത്തി.

നെയ്യാറ്റിൻകര വെടിവയ്പ്പ് (1938)


ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ദീപതസ്മാരണകളുയർന്ന നെയ്യാറ്റിൻകര വെടിവയ്പ്പ് നടന്നിട്ട് 83 വർഷം .1938 ആഗസ്റ്റ് 31 നെ നടന്ന വെടിവയ്പ്പിൽ വീര ചരമം പ്രാപിച്ച അത്താഴ മംഗലം വീര രാഘവനുൾപ്പെട്ട മുഴുവൻ ധീരദേശാഭിമാണികൾക്കും പ്രണാമം. ദേശിയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തിരുവിതംകൂറിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഒന്നാണ് നെയ്യാറ്റിൻകര വെടിവയ്പ്പ്. അന്നതെ ഭരണാധികാരി ആയിരുന്ന ദിവാൻ സി പി രാമസ്വാമി അയ്യർ ജനാധിപത്യ പ്രവണതകളെ തച്ചുടയ്ക്കുന്ന നയമാണ് സ്വീകരിച്ചിരുന്നത്. തൊഴിൽ രംഗത്തും കടുത്ത വിവേചനം നില നിന്നു.കർഷകരുടെ സ്ഥിതിയും പരിതാപകരമായിരുന്നു. ജാതിപരമായ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും നിലനിന്നു. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ജനങ്ങളുടെ അവകാശങ്ങൾ നിഷേധികപ്പെട്ടിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇതിനെതിരെ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അടക്കമുള്ളവരുടെ തൂലികൾ ചലിച്ചു. ഇത്‌ മാത്രമല്ല സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ചെറുത്തുനില്പ്പുകളും ഉയർന്നു വന്നു. ഇതിന്റെയെല്ലാം ആകെ തുകയാണ് നെയ്യാറ്റിൻകര വെടിവെപ്പ്.

പുന്നപ്ര വയലാർ – വേലായുധൻ നാടാർ കൊല്ലപ്പെടുന്നു (1946)

വിമോചന സമരം - പുല്ലുവിള വെടിവെയ്പ്പ് (1959)

കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കിയ ഘടകങ്ങളിൽ പെടുന്നു.സർക്കാർ സമരത്തെ സായുധമായി നേരിടാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി, ക്രമസമാധാനനില തകരാറിലാക്കി.അങ്കമാലി,പുല്ലുവിള,വെട്ടുകാട്,ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി പോലീസ് വെടിവെയ്പ്പ് നടന്നു.നെയ്യാററിൻകരയിലെ പുല്ലുവിളയിൽ 1959 ജൂൺ 14 നുണ്ടായ വെടിവെയ്പിലും രണ്ടുപേർ മരിക്കുകയുണ്ടായി.


KAL ആരംഭിച്ചു (1978)


1978 മാർച്ച് 15 -ന് സ്ഥാപിതമായ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.മോട്ടോർ വാഹന നിർമ്മാണവും മോട്ടോർ വാഹനങ്ങൾക്കുള്ള എല്ലാത്തരം ഭാഗങ്ങളുടെയും മൊത്ത, ചില്ലറ വിൽപ്പനയും ഇവിടെ നടക്കുന്നു.

തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ (1979)

1955 ൽ റെയിൽവേ ലൈൻ നടപ്പിലാക്കുന്നതിന് വേണ്ടി ഒരു സർവേ നടത്തുകയും 1965 സർവേ പൂർത്തിയാക്കുകയും ചെയ്തു. 1972 ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി റെയിൽവേ ലൈൻ നിർമാണത്തിന് തറക്കല്ലിട്ടു. 1979 ഏപ്രിൽ 15 ന് റെയിൽവേ ലൈൻ പണി പൂർത്തിയാക്കി.

ഠൗൺ ഹാളിന് സ്വദേശാഭിമാനിയുടെ പേര് നൽകി (1982)


സാമൂഹിക മാറ്റങ്ങൾ

മേൽമുണ്ട് സമരം (1822)

കീഴ് ജാതിക്കാരായ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതിന് അവകാശമില്ലായിരുന്നു. ഇതിനെതിരെ അവർ നടത്തിയ സമരമാണ് മേൽ മുണ്ട് സമരം. മേൽ മുണ്ടു സമരത്തിന് കേരളത്തിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത് സവർണർ അധഃസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യ പരിഷ്‌കൃത ലോകവും തദ്ദേശീയ കീഴാള ജനതയും ഒറ്റക്കെട്ടായി പോരാടിയ ഒരു വിപ്ലവം ആയിരുന്നു മേൽമുണ്ട് സമരം.

കരുംകുളം ദേവാലയം (1840)

അരുവിപ്പുറം പ്രതിഷ്‌ഠ (1888)


ലോക മനസ്സുകളിൽ മനുഷ്യത്വത്തിന്റെ മഹനീയ സന്ദേശം എത്തിക്കുവാൻ വേണ്ടി ശ്രീ നാരായണ ഗുരു 1888 ലാണ് അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ നടത്തിയത്. 1888 ലെ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഉച്ചനീചത്വങ്ങളെ വെല്ലു വിളിച്ചുകൊണ്ട് നെയ്യാറിന്റെ കിഴക്കേ തീരത്തുള്ള പാറയെ പീഠം ആയി സങ്കല്പിച്ച്‌ നദിയിൽ നിന്ന് ശിവലിംഗ ആകൃതിയിലുള്ള കല്ല് മുങ്ങി എടുത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് ഗുരു അത് നിർവഹിച്ചത്. ആ ശിലാപ്രതിഷ്‌ഠയുടെ പ്രത്യാഘാതം സാമൂഹിക ജീവിതത്തിൽ നൂറ്റാണ്ടുകളായുള്ള വിവേചനത്തിന്റെയും യാതനയുടെയും പ്രതീകമായി ജീവിതത്തെ ശപിച്ചു കഴിയേണ്ടി വന്ന അവർണ ജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പകർന്നു.

ശ്രീനാരായണ ധർമ്മ പരിപാലന സംഘം (1903)

1903 ൽ പെരുങ്കടവിള പഞ്ചായത്തിൽ ഉൾപ്പെട്ട അരുവിപ്പുറത്താണ് ശ്രീ നാരായണ ധർമ പരിപാലന സംഘത്തിന്റെ ആദ്യ യോഗം ചേർന്നത്.

കരുംകുളത്ത് കെട്ടുകല്യാണം നിർത്തി (1911)

19-ാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ ഒന്നായിരുന്നു കെട്ടുകല്യാണം.പാവങ്ങളായ സാധാരണ ജനവിഭാഗങ്ങളുടെ ധനദുർവിനിയോഗമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ബോദ്ധ്യമായ ശ്രീനാരായണഗുരു 1911 ൽ കരുംകുളത്തുവച്ച് കെട്ടുകല്യാണം നിരോധിച്ചു.കരുംകുളത്ത് നടന്ന ഒരു കെട്ട് കല്യാണത്തിൽ പങ്കെടുത്തുകൊണ്ട് അവിടെ കൂടിയവരെ ബോധവാന്മാരാക്കുകയും ഇനി മേലിൽ ഇതുപോലുള്ള ദുരാചാരങ്ങൾ നടത്താൻ പാടില്ലെന്നും ഗുരുദേവൻ ഉപദേശിച്ചു..ഗുരുദേവന്റെ വാക്കുകൾ ജനം ശിരസാവഹിച്ചു.

പെരുമ്പഴുതൂരിൽ അയ്യനവർ മഹാസഭ രൂപം കൊണ്ടു (1916)

ക്രിസ്ത്യൻ മിഷൻ പ്രവർത്തകൻ ജോൺ യേശുദാസിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ അയ്യനവർ മഹാസഭ രൂപീകരിച്ചു.

അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം (1926)

1926 ൽ നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനംനടന്നു.

ഗാന്ധിജി നെയ്യാറ്റിൻകരയിൽ (1937)


1937-ൽ ഗാന്ധിജി തിരുവനന്തപുരം സന്ദർശിക്കുകയും ഒരാഴ്ച തിരുവിതാംകൂറിൽ തങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത് അദ്ദേഹം കന്യാകുമാരിയും സന്ദർശിച്ചിരുന്നു. ഈ സഞ്ചാരത്തിനിടയിൽ മഹാത്മാഗാന്ധിയുടെ വിശ്രമത്തിനായി തിരഞ്ഞെടുത്തത് രാജപാതയോരത്തുള്ള ഉദിയൻകുളം എൽ.എം.എസ്. എൽ.പി. വിദ്യാലയമായിരുന്നു.തിരുവനന്തപുരത്ത് നിന്ന് നൂറുകണക്കിന് സ്വാതന്ത്ര്യസമര ഭടന്മാരും ഗാന്ധിജിയെ കാൽനടയായി അനുഗമിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളും ഗാന്ധിജിയും ഈ വിദ്യാലയത്തിലാണ് രാത്രി വിശ്രമിച്ചത്.മഹാത്മാഗാന്ധി എത്തുന്നു എന്നറിഞ്ഞ് വിദൂരങ്ങളിൽനിന്നുപോലും നിരവധിപേർ ഇവിടെ എത്തിയിരുന്നതായി പഴമക്കാർ ഓർക്കുന്നു. കാൽനടയായും കാളവണ്ടിയിലും വളരെ നേരത്തേതന്നെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ ഗാന്ധിജിയെ ഒരുനോക്ക് കാണുവാനായി ഇവിടെ എത്തിയിരുന്നു. ഇന്നത്തെ ഠൗൺ മേഖല അക്കാലത്ത് വിജനമായ പ്രദേശമായിരുന്നു. വിദ്യാലയത്തിനു മുന്നിലെ ഒരു മാവിൻചുവട്ടിലിരുന്ന് ഗാന്ധിജി പൊതുജനങ്ങളെ കാണുകയും സർവമതപ്രാർഥന നടത്തുകയും ചെയ്തതു. അടുത്ത ദിവസം രാവിലെയാണ് ഗാന്ധിജിയും സംഘവും കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചത്.

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

നെയ്യാറ്റിൻകര ഗവ. സ്‌കൂൾ തുടങ്ങി (1884)

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മയുടെ ഭരണകാലത്ത് 1884-‍ല് ഇംഗ്ലീഷ് ഹൈസ്കൂൾ‍ ഫോ‍ർ ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22 ഹൈസ്ക്കൂളുകളിൽ ഒന്നാണ്.തിരുവിതാംകൂർ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മ തമ്പുരാൻ‍‍‍ തിരുമനസ്സ് കൊണ്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയിൽ നിന്ന് ഗുരുദേവൻ സ്ഥാപനത്തിനായി ദാനം ചെയ്ത 25 സെന്റുും ഉൾ‍‍പ്പെടെ 3 ഏക്കർ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

കാഞ്ഞിരംകുളം PKS HSS (1906)

ജ്ഞാനപ്രദായിനി ഗ്രന്ഥശാല (1909)

നെയ്യാറ്റിൻകര ഗവ. സ്‌കൂൾ ശദാബ്ദി ആഘോഷിച്ചു (1994)

സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗസിന്റെ ഒരു ശാഖ തിരുവനന്തപുരത്ത് രൂപംകൊണ്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ സംയോജിപ്പിച്ച് ഒരു ഫെഡറേഷൻ രൂപീകരിക്കണമെന്നും തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പാസാക്കി. 1936-ൽ സി. പി. രാമസ്വാമി അയ്യർ ദിവാനായതോടെ ദേശീയ പ്രസ്ഥാനത്തിനെതിരെയും പൗരാവകാശങ്ങൾക്കെതിരെയും ശക്തമായ ആക്രമണങ്ങളുണ്ടായി.

സ്വാതന്ത്ര്യസമര സേനാനികളെയും നേതാക്കന്മാരേയും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടച്ചു. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് ഗവൺമെന്റ് എന്ന സംഘടന രൂപംകൊണ്ടു. ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സ്റ്റേറ്റ് കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് നെയ്യാറ്റിൻകര സ്വദേശികൾക്ക് നിർണ്ണായക പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പൊതുയോഗം 1938 മേയ് 8നു ഊരുട്ടുകാല മൈതാനത്തുവച്ചാണ് നടന്നത്. സ്റ്റേറ്റ് കോൺഗ്രസ് നേതാവായ നെയ്യാറ്റിൻകര എൻ. കെ. പത്മനാഭപിള്ളയെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നുണ്ടായ ജനരോഷത്തിനെതിരെ ബ്രിട്ടീഷ് പട്ടാളമേധാവി വാട്കീസ് വെടിയുതിർത്തതിനെ തുടർന്ന് 1938 ആഗസ്റ്റ് 31നു അത്താഴമംഗലം വീരരാഘവൻ ഉൾപ്പെടെ ഏഴു പേർ മരിച്ചു. നിരോധിക്കപ്പെട്ട സംഘടനയായിത്തീർന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനത്തിലും സാഹസികരായ നെയ്യാറ്റിൻകര സ്വദേശികൾ നിരവധി പേർ മരിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് പ്രസംഗകനായും പടപ്പാട്ടുകാരനായും പ്രവർത്തിച്ച് നെയ്യാറ്റിൻകര സ്വദേശിയായ ബോധേശ്വരൻ ദേശസ്നേഹികൾക്ക് ആവേശം പകർന്നു. ദില്ലിഗാന്ധി എന്നറിയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി സി. കൃഷ്ണൻ നായർ (1902-1984) സബർമതി ആശ്രമത്തിൽ ചേർന്ന് ഗാന്ധിജിയുടെ ശിഷ്യനായി. 1930-ലെ ഉപ്പ് സത്യാഗ്രഹത്തിലും ദണ്ഡിയാത്രയിലും മഹാത്മാജിയോടൊപ്പം പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തും ഏറ്റവുമധികം ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ സഹോദരനായ സി. കുട്ടപ്പൻ നായർ വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ സജീവമായി പങ്കെടുത്തു. നായർസർ (എം. എ. നായർ) എന്നറിയപ്പെട്ടിരുന്ന മാധവൻ നായർ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായി ആയി. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിക്കാൻ ശ്രമിച്ച് നേതാജിയുമായി ബന്ധപ്പെട്ട് സ്വതന്ത്രസമര പ്രവർത്തനങ്ങളിൽ കണ്ണിച്ചേർന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് കാഞ്ഞിരംകുളം ഭാസ്ക്കരദേവ്.

ചരിത്ര വ്യക്തിത്വങ്ങൾ

ജി. രാമചന്ദ്രൻ (1904-1995)


ഗോവിന്ദൻപിള്ളയുടെയും മാധവിതങ്കച്ചിയുടെയും മകനായി 1907 ഒക്ടോബർ7നു ജി. രാമചന്ദ്രൻ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനെയും വിശ്വഭാരതിയെയും കുറിച്ചറിയുകയും അവിടെ പഠിക്കാൻ താല്പര്യപ്പെടുകയും ചെയ്തു. സ്കൂൾ പഠനത്തിനുശേഷം വിശ്വഭാരതിയിൽ ഉപരിപഠനം നടത്തി. ടാഗോറിന്റെ വിശ്വഭാരതിയിൽ നിന്ന് നേരെ ഗാന്ധിജിയുടെ സബർമതിയിലേക്ക് വന്നു. ടാഗോറും മഹാത്മഗാന്ധിയും അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കുചേർന്നു പ്രവർത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളുടെ പ്രധാനഘട്ടങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസവിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് ജി. രാമചന്ദ്രൻ.ആറു വർഷം രാജ്യസഭാംഗമായിരുന്നു. ഗാന്ധിജിയുടെ സന്ദേശങ്ങൾ ലോകമാകെ വ്യാപിക്കാൻ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. കേരള സംസ്ഥാന ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ജി. ആറിന്റെ കഠിന പ്രവർത്തനത്താലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത്. ജീവിത സായാഹ്നത്തിൽ നെയ്യാറ്റിൻകരയിലെ മാതൃഗൃഹമായ മാധവി മന്ദിരത്തിലേക്ക് ജി. ആർ. തിരിച്ചെത്തി. ഗാന്ധിജി 1937-ൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ ഒരു ദിവസം രാമചന്ദ്രന്റെ കൂടെ മാധവിമന്ദിരത്തിൽ താമസിച്ചിട്ടുണ്ട്. അന്നു മുതൽ അത് ലൈബ്രറിയാക്കി മാറ്റി.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് നെയ്യാറ്റിൻകരക്കു അടുത്തുള്ള അരംഗമുകളിലാണ്. ഭരണത്തിന്റെ ഉന്നത തലങ്ങളിൽ നിലനിന്ന അഴിമതി, ന്യൂനപക്ഷപാതം എന്നിവ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായി.

1907-ൽ തിരുവിതാംകൂർ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ സ്വദേശാഭിമാനി പത്രം നിശിതമായി വിമർശിച്ചു. അഴിമതിക്കും അനീതിക്കുമെതിരെ തൂലിക ചലിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രം കണ്ടുകെട്ടാനും പ്രതാധിപരെ നാടുകടത്താനും മഹാരാജാവ് തീരുമാനിച്ചു. തുടർന്ന് 1910 സെപ്റ്റംബർ 26 നു സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവച്ചു. തുടർന്നു അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അന്നുരാത്രി തന്നെ അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു.


വീരരാഘവൻ

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ അത്താഴമംഗലം ദേശത്താണ് വീര രാഘവൻ ജനിച്ചത്. 1938 ആഗസ്റ്റ് 31-നു ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രചോദനത്തിന്റെ ഭാഗമായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന നെയ്യാറ്റിൻകര എൻ. കെ. പത്മനാഭപിള്ളയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ വൻ ജനാവലി തടിച്ചുകൂടി. ജനകൂട്ടത്തിനു നേരെ ബ്രിട്ടീഷ് പട്ടാളമേധാവി വാട്കീസിന്റെ നേതൃത്വത്തിൽ വെടിവയ്ക്കാൻ ഒരുങ്ങിയപ്പോൾ അത്താഴമംഗലം രാഘവൻ മുന്നിൽ വന്നു പട്ടാളമേധാവിയുടെ നടപടിയെ ചോദ്യം ചെയ്തു. ഉടൻ വെടിവെയ്പ്പ് ആരംഭിച്ചു. ഏഴുപേരാണ് ആ വെടിവയ്പ്പിൽ ജീവത്യാഗം ചെയ്തത്. ആദ്യം വെടിയേറ്റ് പിടഞ്ഞു മരിച്ചത് അത്താഴമംഗലം രാഘവനായിരുന്നു. അങ്ങനെ വീരരാഘവനായി.അദ്ദേഹത്തിനുവേണ്ടി നെയ്യാറ്റിൻകര നഗരസഭ വീരരാഘവ സ്മൃതി മണ്ഡപം നിർമ്മിക്കുകയും ചെയ്തു. എല്ലാ വർഷവും ആഗസ്റ്റ് 31 വീരരാഘവൻ ചരമദിനം ആചരിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനി ശ്രീമാൻ തങ്കയ്യൻ നാടാർ

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിൽശിക്ഷ അനുഭവിക്കുകയും ഇപ്പോഴും ജീവിച്ചിരിക്കുന്നതുമായ സ്വാതന്ത്ര്യസമര സേനാനിയാണ് ശ്രീമാൻ തങ്കയ്യൻ നാടാർ. നെയ്യാറ്റിൻകര താലൂക്കിന് അഭിമാനം കൊള്ളുന്ന ഒരു വ്യക്തിയാണിദ്ദേഹം.ജോഷ്വാ -അന്ന ദമ്പതികളുടെ മകനായി ജനിച്ച ശ്രീമാൻ തങ്കയ്യൻ നാടാരുടെ ജനനവർഷം 1925 ആണ്. ഇപ്പോൾ 96 വയസ്സായി. ആദ്യകാലങ്ങളിൽ അദ്ദേഹം പ്രാദേശിക സമരങ്ങളിൽ പങ്കെടുത്തു. തുടർന്ന് 1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന പ്രാദേശിക സമരങ്ങളിൽ പങ്കെടുത്തതാണ് ഏറെ പ്രാധാന്യം നൽകുന്നത്. വട്ടിയൂർകാവ് സമരത്തിലും പങ്കെടുത്തിട്ടുണ്ട്. കുഴിത്തുറ ജയിലിൽ ആറ് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്ന ഏതാനും ചില വ്യക്തികളിൽ ഒരാളാണ് ശ്രീമാൻ തങ്കയ്യൻ നാടാർ.

വേലായുധൻ നാടാർ

നെയ്യാറ്റിൻകര തിരുപുറം മുടന്താന്നി വീട്ടിൽ മല്ലൻനാടാരുടെ മകനായ വേലായുധൻ നാടാർ, ദിവാന്റെ ആവശ്യപ്രകാരം ആലപ്പുഴയിൽ പ്രത്യേക ഡ്യൂട്ടിക്ക് പോയതായിരുന്നു. തോക്കിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടയിൽ പോലീസ് ക്യാമ്പിലുണ്ടായ പാഴ് വെടിയാണ് സമരക്കാരെ പ്രകോപിതരാക്കിയത്.സമരക്കാരെ സമാധാനിപ്പിക്കാൻ പുറത്തിറങ്ങിയ വേലായുധൻ നാടാരെ വാരിക്കുന്തം കൊണ്ട് കുത്തിവീഴ്ത്തി. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ മൂന്ന്

പോലീസുകാരെയും സമരക്കാർ വകവരുത്തി. ചരിത്രരചനയിൽ വേലായുധൻ നാടാർ അവഗണിക്കപ്പെട്ടു. ബന്ധുക്കൾ പണിതുനൽകിയ ഒരു വായനശാലയാണ് ഇന്നും അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നത്.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടും ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിക്കാതെ പോയ പലവ്യക്തികളും ഒട്ടനവധി കഥകളുമുണ്ട്. എല്ലാവരെയും ചരിത്ര ത്തിന്റെ ഭാഗമാക്കുക അസാധ്യമായതുകൊണ്ടുത്തന്നെ തൃപ്പാപ്പൂർ സ്വരൂപത്തിന്റേയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും എന്തിനേറെ പറയുന്നു ലോക മഹായുദ്ധങ്ങളിൽ പോലും പങ്കെടുത്ത പലരും നമ്മുടെ നെയ്യാറ്റിൻകരയിലുണ്ട്. അതിൽ ചിലരൊക്കെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുകയും മറ്റുചിലർ അനുഭവങ്ങൾ പറഞ്ഞു മൺമറഞ്ഞു പോയവരുമാണ്. എന്നാൽ ഇന്നും അവശേഷിക്കുന്നവരുണ്ട്.


നെയ്യാറ്റിൻകരവാസുദേവൻ


വളരെ പ്രശസ്തനായ ഒരു കർണാടക സംഗീതജ്ഞൻ ആയിരുന്നു നെയ്യാറ്റിൻകര വാസുദേവൻ (1940 -2008) കർണാനന്ദകരമായ സ്വരവും,ഭാഷാ വ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച അദ്ദേഹം;ഉന്നതകുലജാതർ മാത്രം അരങ്ങു വാണിരുന്ന കർണാടക സംഗീത മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ആയ ഏതാനും ചിലരിലൊരാളാണ്. തെക്കൻ തിരുവിതാംകൂറിലെ നെയ്യാറ്റിൻകരയിൽ ഉള്ള ഒരു ഇടത്തരം കുടുംബത്തിലാണ് വാസുദേവൻ ജനിച്ചത്. ചെമ്മാൻകുടി ശ്രീനിവാസഅയ്യരുടെ ശിക്ഷണത്തിൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമാനന്ദ് കൃഷ്ണനിൽ നിന്നും അദ്ദേഹം സംഗീതം അഭ്യസിച്ചു. ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായും ആകാശവാണിയിൽ ''എ ''ഗ്രേഡ് ആർട്ടിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ശിഷ്യന്മാരുണ്ട്. ശ്രീനിവാസ മേനോൻ,മുഖത്തല ശിവജി, തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖരാണ്. കൃതികൾക്ക് ഏറെ പ്രചാരം നൽകിയ ഇദ്ദേഹത്തെ 2006-ൽ കേരള സർക്കാർ സ്വാതി പുരസ്കാരം നൽകി ആദരിച്ചു. 2004- ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. നെയ്യാറ്റിൻകര വാസുദേവൻ 2008 മേയ് 13 ന് അന്തരിച്ചു.

പി.കെ സത്യനേശൻ

തെക്കൻ തിരുവിതാംകൂറിലെ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള മഹാനുഭാവനാണ് പി.കെ സത്യനേശൻ.ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ

കാലത്ത് 1906 ജനുവരി ഒന്നിന് മൂന്ന് കുട്ടികളുമായി പി.കെ സത്യനേശൻ ആരംഭിച്ച വിദ്യാലയം തിരുവനന്തപുരത്തിനും നാഗർകോവിലിനും മധ്യേ ഒരു വ്യക്തി സ്ഥാപിച്ച ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. നെയ്യാറ്റിൻകര താലൂക്കിൽ എമ്പാടുമുള്ള വിദ്യാർത്ഥികൾ കാൽനടയായി ദീർഘദൂരം പിന്നിട്ട ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. എം.പി അപ്പൻ,കെ.കെ വാധ്യാർ, എം.ആർ വേലുപ്പിള്ള ശാസ്ത്രി തുടങ്ങിയ അനേകം പ്രമുഖർ ദൂരദേശത്തുനിന്നു പോലും വന്നു അദ്ധ്യാപകരായി പ്രവർത്തിച്ചിരുന്നു.സാമൂഹ്യമായി പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തേക്ക് അറിവിന്റെ വെളിച്ചം എത്തിക്കാൻ ക്ലേശങ്ങൾ സഹിച്ച് പി.കെ സത്യനേശൻ 1878 ജനുവരി 20-നാണ് ജനിച്ചത്. സ്കൂൾ തുടങ്ങാനായി സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങാനും കുട്ടികളെ പള്ളിക്കൂടത്തിൽ എത്തിക്കാനും അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.സ്കൂൾ തുടങ്ങുന്ന വിവരം നാട്ടിലെങ്ങും അറിയിക്കാൻ മെഗാ ഫോണുമായി നടന്ന അനൗൺസ്മെൻറ് ചെയ്തിരുന്നതായി പഴയതലമുറ ഓർമ്മിക്കുന്നു. പിറന്ന നാടിൻറെ നന്മക്കായി ത്യാഗസന്നദ്ധതയോടെ പ്രവർത്തിച്ചിരുന്ന ആ മഹത് വ്യക്തി 1964 ആഗസ്റ്റ് 11ന് അന്തരിച്ചു.

ജി രാമചന്ദ്രൻ

പ്രമുഖ ഗാന്ധിയൻ ആയിരുന്ന ഡോക്ടർ ജി രാമചന്ദ്രൻ , അഹിംസാത്മകമായ ഗ്രാമസമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 1980 -ൽ രൂപീകരിച്ച പ്രസ്ഥാനമാണ് മാധവി മന്ദിരം ലോക സേവ ട്രസ്റ്റ്. ഊരൂട്ടുകാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ1981 ആരംഭിച്ച ദ്വിഭാഷാ മാസികയാണ് അഹിംസാ വിപ്ലവം. ട്രസ്റ്റിന്റെ ഭാഗമായുള്ള മഹാത്മാഗാന്ധി വിദ്യാപീഠത്തിൻറെ പേരിലുള്ള ഈ മാസിക ഡോക്ടർ ജി രാമചന്ദ്രനും ഡോക്ടർ ബാബു വിജയനാഥും ചേർന്നാണ് എഡിറ്റ് ചെയ്തിരുന്നത് . ഗാന്ധിയൻ ആശയങ്ങളുടെ കാലിക പ്രസക്തിയെ കുറിച്ച് ഡോ. ജി ആർ ഈ മാസികയിൽ എഴുതിയിരുന്ന ലേഖനങ്ങൾ ഏറെ ആകർഷകമായിരുന്നു.

കൈപ്പള്ളിൽകൃഷ്ണപിള്ള

നെയ്യാറ്റിൻകരയിൽ 1924 ൽ ജനിച്ചു .അഭിഭാഷകനായിരുന്നു .1954 ലെ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി കുന്നത്തുകാൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു .1986 ജൂലൈ 21 ന് അന്തരിച്ചു . കവി എന്ന നിലയിലും പ്രശസ്തനാണ് കൈപ്പള്ളിൽ .ഉദയ രശ്മി ,നിലയ്ക്കാത്ത ഗാനം, സോഷ്യലിസം ഒരു സമീപനം, വാളും കലപ്പയും ,സ്നേഹധാര എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം.

എം കുഞ്ഞുകൃഷ്ണൻ നാടാർ

കാഞ്ഞിരംകുളത്ത് 1086 മീനം ഇരുപത്തി ഒന്നിന് ജനിച്ചു (1911 -ൽ). മെട്രിക്കുലേഷൻ വരെ വിദ്യാഭ്യാസം . കേരളനിയമസഭയിലേക്ക് 1960, 1970, 1977 വർഷങ്ങളിൽ പാറശ്ശാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു .1978 ആഗസ്റ്റ് 15ന് അന്തരിച്ചു.

എൻ സുന്ദരൻ നാടാർ

1931 സെപ്റ്റംബർ പത്തിന് ജെ നല്ലതമ്പി നാടാരുടെയും ലക്ഷ്മിയുടെയും മകനായി ചെങ്കൽ ഗ്രാമത്തിൽ ജനിച്ചു .വിദ്യാർത്ഥി കാലം മുതൽ രാഷ്ട്രീയപ്രവർത്തനം . .1960-ൽ രാജിവെച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1964 വരെ പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസിൽ ചേർന്നു .1980 ൽ പാറശാല നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1982, 1990 സ്വതന്ത്രൻ 2001 എന്നീ വർഷങ്ങളിൽ പാറശാലയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി .1983 മുതൽ1987 വരെ കരുണാകരൻ മന്ത്രിസഭയിൽ ട്രാൻസ്പോർട്ട് ,ഗ്രാമവികസനം, കൃഷി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു .രണ്ടായിരത്തി ഒന്നിൽ പന്ത്രണ്ടാം നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ആയിരുന്ന വക്കം പുരുഷോത്തമൻ രാജിവച്ച ഒഴിവിൽ സ്പീക്കറുടെ ചുമതല വഹിച്ചു .1970 മുതൽ പത്തുകൊല്ലം ബ്ലോക്ക് ഡെവലപ്മെൻറ് ചെയർമാനായി ..2007 ജനുവരി 21ന് അന്തരിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള- നെയ്യാറ്റിൻകരയുടെ ധീര തേജസ്സ്

" ഭയ കൗടില്യ ലോഭങ്ങൾ

വളർത്തില്ലൊരു നാടിനെ"

പത്രപ്രവർത്തനത്തിലൂടെ പുതിയൊരു ലോക ക്രമത്തിന് അടിത്തറ ഉറപ്പിക്കാൻ ശ്രമിച്ച ധീരദേശാഭിമാനിയാണ് കെ രാമകൃഷ്ണപിള്ള. ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അതു റിപ്പോർട്ട് ചെയ്യും എന്ന് പ്രഖ്യാപിച്ച അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്ന് നാട് കടത്തുകയാണുണ്ടായത് .

ക്രാന്തദർശിത്വത്തിനും വിപ്ലവവീര്യത്തിനും,മനസ്സ്ധൈര്യത്തിനും പ്രതീകമായിരുന്നു ആ മഹാൻ. കേവലം 38 വർഷം മാത്രം നീണ്ടും നിന്ന ജീവിതത്തിനിടയ്ക്ക് കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ നമ്മെ വിസ്മയിപ്പിക്കും .

നെയ്യാറ്റിൻകര കോട്ടയ്ക്കകത്ത് മുല്ലപ്പള്ളി വീട്ടിൽ 1878 മേയ് 25ന് രാമകൃഷ്ണപിള്ള ജനിച്ചു .അച്ഛൻ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരൻ ആയിരുന്നു നരസിംഹം പോറ്റി. ചക്കിയമ്മ അതിയന്നൂർ കൂടില്ലാ തറവാട്ടിലെ അംഗമായിരുന്നു .

നെയ്യാറ്റിൻകര മലയാളം സ്കൂളിലും ഇംഗ്ലീഷ് പാഠശാലയിലും പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച ശേഷം തിരുവനന്തപുരത്ത് ഉപരിപഠനം പൂർത്തിയാക്കി. 1898 എഫ് എ പരീക്ഷ ജയിച്ചു ബി എ ക്ക്ചേർന്നു .സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാമകൃഷ്ണപിള്ള പത്രമാസികക്ക് കവിതയും കത്തും ഒക്കെ എഴുതിയിരുന്നു .അഴിമതിക്കും അനീതിക്കും എതിരെയുള്ള രോക്ഷം ആദ്യകാല കുറിപ്പുകളിൽ തന്നെ പ്രകടമായിരുന്നു.

1901 ൽ തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിനി നാണിക്കുട്ടി യമ്മയെ വിവാഹം കഴിച്ചു .മൂന്നുവർഷത്തിനുശേഷം അവർ മരിച്ചു .ഇക്കാലത്ത് കൊല്ലത്തായിരുന്നു താമസം .1901 മുതൽ രണ്ടുവർഷം "കേരള പഞ്ചിക" യുടെ പത്രാധിപരായി .1903 "മലയാളി"യുടെ പത്രാധിപത്യം ഏറ്റെടുത്തു .1904 ആഗസ്റ്റിൽ വഞ്ചിയൂർ സ്വദേശിനി കല്യാണിയമ്മയെ അദ്ദേഹം വിവാഹം കഴിച്ചു .ഏതാനും മാസങ്ങൾക്കു ശേഷം മലയാളിയിൽ നിന്ന് പിരിഞ്ഞ് " കേരളൻ" മാസിക ആരംഭിച്ചെങ്കിലും അധിക കാലം അത് നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഈ അവസരത്തിലാണ് വക്കം മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനിയുടെ പത്രാധിപരാകാൻ രാമകൃഷ്ണപിള്ളയെ മൗലവി ക്ഷണിച്ചത്.1906 ജനുവരിയിൽ ആ ജോലി അദ്ദേഹം എടുത്തു .1907" സ്വദേശാഭിമാനി "പത്രം ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു.ഭരണരംഗത്തെ അഴിമതികൾക്കും രാജ സേവകരുടെ നടപടികൾക്കും എതിരായി ഉഗ്രവിമർശനങ്ങൾ സ്വദേശാഭിമാനിയിൽ നിന്ന് ഉണ്ടായി.ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്ത് ദിവാനായിരുന്ന രാജഗോപാലാചാരി യാണ് രാമകൃഷ്ണപിള്ളയുടെ വിമർശന ശരങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങിയത് .അതിനെ തുടർന്ന് 1910 സെപ്റ്റംബർ 26ന് രാമകൃഷ്ണപിള്ളയെ നാടു കടത്താനുള്ള ഉത്തരവ് രാജാവ് പുറത്തിറക്കി .സ്വദേശാഭിമാനി പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ അന്നത്തെ തിരുവിതാംകൂർ അതിർത്തിയായ ആരുവാമൊഴിയിലേക്ക് നാട് കടത്തുകയും ചെയ്തു. അതിനുശേഷം മദ്രാസിലെ പെരുമേട്ടിനു സമീപം ഒരു വാടകവീട്ടിൽ രാമകൃഷ്ണപിള്ളയും കുടുംബവും കുറേക്കാലം പാർത്തു.പിന്നീട്

അമ്മാളു അമ്മയുടെ ആദിത്യം സ്വീകരിച്ച് പാലക്കാട്ടു താമസിച്ചു .രാമകൃഷ്ണപിള്ളയോടുള്ള സ്നേഹാദര സൂചനയായി മലേഷ്യ മലയാളികൾ 1912 സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി പാലക്കാട് കൂടിയ സമ്മേളനത്തിൽ വച്ച് സ്വദേശാഭിമാനി ബിരുദ് മുദ്രാർപ്പണം നടത്തി.

1915 കണ്ണൂരിൽ കല്യാണി അമ്മയ്ക്ക് ജോലി ലഭിച്ചതിനാൽ രാമകൃഷ്ണപിള്ളയും താമസം കണ്ണൂരിലേക്ക്മാറ്റി .ഇതിനകം ക്ഷയരോഗബാധിതനായ അദ്ദേഹം 1916 മാർച്ച് 28ന് കണ്ണൂരിൽ അന്തരിച്ചു. പയ്യാമ്പലം കടപ്പുറത്ത് സ്വദേശാഭിമാനി അന്ത്യവിശ്രമം കൊള്ളുന്നു .അനീതികൾക്കെതിരെ അക്ഷര വിപ്ലവം നടത്തിയതിൻറെ പേരിൽ നാടുകടത്തപ്പെട്ട ഒരു പത്രാധിപർ എന്ന നിലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല കൃഷ്ണപിള്ളയുടെ വ്യക്തിത്വം .പത്രപ്രവർത്തനം സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപകരണമായി കണ്ട് അദ്ദേഹം ഒറ്റയാനായി അഴിമതികൾ ക്കെതിരെ നിർഭയം പൊരുതുകയായിരുന്നു.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി .മുപ്പതോളം പുസ്തകങ്ങൾ രാമകൃഷ്ണപിള്ള രചിച്ചു .ഇതിനു പുറമേ അദ്ദേഹം ഒരു പുസ്തക പ്രസാധകനും, വിൽപ്പനക്കാരനും കൂടിയായിരുന്നു. 'കാറൽമാക്സ്' എന്ന പേരിൽ സ്വദേശാഭിമാനി 1912 ൽ പ്രസിദ്ധീകരിച്ച ജീവചരിത്രം മാർക്സിനെപ്പറ്റി ഒരു ഇന്ത്യൻ നാട്ടു ഭാഷയിൽ ആദ്യമായുണ്ടാകുന്ന കൃതിയാണ് . 1913 ൽ അദ്ദേഹം എഴുതിയ 'മഹാത്മാഗാന്ധി' ഗാന്ധിജിയെപ്പറ്റി എഴുതപ്പെട്ട ആദ്യമലയാളംകൃതിയാണ്. അദ്ദേഹത്തിൻറ 'വൃത്താന്തപത്രപ്രവർത്തനം' മാധ്യമപ്രവർത്തനത്തെ പറ്റി മലയാളത്തിൽ ഉണ്ടാക്കുന്ന ആദ്യത്തെ പ്രാമാണിക ഗ്രന്ഥമാണ്. .ബോധധാരസമ്പ്രദായത്തിൽ മലയാളത്തിൽ ആദ്യം എഴുതപ്പെട്ട നോവലായ "നരകത്തിൽ നിന്ന് "സ്വദേശാഭിമാനി രചിച്ചതാണ്.

ഭാഷയെക്കുറിച്ചും സാഹിത്യത്തെ കുറിച്ചും വളരെ ഗൗരവപൂർവം ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട് രാമകൃഷ്ണപിള്ള. സാഹിത്യരംഗത്ത് രാമകൃഷ്ണപിള്ള വിവാദ പുരുഷൻ ആയിത്തീർന്നത് അദ്ദേഹത്തിൻറെ സത്യ നിരൂപണങ്ങൾ വഴിയാണ്. സി വി രാമൻപിള്ളയുടെ ധർമ്മരാജ, കുറുപ്പില്ലാകളരി, സാഹിത്യപഞ്ചാനനൻ ,ഭാഗവത വ്യാഖ്യാനം ,നാലപ്പാടൻ ,പൗരസ്ത്യ ദീപം തുടങ്ങിയ കൃതികൾ രാമകൃഷ്ണപിള്ളയുടെ നിശിതവിമർശനത്തിനു് വിധേയമായിട്ടുണ്ട്. തിരുവിതാംകൂറിലെ നാട്ടുഭാഷാ പാഠശാലകളിൽ ഭാഷ, പൗരധർമ്മം, ഗണിതം എന്നിവ പഠിപ്പിക്കാനുള്ള പാഠപുസ്തകം തയ്യാറാക്കുന്നതിൽ രാമകൃഷ്ണപിള്ള ഗൗരവപൂർവമായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ശാസ്ത്രീയവും പുരോഗമനപരവുമായ സമീപനത്തിലൂടെ വിദ്യാഭ്യാസ പദ്ധതി ആധുനികവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് അദ്ദേഹത്തിൻറെ പുസ്തക രചനയിൽ പ്രകടമാകുന്നത്.

ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ചൂടും ചൂരും അതേ തീഷ്ണതയോടെ ഏറ്റുവാങ്ങിയ പ്രതിഭാധനൻ ആയിരുന്നു രാമകൃഷ്ണപിള്ള. .പത്രപ്രവർത്തനത്തിന് രാഷ്ട്രീയമാനം നൽകിയ അദ്ദേഹം ജനാധിപത്യത്തിന്റെ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത്തരത്തിലൊരു ഭരണവ്യവസ്ഥ ഉണ്ടാകണമെന്ന് ആവശ്യപ്പെടാനും ചങ്കൂറ്റം കാട്ടി .തിരുവിതാംകൂർ ഖജനാവ് തിരുമനസ്സിൻറെ തറവാട്ട് സ്വത്ത് അല്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുതിര കുഞ്ചി കൊണ്ടടിക്കണം എന്നും രാമകൃഷ്ണപിള്ള എഴുതി .ജനപ്രതിനിധി സഭയും കാര്യനിർവഹണ സമിതിയും മാത്രമല്ല സിവിൽ സർവീസും ആധുനിക രീതിയിലുള്ളതാവണം എന്ന് അദ്ദേഹം നിഷ്കർഷിച്ചു .സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കാൻ ജാഗരൂകത കാട്ടിയിരുന്ന കൃഷ്ണപിള്ള ജനാധിപത്യം മതേതരത്വം, മിതവ്യയം, സ്വാതന്ത്ര്യം ,അവസരസമത്വം തുടങ്ങിയ ആശയങ്ങൾ മലയാളികൾക്കു പരിചയപ്പെടുത്തി .നിലവിലുണ്ടായിരുന്ന കഥകൾക്കു വിരുദ്ധമായ രാഷ്ട്രീയ ദർശനം മുന്നോട്ടുവച്ച തിൻറെ പേരിലാണ് ഭരണകൂടം രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്. അത്യപൂർവ്വമായ പരസ്പര ധാരണയുടെയും സൗഹൃദത്തിൻറെയും പ്രതീകമാണ് സ്വദേശാഭിമാനി പത്രം ഉടമയായിരുന്ന വക്കം മൗലവിയും പത്രാധിപർ ആയിരുന്ന രാമകൃഷ്ണപിള്ളയും ."ഞാനൊരു കച്ചവടക്കാരൻ അല്ല സാമൂഹിക സേവനവും രാജ്യസേവനവുമാണ് ഞാൻ പത്രം കൊണ്ട് ഉദ്ദേശിക്കുന്നത്'’ എന്ന്പ്രഖ്യാപിച്ചുകൊണ്ടാണ് 1905 - ൽ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചു. ആദർശധീരനായ ഒരു പത്രാധിപരെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് അദ്ദേഹം രാമകൃഷ്ണപിള്ളയെ കണ്ടെത്തുന്നത്എൻറെ രണ്ട് കരങ്ങളിൽ ഉം സൂര്യചന്ദ്രന്മാരെ തരാമെന്നു പറഞ്ഞാലും സത്യത്തിലെ വഴിയിൽ നിന്നും കടുകിട വ്യതിചലിക്കുക യില്ല എന്ന് മൗലവിയുടെ രാമകൃഷ്ണപിള്ളയുടെ നിലപാടുകൾക്ക് ശക്തമായ പിന്തുണയേകി .1910 രാമകൃഷ്ണപിള്ളയെ നാടുകടത്താനുള്ള വിളംബരം പുറത്തുവന്നപ്പോൾ മൗലവി ഇങ്ങനെയാണ് പ്രതികരിച്ചത് "എനിക്ക് നഷ്ടപ്പെട്ടത് എൻറെ എല്ലാമാണ് എൻറെ രാമകൃഷ്ണപിള്ളയെ ആണ് ".ഉത്തമ സൗഹൃദത്തിൻറെ ഉദാത്ത പ്രതിധ്വനി .നാടുകടത്തലിനെ തുടർന്ന് പത്രം നിരോധിക്കുകയും അച്ചുകൂടം കണ്ടുകെട്ടുകയും ചെയ്തു .പക്ഷേ തിരിച്ചെടുക്കാൻ മൗലവി പോയില്ല .1957 ൽ ഇ എം എസ് മന്ത്രിസഭ യാണ് മൗലവി കുടുംബത്തിന് മടക്കി നൽകിയത്.അംഗ ഗണിതം ,ബീജഗണിതം ,ക്ഷേത്ര ഗണിതം, സാധന പാഠങ്ങൾ , 600 ഭുവിവരണ ചോദ്യങ്ങൾ ,കൃഷിശാസ്ത്രം ,ബാലബോധിനി ,സോക്രട്ടീസ് ,മോഹൻദാസ് കരംചന്ദ് ഗാന്ധി, കാറൽ മാർക്സ് ,ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ക്രിസ്റ്റഫർ കൊളംബസ് ,എൻറെ നാടുകടത്തൽ, നാടുകടത്തൽ കേസ് ,, പത്രധർമ്മം,, ,നരകത്തിൽ നിന്ന് ,നായന്മാരുടെ സ്ഥിതി , ,ദില്ലി ദർബാർ, കേരള ഭാഷോൽപ്പത്തി ,രാമകൃഷ്ണനീയം, വൃത്താന്തപത്രപ്രവർത്തനം തുടങ്ങിയവയാണ് സ്വദേശാഭിമാനിയുടെ പ്രധാന കൃതികൾ.

ബോധേശ്വരൻ


വിപ്ലവ ഗീതങ്ങളുടെയും സമരഗാഥകളുടെയും കർത്താവ്, സമർഥനായ പ്രഭാഷകൻ ,സംഘാടകൻ എന്നീനിലകളിൽ പ്രശസ്തൻ ആയിരുന്നു ബോധേശ്വരൻ .ഐക്യ കേരളം എന്ന ലക്ഷ്യം മുൻനിർത്തി അദ്ദേഹം പ്രവർത്തനങ്ങളിലേർപ്പെട്ടിട്ട് സ്വാതന്ത്ര്യപ്രേമിയായി വിപ്ലവ ചിന്തയോടെ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുരംഗത്തേക്ക് വന്നു .തിരുവിതാംകൂറിൽ നിന്നു തിരിച്ച വൈക്കം സത്യാഗ്രഹ ജാഥയുടെ സൂത്രധാരനും തിരുവിതാംകൂറിലെ അയിത്തോച്ചാടന കമ്മറ്റിയുടെ കാര്യദർശിയുമായിരുന്നു അദ്ദേഹം. .സ്വാതന്ത്ര്യസമരകാലത്ത് പ്രാസംഗികനായും ലേഖകനായും പടപ്പാട്ട്കാരൻ ആയും പ്രവർത്തിച്ച ബോധേശ്വരൻ ദേശസ്നേഹികൾക്ക് ആവേശംപകർന്നു. കെ സി പിള്ള യോടൊപ്പം "സുപ്രഭാതം" മാസികയുടെ പത്രാധിപത്യം വഹിച്ചിരുന്നു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിൽ വേലുത്തമ്പിയുടെ പ്രതിമ സ്ഥാപിച്ചത് അദ്ദേഹത്തിൻറെ കൂടി പ്രയത്ന ഫലമായാണ്.

ആര്യസമാജ പ്രവർത്തകൻ എന്ന നിലയിൽ ബോധേശ്വരൻ ചെയ്ത പ്രസംഗങ്ങൾ," മത പ്രഭാഷണങ്ങൾ "എന്ന പേരിൽ 1929 ൽ പ്രകാശിപ്പിച്ചിട്ടുണ്ട്. കേരള ഗാനം ഉൾപ്പെടെ അദ്ദേഹത്തിൻറെ കവിതകളും ഒരുകാലത്ത് അധിവിപ്ലവ സ്വഭാവം ഉള്ളതായി വിലയിരുത്തപ്പെട്ടിരുന്നു .രക്ത രേഖകൾ ,ധനഗീത,സ്വതന്ത്ര കേരളം ,ഹൃദയാംഗുരം, ആദർശഗ്രാമം, വിപ്ലവം ഭാരതഭേരി ,തിരഞ്ഞെടുത്ത കവിതകൾ എന്നിവയാണ് മുഖ്യകൃതികൾ. ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന മലയാള ഗാനം, ഉണരുവിൻ എണീക്കുവിൻ അണിനിരന്നു കൊള്ളുക എന്നു തുടങ്ങുന്ന അന്ത്യ സമര ഭേരി എന്നിവ ഏറെ പ്രസിദ്ധങ്ങളാണ് .മദിരാശി പ്രസിഡൻസി കോളേജിലെ പ്രൊഫസർ കാർത്തിയായനി അമ്മയെ വിവാഹം കഴിച്ചു. പ്രൊഫസർ ഹൃദയകുമാരി സുഗതകുമാരി ,സുജാത എന്നിവർ മക്കൾ .1990 ജൂലൈ മൂന്നിന് അന്തരിച്ചു. .നെയ്യാറ്റിൻകര ചെമ്പരത്തി വിളയിൽ ബോധേശ്വരൻ സ്മാരക വായനശാല പ്രവർത്തിക്കുന്നുണ്ട്.

ഗോപിനാഥൻ നായർ


ഗാന്ധിയൻ തത്വപ്രചാരകൻ എന്ന നിലയിൽ പ്രസിദ്ധനായ പി ഗോപിനാഥൻ നായർ 1923 ൽ നെയ്യാറ്റിൻകരയിൽ ജനിച്ചു .1946 ബംഗാളിൽ വ്യാപിച്ച വർഗീയ സംഘർഷങ്ങൾക്കെതിരെ ഗാന്ധിജി ഉപവാസം അനുഷ്ഠിച്ച് അവസരത്തിൽ ശാന്തിനികേതനിലെ വിദ്യാർത്ഥിയായിരുന്നു ഗോപിനാഥൻ നായർ. അദ്ദേഹത്തെ സന്ദർശിച്ചു .ശാന്തിനികേതനിലെ ഗവേഷണം ഉപേക്ഷിച്ച് ഗാന്ധിജിയുടെ സേവാഗ്രാമിൽ എത്തി പരിശീലനം നേടിയ അദ്ദേഹം മുഴുവൻ സമയം ഗാന്ധിയൻ തത്വപ്രചാരകനായി മാറുകയാണുണ്ടായത് .951 കേരള ഗാന്ധി സ്മാരക നിധി സ്ഥാപിതമായപ്പോൾ ഗാന്ധിയൻ ദർശന പ്രചരണാർത്ഥം കേരളത്തിലുടനീളം സഞ്ചരിച്ച് നൂറുകണക്കിന് പഠനക്യാമ്പുകൾ ഗോപിനാഥൻ നായർ സംഘടിപ്പിച്ചിട്ടുണ്ട്. വിനോബാജിയുടെ ഭൂദാനയജ്ഞം പരിപാടികളിൽ (1950) സജീവ പങ്കാളിയായിരുന്നു അദ്ദേഹം. കോട്ടയത്തെ കുമ്മനം പാമ്പാടി പദയാത്രയിലും മലബാറിലെ ബാലുശ്ശേരിയിലും, മേലടിയിലും നടത്തിയ ക്യാമ്പുകളിലും മുഖ്യസംഘാടകൻ ആയിരുന്നു .മലയടി വിനോബാ കേന്ദ്രത്തിൻറെ പ്രസിഡൻറ് ആയി അദ്ദേഹം 10 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് .നിരവധി ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃസ്ഥാനത്ത് പ്രവർത്തിക്കാൻ ഗോപിനാഥൻ നായർക്ക് കഴിഞ്ഞിട്ടുണ്ട് .സർവോദയ മണ്ഡലം സെക്രട്ടറി ,ഗ്രാമ സ്വരാജ് ഫണ്ട് ജയപ്രകാശ് അമൃതകോശ കമ്മിറ്റി കൺവീനർ , ശാന്തി സേന മണ്ഡലം സെക്രട്ടറി ,കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ, സെക്രട്ടറി, അഖിലേന്ത്യ വൈസ് പ്രസിഡൻറ് ,ഗാന്ധി പീസ് ഫൗണ്ടേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം ,സേവാഗ്രാം പ്രസിഡൻറ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമാണ് ഗോപിനാഥൻ നായർ അനുഷ്ഠിച്ചിട്ടുള്ളത്. ബംഗ്ലാദേശ് യുദ്ധകാലത്ത് പശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗാന്ധി മാർഗ്ഗസംഘത്തിലും ഗോപിനാഥൻ നായരുടെ സാന്നിധ്യമുണ്ടായിരുന്നു .ജയപ്രകാശ് നാരായണന്റെ സർവോദയ ദർശനങ്ങളുടെ വക്താവായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് അദ്ദേഹം സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വർഗീയ സംഘർഷം ഉണ്ടായിട്ടുള്ള അവസരങ്ങളിലൊക്കെ ഒരു സമാധാന ദൂതനായി പ്രവർത്തിക്കാൻ ഈ ഗാന്ധി ശിഷ്യന് കഴിഞ്ഞിട്ടുണ്ട്. 2003 മാറാട് കലാപം ഉണ്ടായപ്പോൾ കേരളം ഒരു വർഗീയ സംഘർഷ ഭൂമിയായി മാറാതെ രക്ഷിക്കാൻ സർവോദയ പ്രവർത്തകരോടൊപ്പം അദ്ദേഹം മുൻകൈയെടുത്തു.

പൂവാർ, പൂന്തുറ, നിലക്കൽ ,തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സംഘർഷ രംഗങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കാൻ ഗോപിനാഥൻ നായർക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര നിർമ്മാണ പ്രവർത്തകർക്കുള്ള ഭാരതത്തിലെ ഏറ്റവും ഉന്നത ബഹുമതിയായ ജംനലാൽ‍ ബജാജ് അവാർഡ് 2005 ൽ ഗോപിനാഥൻ നായർക്ക് ലഭിച്ചു.ലോകമൊട്ടാകെ നടക്കുന്ന ഗാന്ധിയൻ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗാന്ധിയൻ ആശയ പ്രചരണത്തിനും ഗ്രാമവികസനങ്ങൾക്കും വേണ്ടി സേവനമനുഷ്ഠിക്കുന്ന മഹത് വ്യക്തികളെ ആദരിക്കാനായി നൽകുന്ന ഈ പുരസ്കാരം ഗോപിനാഥൻ നായരുടെ പ്രവർത്തനങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ഇപ്പോൾ അദ്ദേഹം ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യാ ചെയർമാനാണ്.

എൻ കെ പത്മനാഭപിള്ള

സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായ എൻ കെ പത്മനാഭപിള്ള 1873 നെയ്യാറ്റിൻകര കിഴക്കേതെരുവ് ശ്രീ കൃഷ്ണവിലാസത്തിൽ ജനിച്ചു .ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ 12 കൊല്ലം അംഗമായിരുന്നു. നെയ്യാറ്റിൻകര നഗരസഭയുടെ ആദ്യത്തെ ചെയർമാൻ ആയിരുന്നു ഇദ്ദേഹം .1914 മുതൽ 1947 വരെ ആ പദവി വഹിച്ചിരുന്നു .1921 സർക്കാർ സ്കൂളുകളിൽ ഫീസ് ഏർപ്പെടുത്താനുള്ള തിരുവിതാംകൂർ സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം നയിച്ചു .1938 സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന പട്ടം താണുപിള്ളയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് എൻ കെ പത്മനാഭപിള്ളയെ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ടായി നിയമിച്ചു. .അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളാണ് നെയ്യാറ്റിൻകര വെടിവെപ്പിൽ കലാശിച്ചത്. 1930 ആഗസ്റ്റ് 31 നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ എന്ന നിലയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ എൻ കെയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .സ്വകാര്യ വ്യക്തിയുടെതായിരുന്ന ആറാലുംമൂട് ചന്ത നഗരസഭയുടേതാക്കിയത് എൻ കെ ആയിരുന്നു. 1961 ജൂൺ ഇരുപത്തൊന്ന് എൻ കെ അന്തരിച്ചു.

സി വി രാമൻപിള്ള


'കേരളസ്കോട്ട്' എന്ന് അപര നാമധേയത്തിൽ അറിയപ്പെടുന്ന മലയാളത്തിലെ പ്രഥമ ചരിത്ര നോവലിസ്റ്റ് സി വി രാമൻപിള്ള 1858 മെയ് 19 ന് ജനിച്ചു. നെയ്യാറ്റിൻകര ആറയൂർ കണ്ണങ്കര പാർവ്വതി പിള്ളയുടെയും കുളത്തൂർ പനവിളാകത്ത് നീലകണ്ഠപ്പിള്ളയുടെയും എട്ടാമത്തെ പുത്രനാണ് സി വി രാമൻപിള്ള .ആറയൂരിലെ കണ്ണങ്കര വീടാണ് സി വി യുടെ തറവാട്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം ആറയൂർ പ്രദേശം സി വി ആർ പുരം എന്ന് പുനർനാമകരണം

ചെയ്യപ്പെട്ടു. കണ്ണങ്കര തറവാട് ക്ഷയിച്ചപ്പോൾ പുതുക്കിപ്പണിത പുന്നതാനം വീട് ഇന്നും ചരിത്ര സ്മൃതികളും പേറി നിലകൊള്ളുന്നു .1871 ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനായി തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ആയാട്ടു വിളാകം വീട്ടിലേക്ക് താമസം മാറി. ഡോ. ഹാർവി ,പ്രൊഫസർ റോസ് ഷെപ്പേഡ് , കോവുണ്ണി നെടുങ്ങാടി, രാമക്കുറുപ്പ് തുടങ്ങിയ പ്രഗൽഭരുടെ ശിഷ്യനായി ബി എ പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസാനന്തരം പ്രിയപ്പെട്ട അധ്യാപകൻ റോസിൻറെ ഓർമ്മയ്ക്കായി സ്വന്തം വീടിന് അദ്ദേഹം " റോസ്കോട്ട് "എന്നാണ് പേരിട്ടത് .1882 കേരള പോർട്രൈറ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു .ദിവാൻ ഭരണത്തിൻറെ പിടിപ്പുകേടുകളെ പറ്റി പത്രങ്ങളിലൂടെ സി വി ശക്തമായി എഴുതിയിരുന്നു.അൽപ കാലത്തിനുശേഷം ഹൈക്കോടതിയിൽ ജന്മികുടിയാൻ കമ്മീഷൻ ഹെഡ് ക്ലാർക്ക് ആയി .പിന്നീട് ഹൈക്കോടതിയിൽ ക്ലാർക്കായി. 1888 ഹൈക്കോടതിയിൽ ഹെഡ് ട്രാൻസിലേറ്റർ ഇൻഡക്സസർ ആൻഡ് പബ്ലിഷർ ആയി പ്രവർത്തിച്ചു. 1905 ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ആയും 1918 പാഠപുസ്തക കമ്മിറ്റി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു .1912സ്ഥാനത്തുനിന്ന് സി വി സ്വമേധയാ വിരമിക്കുകയാണ് ഉണ്ടായത്.

1891 ജനുവരി ഒന്നിന് സി വിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത്. മലയാളിസഭ ,കേരള സമാജം തുടങ്ങിയ സാമുദായിക സംഘടനകളുടെ ആവിർഭാവത്തോടെ ആണ് സി വി പൊതുരംഗത്തു കടന്നുവരുന്നത്. കേരളീയനായർ സമാജം സ്ഥാപിക്കുന്നതിലും സി വി യുടെ മുൻകൈ ഉണ്ടായിരുന്നു .ദിവാനായിരുന്ന മന്നത്ത് കൃഷ്ണൻ നായരുടെ പ്രതിയോഗികളെ വിമർശിക്കാനായി 'മിതഭാഷി' എന്ന്പത്രവും സി വി തുടങ്ങിയിരുന്നു. 1922 ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ദിവാൻ രാഘവയ്യക്കെതിരെ സി വി പ്രവർത്തിച്ചു. .1921 തിരുവനന്തപുരത്ത് ഒരു നായർ വിദ്യാർത്ഥി മന്ദിരവും ഹോസ്റ്റലും സ്ഥാപിക്കുന്നതിൽ അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു .സമ്മേളനങ്ങൾ സംഘടിപ്പിച്ചും പ്രഹസനങ്ങൾ എഴുതി അഭിനയിച്ചും തിരുവനന്തപുരത്തെ ഒരു മികച്ച സാംസ്കാരിക പ്രവർത്തകനായി നിറഞ്ഞുനിന്ന സി വി 1922 മാർച്ച് 20നാണ് അന്തരിച്ചത്.

സി വി യുടെ സാഹിത്യ സംഭാവനകളിൽ മൂന്നു ചരിത്രാഖ്യായികകൾ ആണ് മുഖ്യം .മാർത്താണ്ഡവർമ്മ (1891 )ധർമ്മരാജ(1 913) രാമ രാജ ബഹാദൂർ 1918 ,1919 എന്നിവയാണവ .സാമൂഹിക നോവലായ പ്രേമാമൃതം 1914 ൽ പ്രസിദ്ധീകരിച്ചു .പ്രേമാരിഷ്ടം എന്ന പേരിൽ ആത്മകഥാപരമായ ഒരു കൃതിയും ദൃഷ്ട ദംഷ്ട്രം എന്ന പേരിൽ കേശവദാസൻ ജീവിതസായാഹ്നത്തെക്കുറിച്ചുള്ള ഒരു ആഖ്യായികയും എഴുതാൻ ആരംഭിച്ചെങ്കിലും പൂർത്തിയാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല .സി വി യുടെ ആദ്യ പ്രഹസനങ്ങൾ ആയ ചന്ദ്രമുഖി വിലാസം , മത്ത് വിലാസ ഇവ അച്ചടിക്കപ്പെട്ടിട്ടില്ല. ,കുറുപ്പില്ലാകളരി തെന്ത്നാംകോട്ട ഹരിചന്ദ്രൻ , ഡോക്ടർക്ക് കിട്ടിയ മിച്ചം ,ചെറുതേൻ കൊളംബസ് ,പണ്ടത്തെ പാച്ചൻ ,പാപി ചെല്ലുന്നിടം പാതാളം ,കുറുപ്പിൻ തിരിപ്പ് ,ബട്ലർ പപ്പൻ എന്നിവയാണ് അദ്ദേഹത്തിൻറെ പ്രമുഖ പ്രഹസനങ്ങൾ .

ഡാനിയൽ ഡിഫോയുടെ "റോബിൻസൺ ക്രൂസോ" സി വി പരിഭാഷപ്പെടുത്തിയിട്ടുണ്ട് .ദിവാൻ മാധവറാവു മുതൽ രാഘവയ്യ വരെ ഉള്ളവരുടെ ഭരണ കാലങ്ങളിൽ തിരുവിതാംകൂറിന് വന്നുചേർന്ന നാശനഷ്ടങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയ വിദേശീയ മേധാവിത്വം എന്ന കൃതി 1922 ൽ പ്രസിദ്ധീകരിച്ചു. സംസ്കൃതബദ്ധമായ ഭാഷയും ,ആഢ്യ ഭാഷയും തെക്കൻ നാടിൻറെ ശക്തമായ വാമൊഴിയും ഒന്നിച്ചു ചേരുന്ന ബഹുസ്വരത സി വി യുടെ നോവലുകളെ സവിശേഷതയുള്ള കൃതിക ളാക്കി മാറ്റുന്നു. തെക്കിന്റെ മൊഴിച്ചന്തം മലയാളി നന്നായി അറിഞ്ഞത് സി വി യുടെ നോവലുകളിലൂടെയാണ്.

തിരുപുറം കുഞ്ഞൻ നാടാർ


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യകാല പ്രക്ഷോഭങ്ങളിൽ മുന്നണി പോരാളിയായിരുന്നു കുഞ്ഞൻ നാടാർ .1911 ൽ അദ്ദേഹം തിരുപുറത്ത് ജനിച്ചു തിരുവനന്തപുരം ആർട്സ് കോളേജിലും ,ലോ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി .1936 മുതൽ നെയ്യാറ്റിൻകര കോടതിയിൽ അഭിഭാഷകനായി .1935 ൽ തന്നെ ഭാരത് മഹാജന സഭയിൽ അംഗമായി ചേർന്നു .1938ലെ സിവിൽ ആജ്ഞാ നിയമലംഘന പ്രസ്ഥാനത്തിൻറെ പതിനാലാമത് സമര സർവാധിപതി ആയിത്തീർന്ന നാടാർ കുറേക്കാലം ജയിൽവാസം അനുഭവിച്ചു .വിഖ്യാതമായ വട്ടിയൂർക്കാവ് സമ്മേളനത്തിൽ സന്നദ്ധ ഭടന്മാരുടെ നേതൃത്വം ഏറ്റെടുത്തു വിജയിപ്പിച്ചു. അതിനെ തുടർന്ന് രണ്ടുവർഷത്തെ തടവുശിക്ഷയ്ക്ക് വിധേയനായി .പഴയ തിരുവിതാംകൂറിലെ തെക്കൻ താലൂക്കുകളിൽ ഭൂരിപക്ഷമായ തമിഴ് വിഭാഗത്തിന് തമിഴ്നാടിനോടു ചേരാനുള്ള വൈകാരിക പ്രേരണം ഉളവാക്കുന്ന രീതിയിലായിരുന്നു സ്റ്റേറ്റ് കോൺഗ്രസിൻറെ നിലപാടുകൾ .ഈ സാഹചര്യത്തിൽ നാടാർ തമിഴ്നാട് കോൺഗ്രസിൻറെ പക്ഷത്തു ചേർന്നു കുറേക്കാലം തിരുകൊച്ചി നിയമസഭയിൽ അംഗമായിരുന്നു .1974 ആഗസ്റ്റ് 21ന് അന്തരിച്ചു.

എസ് കുട്ടൻ

ബി എ, ബി എൽ ബിരുദങ്ങൾ നേടിയിട്ടുള്ള എസ് കുട്ടൻ അഭിഭാഷകനായിരുന്നു .ദീർഘകാലം എസ്എൻഡിപി യൂണിയൻറെ പ്രസിഡൻറ് ആയിരുന്നു.1949 -1952 തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നെയ്യാറ്റിൻകര ജനറൽ അംഗമായിരുന്നു.

കൊച്ചുകൃഷ്ണൻ നാടാർ

1907 ജൂലൈ പതിനൊന്നിന് കാഞ്ഞിരംകുളത്ത് ജനിച്ചു .കൊച്ചൻ നാടാർ ,കൊച്ചുപിള്ള എന്നിവർ മാതാപിതാക്കൾ വി എസ് എൽ സി ,ടിടിസി എന്നിവ പാസ്സായി .പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു .തെക്കൻ പാട്ടുകൾ മർമ്മ ശാസ്ത്ര സമാഹാരം എന്നിവ സമ്പാദിച്ചു പ്രസിദ്ധീകരിച്ചു .ചാമുണ്ഡി കഥ, കർമ്മ സന്ദേശം ധർമ്മ സന്ദേശം, അഭിനയ മാല ,നാടാർ ചരിത്രം, പ്രാചീന നാടാർ ധനം മർദ്ദനം ,ഡോക്ടർ ചെമ്പകരാമൻ പിള്ള ,തെക്കൻ പാട്ടുകൾ മർമ്മ ശാസ്ത്ര സമാഹാരം എന്നിവ പ്രധാന കൃതികൾ

മോശ വത്സലം ശാസ്ത്രികൾ


മലയാളത്തിൽ ക്രിസ്തീയ ഗാനങ്ങളും കീർത്തനങ്ങളും രചിച്ചിട്ടുള്ള അതുല്യ പ്രതിഭാശാലിയാണ് മോശവത്സലം ശാസ്ത്രികൾ.ഊഴിയം വേലക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കു ശക്തി പകർന്ന അരുൾ ആനന്ദം സുവിശേഷകരുടെ പുത്രനായി 1847 ലാണ് മോശവത്സലം ജനിച്ചത്. കുട്ടിക്കാലത്തുതന്നെ തമിഴ് ,മലയാളം ,സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി .13 വയസ്സ് ഉണ്ടായിരുന്നപ്പോൾ സുറിയാനി സഭയിലെ ഒരു മെത്രാപ്പൊലീത്തയുടെ കീഴിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .15 വയസ്സായപ്പോൾ തന്നെ നാഗർകോവിലിലെ എൻ എസ് എൽ എം എസ് സെമിനാരിയിൽ ചേർന്നു .ഇവിടെവച്ച് ഗ്രീക്ക് ,ലാറ്റിൻ, ഹീബ്രൂ എന്നീ ഭാഷകളിൽ പഠിക്കുകയും സംഗീതം അഭ്യസിക്കുകയും ചെയ്തു .ഒപ്പം ചിത്രരചനയിലും പ്രാവീണ്യം നേടി. സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സെമിനാരിയിലും നെയ്യാറ്റിൻകരയിലെ എൽ എം എസ് സ്കൂളിലും അധ്യാപകനായി ജോലി ചെയ്തു .ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിക്കാനും സംഗീതാത്മകമായി ആലപിക്കാനും ഇക്കാലത്ത് തന്നെ ആരംഭിച്ചിരുന്നു .പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ കേരളത്തിലൊട്ടാകെ സഞ്ചരിച്ച് തന്റെ പ്രത്യേകമായ ശൈലിയിൽ സുവിശേഷ പ്രവർത്തനം നടത്തിയ ഒരു മിഷനറി കൂടിയായിരുന്നു ശാസ്ത്രികൾ. നിരന്തരമായ യാത്രകൾ ചെയ്തു സുവിശേഷ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്ന ശാസ്ത്രികൾക്ക് സ്കോട്ട്‌ലൻഡ്കാരിയായ ഒരു സ്ത്രീ കാളവണ്ടി വാങ്ങാനുള്ള ധനസഹായം നൽകി .തുടർന്ന് അദ്ദേഹം ഒരു വില്ലുവണ്ടി വാങ്ങി ഇരുപുറവും നീല ചായം പൂശി വെള്ളനിറത്തിൽ സുവിശേഷ വാക്യങ്ങൾ ആലേഖനം ചെയ്തു .സുവിശേഷ വാക്യങ്ങൾ ഇരുപുറവും പതിപ്പിച്ച ഒരു സുവിശേഷ കൊടിയും വണ്ടിയിൽ ഉറപ്പിച്ചു .തിരുവനന്തപുരം ജില്ലയിലുടനീളം സാവധാനം സഞ്ചരിച്ചിരുന്ന ഈ വണ്ടിയെ ജനങ്ങൾ സുവിശേഷ വണ്ടി എന്നു വിളിച്ചു .ഈ വണ്ടിയിൽ സഞ്ചരിച്ച് ചിത്രപ്രദർശനം നടത്തിയിരുന്നത് ജനങ്ങളെ ആകർഷിക്കാനും സുവിശേഷ ദൂത് ശക്തമായി ജനങ്ങളിൽ എത്തിക്കാനും സഹായകരമായിരുന്നു .സമൂഹത്തിലെ നിരവധി തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് .മദ്യപാനത്തിനെതിരെ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ മോശവത്സലം നടത്തി .സവർണ്ണരായ ഉടമകൾ അവർണ്ണരുടെ കാട്ടുന്ന ക്രൂരതകൾക്ക് അന്ത്യം കുറിക്കാൻ മാർഗം കണ്ടെത്തിയ അദ്ദേഹം അവരോട് സ്വന്തമായി ഭൂമിയുള്ളവർ ആയിത്തീരാൻ ആഹ്വാനം ചെയ്യുകയും സഹായം അവർക്കു ലഭ്യമാക്കുകയും ചെയ്തു .ഇന്ന് കേരളത്തിലെ പ്രൊട്ടസ്റ്റൻറ് ക്രിസ്ത്യാനികൾ ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഗീതങ്ങളിൽ ഗണ്യമായ ഒരു പങ്ക് മോശവത്സലം രചിച്ചതാണ് . പ്രസിദ്ധീകരിച്ച നമസ്കാരമാലിക യാണ് ശാസ്ത്രികളുടെ ആദ്യ കൃതി .പൊൻ മണിമാല, അൽഭുതമഞ്ജരി ,അൽഭുതമാലിക , ധ്യാന മാലിക , ക്രിസ്തുചരിതം , ശ്രീയേശു നാമമഹാത്മ്യം ,തമ്പുരാൻ കഥ , കല്യാണമാല , ജലപ്രളയം , അഗ്നി പ്രളയം ,യരുശലേം പുത്രിമാരുടെ വിലാപങ്ങൾ, കുട ഹാരി സുര സുര പാന പരിഹാരി, മദ്യപാന നിരോധിനി, ഗീതമഞ്ജരി, ക്രിസ്തീയ രാഗാഞ്ജലി എന്നിവയാണ് ശാസ്ത്രികളുടെ ഇതരകൃതികൾ .1868 നെല്ലിക്കാകുഴി മണവേലി കുടുംബത്തിലെ റാഹേലിനെ ശാസ്ത്രികൾ വിവാഹം കഴിച്ചു .ഇവർക്ക് പത്തു മക്കൾ ഉണ്ടായിരുന്നു. 1916 ഫെബ്രുവരി ഇരുപതിന് അദ്ദേഹം അന്തരിച്ചു .

വി തങ്കയ്യ

തെക്കൻ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകനും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്നു വി തങ്കയ്യ. 1924 വേലു നാടാരുടെ മേരിയുടെയും പുത്രനായി പാറശാലയിൽ ജനിച്ചു .ദരിദ്ര സാഹചര്യങ്ങളിൽ വളർന്ന അദ്ദേഹം ഇൻറർമീഡിയററിന് ചേർന്നെങ്കിലും കാശില്ലാത്തത് കാരണം പഠനം നിർത്തുകയാണു ണ്ടായത്. കമ്മ്യൂണിസ്റ്റ് ലീഗിൻറെ സംഘാടകരിൽ ഒരാളായ എൻ സി ശേഖറിൽ നിന്ന് പകർന്നുകിട്ടിയ സോഷ്യലിസ്റ്റ് ദർശനങ്ങളാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത് .നെയ്യാറ്റിൻകര താലൂക്കിലെ കാണിപറ്റപച്ച കർഷക സമരം ,മിച്ചഭൂമി സമരം എന്നിവയിൽ പങ്കെടുത്ത തങ്കയ്യ പോലീസ് മർദ്ദനത്തിന് വിധേയനായി .1942 നടന്ന ക്വിറ്റ് ഇന്ത്യ സമര ജാഥയിൽ പങ്കെടുത്ത് കുഴിത്തുറ ജയിലിലായി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്നു കാലത്തും തങ്കയ്യ സ്റ്റഡി ക്ലാസുകൾ എടുത്തു ജയിലിൽ ആയിട്ടുണ്ട് .1958 അമൃത്സറിൽ വച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ അദ്ദേഹം പ്രതിനിധിയായി പങ്കെടുത്തു.

വിമോചന സമരത്തിന് ശേഷം 1960 ൽ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ എം കുഞ്ഞുകൃഷ്ണൻ നാടാർ ക്കെതിരെ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 752 വോട്ടിന് പരാജിതനായി. 1964 പാർട്ടി പിളർന്നപ്പോൾ തങ്കയ്യ സിപിഐയിൽ ഉറച്ചുനിന്നു. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോവളത്ത് രഘുചന്ദ്രപാലിനെതിരെ മത്സരിച്ചെങ്കിലും വീണ്ടും പരാജിതനായി. സിപിഐ ജില്ലാ സെക്രട്ടറി ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി ,പന കയറ്റ തൊഴിലാളി യൂണിയൻ സ്ഥാപക പ്രസിഡൻറ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട് .തെക്ക് തെക്കൊരു ദേശം, തെക്കൻ തിരുവിതാംകൂർ വിപ്ലവത്തിൻറെ നാട് ,ജാതിവ്യവസ്ഥയും ഇന്ത്യൻ സമൂഹവും ,വൈകുണ്ഠസ്വാമികൾ നവോത്ഥാന ശില്പി എന്നിവ അദ്ദേഹം രചിച്ച കൃതികളാണ് .തെക്കു നിന്നൊരു സമരകഥ (പി കെ തിലക്) അദ്ദേഹത്തിൻറെ ജീവചരിത്രമാണ് .'കനവും നിനവ് അനുഭവങ്ങളും' ആണ് ആത്മകഥ. 2006 ജൂൺ 26ന് അന്തരിച്ചു.

ശിവലിംഗദാസ സ്വാമികൾ

ശ്രീനാരായണഗുരുദേവൻറെ പ്രഥമ ശിഷ്യനാവാൻ ഭാഗ്യം സിദ്ധിച്ച പ്രതിഭയാണ് ശിവലിംഗ ദാസ സ്വാമികൾ .മാരായമുട്ടം മണ്ണാർത്തല വീട്ടിൽ 1867 ജൂലൈ ശിവലിംഗ ദാസ സ്വാമികൾ ജനിച്ചു. അച്ഛൻ മാർത്താണ്ഡ പിള്ള, അമ്മ ഉമ്മിണിയമ്മ .കൊച്ചുപിള്ള എന്നായിരുന്നു സ്വാമിയുടെ പൂർവ്വാശ്രമ നാമം. കുഞ്ചു എന്ന് ഓമന പേരിലും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം വയസ്സിൽ ആണ് കൊച്ചാപ്പിപിള്ള അരുവിപ്പുറത്തു വച്ച് ശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടിയത്. ഒരു ആദ്യ അനുയായിയായി മാറിയ അദ്ദേഹം യാത്രകളിൽ ഗുരുവിൻറെ ഒപ്പം ഉണ്ടായിരുന്നു .തർക്കം, ശാസ്ത്രം എന്നിവ പഠിക്കാൻ ഗുരു ഇദ്ദേഹത്തെ പെരുനെല്ലി കൃഷ്ണൻ വൈദ്യരുടെ അടുക്കൽ അയച്ചു. വ്യാകരണം വെങ്കിടേശ്വര ശാസ്ത്രികൾ ആയിരുന്നു അഭ്യസിപ്പിച്ചത് .സംസ്കൃതം മലയാളം തമിഴ്

ഭാഷകളിൽ പാണ്ഡിത്യം നേടിയ അദ്ദേഹം ഈ മൂന്നു ഭാഷകളിലായി 37 കൃതികൾ രചിച്ചിട്ടുണ്ട്.

1888 അരുവിപ്പുറത്ത് ഗുരു ശിവപ്രതിഷ്ഠ നടത്തുമ്പോൾ കൊച്ചപ്പി കൂടെയുണ്ടായിരുന്നു .ഏഴു കൊല്ലത്തിനുശേഷമാണ് ഗുരു കൊച്ചാപ്പിക്ക് സന്യാസദീക്ഷ നൽകിയത് .അരുവിപ്പുറം പ്രതിഷ്ഠയെ സ്മരിച്ച് ശിവലിംഗ ദാസൻ എന്ന് നാമകരണം ചെയ്തു . കാഷായ വസ്ത്രത്തിതിനുപകരം തൂവെള്ള വസ്ത്രമാണ് ഗുരു തൻറെ ആദ്യ ശിഷ്യന് നൽകിയത്. അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് കുമാരനാശാനും ശിവലിംഗ ദാസ സ്വാമികളും ഗുരുവിൻറെ കീർത്തനങ്ങളിൽ പ്രചോദിതരായി കവിതയെഴുതുമായിരുന്നു .ഗുരുദേവൻറെ ജനനി, നവരജ്ഞ മഞ്ചേരി ,നവരത്ന മഞ്ജരി ഇവയുടെ സ്വാധീനത്തിൽ ആശാൻ ശാരദാസ്തവം, ശാരദ അഷ്ടകം ഇവ രചിച്ചു.

ഗുരുദേവൻറെ നിർദ്ദേശപ്രകാരം 1904 ശിവലിംഗ ദാസ സ്വാമികൾ തൃശ്ശൂരിലെ പെരിങ്ങോട്ടുകരയിൽ എത്തി .1904 മുതൽ 1912 വരെ അവിടെ സ്ഥിരമായി താമസിച്ചിരുന്നു. അവിടെ അദ്ദേഹം ശ്രീനാരായണ ആശ്രമം സ്ഥാപിക്കുകയുണ്ടായി .പഞ്ച മഹാദേവ പ്രതിഷ്ഠയുള്ള ക്ഷേത്രം അവിടെ നിർമ്മിച്ചതും ശിവലിംഗദാസ സ്വാമികളുടെ നേതൃത്വത്തിലാണ് .ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തറക്കല്ലിട്ടതും, ഷഡാധാര പ്രതിഷ്ഠ നടത്തിയതും സ്വാമികൾ ആയിരുന്നു .ചൈതന്യ സ്വാമികൾ മലയാളം സ്വാമിയായി ആന്ധ്രയിൽ അറിയപ്പെട്ടു. സ്വാമി അസംഗാനന്ദ എന്നിവർ ശിവലിംഗദാസ സ്വാമികളുടെ ശിക്ഷ്യ പ്രമുഖരാണ് .മലയാളം സ്വാമി ആന്ധ്രയിൽ ആരംഭിച്ച ആശ്രമവും വ്യാസ ആശ്രമവും അദ്ദേഹത്തിൻറെ പ്രസ്ഥാനവും പ്രസിദ്ധമാണ്. 1919 ജനുവരി എട്ടിന് ശിവലിംഗ ദാസ സ്വാമികൾ സമാധിയായി .ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം അദ്ദേഹത്തിൻറെ സ്മൃതി മണ്ഡപം സ്ഥിതിചെയ്യുന്നു .കുമാരനാശാൻ 'പറന്നു പോയ ഹംസം' "വനമാല "എന്ന പേരിൽ ഇദ്ദേഹത്തെ പറ്റി ഒരു കവിത എഴുതിയിട്ടുണ്ട്.

ഗുരുഷ്ടകം ,ശ്രീനാരായണഗുരുവര്യപഞ്ചകം, ശാരദ അഷ്ടകം, ശ്രീപാർവതി ദശകം , ശിവ പഞ്ചകം ,ശംഭു പഞ്ചകം , ശ്രീ ഹാലസ്യ പഞ്ചകം, ഓരോ ഹാ നാസിയ പഞ്ചകം ,ഹാൻ ലയം ആസ്യ പഞ്ചകം ,ശങ്കര മംഗലേശ പഞ്ചകം, സോമശേഖര പഞ്ചകം ,ഹാലാസ്യ അഷ്ടകം , സാംബസ്തവം ,ശിവസ്തവം, ശിവ പ്രാർത്ഥനാ ശതകം ,ശ്രീ മഹേശ്വര ശതകം ,ഗുഹ ദശകം ,പഴവൂർ സുബ്രഹ്മണ്യ സ്തോത്രം ,ബാഹുലേയ പഞ്ച ദശകം ,ആർത്തി ഹര രാമ പഞ്ചകം ,ശ്രീരാമ അഷ്ടകം ,രാഗാദി ഘോര ശത്രുജയം ,ശ്രീനാരായണ പഞ്ചകം,ഹനുമദ് അഷ്ടകം ,വിഷ്ണു വിംശതി, ബാലോപദേശ വിംശതി, ബാല വിജ്ഞാപനം, സ്ത്രീമിത്ര ശതകം , നന്മ അരുള് ട്ടെ, കടങ്കഥകളും ഉത്തരങ്ങളും ,ദിവ്യദർശന ശതകം ,ഒറ്റ പദ്യങ്ങൾ ,ഒരു തർജ്ജമ ,നവവിധ ഭക്തി, വേദാന്ത സാരാവലി ,ശിവഭക്തി പ്രകാശം ,ജനനീനവരത്നമഞ്ജരി ,മുനിചര്യാപഞ്ചകം എന്നിവയാണ് ശിവലിംഗദാസ സ്വാമികളുടെ കൃതികൾ .സ്വന്തം മനസ്സ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടത്തെ മൂർത്തിയോട് അഭ്യർത്ഥിക്കുന്ന തരത്തിൽ "മാനസ സന്ദേശം" എന്നൊരു സന്ദേശകാവ്യം സ്വാമികൾ എഴുതിയിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും ഇതേവരെ ആ കൃതി കണ്ടെടുത്തിട്ടില്ല.

. പ്രധാന ദേശീയനേതാക്കളുടെ സന്ദർശനം

ഗാന്ധിജിയുടെ സന്ദർശനം

1937-ൽ ഗാന്ധിജിയുടെ കേരളാസന്ദർശന സമയത്ത് ശിഷ്യനായ ജി. രാമചന്ദ്രന്റെ ഊരൂട്ടുകാലയിലെ വസതിയിൽ ഒരു ദിവസം താമസിക്കുകയും നെയ്യാറ്റിൻകര സന്ദർശിക്കുകയും ചെയ്തു. (1937 ജനുവരി 14)

പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും

ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ്ഗാന്ധിയും പി. വി. നരസിംഹറാവുവും ഇന്ത്യൻ രാഷ്ട്രപതിമാരായിരുന്ന ശങ്കർദയാൽശർമ്മയും കെ. ആർ നാരായണനും എ. പി. ജെ. അബ്ദുൾകലാമും നെയ്യാറ്റിൻകര(അരുവിപ്പുറം) സന്ദർശിച്ചിട്ടുണ്ട്.

വിദേശബന്ധങ്ങൾ

കേരളത്തിൻറെ തെക്കേ അതിരായ അറബിക്കടലിലെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി സൗന്ദര്യത്തിൽ നിറയപ്പെട്ട കൊച്ചു പ്രദേശമാണ് പൂവ്വാർ. നിരവധി വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലർത്തിയിരുന്ന ഒരു പ്രദേശം.ആറും കടലും സംഗമിക്കുന്ന പൊഴിക്കര പ്രദേശം മണ്ണൊലിപ്പ് തടയുന്ന കണ്ടൽകാടുകളാൽ സമ്പന്നമാണ്. പേർഷ്യൻ രാജ്യങ്ങളിലും യവന സംസ്ക്കാരം പേറുന്ന യൂറോപ്യൻ രാജ്യങ്ങളിലും തദ്ദേശ്ശിയരായ ജനതയുടെ ചേക്കേറൽ പൂവ്വാർ പ്രദേശത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്. കൊടുങ്ങല്ലൂർ കേന്ദ്രമായി ആരംഭിച്ച ഇസ്ലാം മതം തെക്കൻ കേരളത്തിൽ എത്തിച്ചേർന്ന് എഡി ഒമ്പതാം നൂറ്റാണ്ടിൽ പൂവാർ മേഖലയിലും മുസ്ലിം കോളനികൾ വളർന്നു എന്ന കേരള മുസ്ലിം ചരിത്രത്തിൽ പി.എ.സെയ്ത് മുഹമ്മദ് സൂചിപ്പിക്കുന്നു. വി.ആർ.പരമേശ്വറിൻ്റെ അഭിപ്രായം പോലെ ഹിന്ദുക്കളും ഹിന്ദുക്കളായിരുന്നവരും എന്ന ജനതയിൽ നിന്നും അയിത്തം അനാചാരം എന്നിവയിൽ ബുദ്ധിമുട്ടിയിരുന്ന പിന്നോക്ക വിഭാഗക്കാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരുന്നു. വ്യാപാരരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മുസ്ലിം ജനവിഭാഗം സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നു.സാമുവൽമെറ്റീറിൻ്റെ അഭിപ്രായത്തിൽ പൂവ്വാറിലേയും മറ്റും മുഹമ്മദീയ മുഖ്യന് മേത്തർ എന്ന പേര് ഈ പ്രദേശത്തിന് ഇസ്ലാമിക സ്വാധീനം ശക്തമായിരുന്നു എന്ന സൂചന നൽകുന്നു.പശ്ചിമേഷ്യയിലെ കനാൻദേശത്ത് സ്ഥിരതാമസം ഉറപ്പിച്ചിരുന്ന അബ്രഹാമിൻ്റെ പിന്മുറക്കാരായ യഹൂദർ പത്താം നൂറ്റാണ്ടിൽ പൂവാറിൽ എത്തിയതായി പറയപ്പെടുന്നു. ദാവീദ് രാജാവിൻ്റെ ഭരണകാലത്ത് വ്യാപാര ആവശ്യങ്ങൾക്കായി പൂവാറിൽ ഒരു യഹൂദ മത വിശ്വാസി വന്നിരുന്നു എന്ന് അനുമാനിയ്ക്കുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനവും പാശ്ചാത്യ വിദ്യാഭ്യാസത്തിൻ്റെ പ്രചാരവും കേരളീയ സമൂഹത്തിൽ പരിവർത്തനം ഉളവാക്കി. സ്വതന്ത്ര ചിന്താഗതി പ്രചരിപ്പിക്കാൻ ക്രിസ്ത്യൻ മിഷണറി മാർ ചെയ്തപരിശ്രമം ഫലപ്രദമായി.പത്തൊൻപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങൾ മുതലേ അനേകം പ്രൊട്ട സ്റ്റാൻഡ് മിഷനുകൾ, ക്രിസ്ത്യൻ മിഷനറികൾ ' സിഎംഎസ് മിഷൻ ,ബാസൽ മിഷൻ, സാൽവേഷൻ ആർമി, ലൂഥറൻ സഭ, പ്രത്യക്ഷരക്ഷാ സഭ എന്നിവ കേരളത്തിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമിനാരികളും കലാശാലകളും സ്ഥാപിച്ചു. അവയുടെ യൂണിറ്റുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇന്നും നമ്മുടെ പ്രദേശങ്ങളിൽ നിലനിൽക്കുന്നു . പഞ്ചായത്ത്തതലത്തിൽ ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ ഇടപെടലുകൾ ഒന്ന് അവലോകനം ചെയ്താൽ ഇന്ന് കാണുന്ന വിദ്യാഭ്യാസ രംഗങ്ങളിലും തുടർന്നുള്ള സാമൂഹ്യ പുരോഗതിയിലും അവരുടെ പങ്ക് വിലയേറിയതാണ്.ഉദാഹരണമായി കരിങ്കുളം പഞ്ചായത്തിൽ നിലകൊള്ളുന്ന 8 വിദ്യാലയങ്ങളിൽ ആറും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ടവയാണ്. വായനശാലകളും ചാരിറ്റി ഗ്രൂപ്പും സാമൂഹ്യരംഗങ്ങളിലെ ഇടപെടലുകളുടെ ഫലമായിട്ടാണ് രൂപപ്പെട്ടത്. സമീപത്തെ പഞ്ചായത്തായ കാഞ്ഞിരംകുളത്താണ് താലൂക്കിലെ ഒരേയൊരു യഹൂദ കുടുംബം ഉള്ളത്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അഡ്വക്കേറ്റ് പ്രേംദാസ് സ്വാമി ദാസ് യഹൂദിയാണ് കുടുംബത്തിലെ നാഥൻ .നിരവധി സ്കൂളുകളുംകോളേജും ഉള്ള പഞ്ചായത്ത് മിഷനറി പ്രവർത്തനങ്ങളിൽ സജീവമാണ് .12.44 കിലോമീറ്റർ വിസ്തൃതിയുള്ള അതിയന്നൂർ ഗ്രാമപഞ്ചായത്ത് ഉന്നതമായ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രദേശമാണ്. ' ജാതീയമായ ഉച്ചനീചത്വങ്ങൾ ഗ്രാമവാസികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളെ പ്രതികൂലം ആക്കിയിരുന്നു. ക്രൈസ്തവ മിഷണറി മാരുടെ ആഗമനത്തോടെ 1914 കമുകിൻകോട് സെൻ്റ്‌മേരിസ് പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ജാതി മതഭേദമന്യേ വിദ്യാർഥികൾ സ്കൂളിൽ എത്തി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ,വീരരാഘവൻ, ,ഡോക്ടർജി.രാമചന്ദ്രൻ, എന്നിവരുടെ ആദ്യകാല പ്രവർത്തനമേഖല ഈ പ്രദേശമായിരുന്നു. 1930 തിരുവിതാംകൂർ ഉണ്ടായിരുന്ന ഏക ഹയർ ട്രെയിനിങ് സ്കൂൾ ഈ പഞ്ചായത്തിൽ ആയിരുന്നു. 10 വിദ്യാലയങ്ങളും നിരവധി ഗ്രന്ഥശാലകളും ഈ പ്രദേശത്തെ സാംസ്ക്കാരിക ഉന്നതിയിൽ എത്തിയ്ക്കുന്നു. ക്രിസ്തീയ മഹത് ഗാനങ്ങൾ രചിച്ച പ്രശസ്തനായ മോശവത്സലം ശാസ്ത്രിയുടെ ജന്മം കൊണ്ട് പ്രസിദ്ധമായ തിരുപുറം പഞ്ചായത്ത് 8 പ്രധാന വിദ്യാലയങ്ങളിൽ4 എണ്ണം ക്രിസ്ത്യൻ മിഷണറി പ്രവർത്തന ഫലമായി രൂപം കൊണ്ടതാണ്.പല പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികൾ, നിയമസഭാഗം , ഗ്രന്ഥശാലകൾ, ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെട്ട പഞ്ചായത്തിന് ഏതാണ്ട് 8.5 7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കുളച്ചൽ മുതൽ കൊച്ചി വരെ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ജലപാത പൂവാറി ലൂടെയാണ് കടന്നുപോകുന്നത് .തെക്കൻ തിരുവിതാംകൂറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നപൂവാർ 7.3 നാല് സ്ക്വയർ കി.മീ. വിസ്തൃതി ഉണ്ട്.8 വിദ്യാഭ്യാസ സ്ഥാപനങ്ങളും പാശ്ചാത്യ മാതൃകയിലുള്ള ദേവാലയങ്ങളും ഉൾപ്പെട്ട ഈ പ്രദേശം മതസൗഹാർദത്തിന് പേരുകേട്ട സ്ഥലമാണ്. കാർഷികഗ്രാമമായ ചെങ്കലിൽ 62 കുളങ്ങളും ഒമ്പതോളം തോടുകളും കടന്നുപോകുന്നു .കേരളത്തിൽ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന ഒരു സ്ഥലമായിചെങ്കലിലെ കോടങ്കര അറിയപ്പെടുന്നു.ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തന ഫലമായി രൂപം കൊണ്ട വ്ലാത്താങ്കര സെൻ മേരീസ് കത്തോലിക്കാ ദേവാലയം, മര്യാപുരം മൗണ്ട് കാർമൽ ചർച്ച്, പൊൻവിള ലൂഥർ മിഷൻ ചർച്ച് എന്നീ ആരാധനാലയങ്ങൾ കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപന ങ്ങളും സ്ഥാപിച്ചു.കേരളത്തിൻ്റെ ഏറ്റവും തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിൻകര രൂപം കൊണ്ടത് 1913 ആണ്. ഗ്രന്ഥശാലകൾ, അമ്മച്ചിപ്ലാവ്, നെയ്യാർ ,സ്വദേശാഭിമാനി പാർക്ക്, ടൗൺഹാൾ എന്നീ ചരിത്ര സ്മരണകൾ ഉണർത്തുന്ന അനേകം സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്. ക്രിസ്ത്യൻ മിഷനറിമാരുടെ ആശയങ്ങൾ പ്രചരിച്ച സെൻറ് തെരേസാസ് കോൺവെൻറ് , അമരവിള LMട സ്കൂൾ എന്നിവ പഴക്കം ചെന്ന വിദ്യാലയങ്ങളാണ്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ അനേകർ ഇവിടെ സ്ഥിരതാമസമാകാനും ഉദ്യോഗ വൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. ജന്മിത്വത്തിനും ജാതിവ്യവസ്ഥയ്ക്കും അറുതി വന്നു .മതപരിവർത്തന ഫലമായി മേൽമുണ്ട് കലാപം ഉടലെടുത്തത് ഈ പ്രദേശത്താണ് .ചുരുക്കത്തിൽ ആധുനിക കേരളസൃഷ്ടിക്കും സാമൂഹിക ഉന്നമനത്തിനും ക്രൈസ്തവ മിഷണറിമാർ വഹിച്ച പങ്ക് വളരെ വലുതാണ്.മത പ്രചരണം എന്ന ആശയം ഉണ്ടായിരുന്നെങ്കിലും സാമൂഹിക-സാമ്പത്തിക കാർഷിക, വ്യവസായ , വിദ്യാഭ്യാസ, ആരോഗ്യ, കലാ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ക്രൈസ്തവ മിഷണറിമാർക്ക് സാധിച്ചു.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കം

ഭാരതത്തിലുടനീളം നവോത്ഥാനത്തിൻറെ അലകൾ വ്യാപകമായതോടെ ഗ്രന്ഥശാല പ്രവർത്തനം ഒരു പ്രസ്ഥാനമായി മാറാൻ തുടങ്ങി . സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1829 ലാണ് ആദ്യമായി ഒരു ലൈബ്രറി സ്ഥാപിക്കപ്പെട്ടത് . അതാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി . തിരുവിതാംകൂറിലെ ആദ്യ സംസ്ഥാനതലത്തിലുള്ള ഗ്രന്ഥശാല സമ്മേളനം 1926 ലാണ് സംഘടിപ്പിക്കപ്പെട്ടത്. അക്കാലത്ത് നിലനിന്നിരുന്ന വായനശാലകളിൽ നെയ്യാറ്റിൻകരയിലെ ഒരുപ്രമുഖ വായനശാലയാണ് ജ്ഞാനപ്രദായിനി . 1980 ലാണ് ഈ ഗ്രന്ഥശാല സ്ഥാപിതമായത്.അതിയന്നൂർ ബ്ലോക്കിൽ പെട്ട ഈ വായനശാല നെയ്യാറ്റിൻകര താലൂക്കിന്റെ വായനാ സ്വപ്നങ്ങൾക്ക് നിറം പകർന്ന പരിപാടികൾക്ക് നേതൃത്വമരുളി. .പുതുവയിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ തന്റെകഠിനാധ്വാനത്തിന്റെയും നിരന്തര പ്രയത്നത്തിന്റെയും ഫലമായി 1931 സ്വദേശത്ത്‌ (നീലംപേരൂർ ,ആലപ്പുഴ) ധർമ്മ വായനശാല എന്ന പേരിൽ ഒരു വായനശാല സ്ഥാപിച്ചു . അതായിരുന്നു പി എൻ പണിക്കരുടെ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കം . അദ്ദേഹമാണ് കേരളത്തിലെ വായനശാല പ്രസ്ഥാനങ്ങളുടെ പിതാവ് , വായനയുടെ പിതാവ് എന്നും അറിയപ്പെടുന്നത് .ഈ ഗ്രന്ഥശാലയുടെ ( ധർമ്മ വായനശാല ) ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം . 1945സെപ്റ്റംബർ 14 ന് അമ്പലപ്പുഴയിൽ 47 ഗ്രന്ഥശാലകൾ പങ്കെടുത്ത സമ്മേളനം ( അമ്പലപ്പുഴ

സമ്മേളനം) ഗ്രന്ഥശാല പ്രവർത്തനത്തിന്റെ നാഴികക്കല്ലായി അറിയപ്പെടുന്നു . നെയ്യാറ്റിൻകരയിൽ

നിന്നും ദേശസേവിനി ഗ്രന്ഥശാല കാരക്കോണം, ക്ഷേത്ര പ്രവേശന സ്മാരക ഗ്രന്ഥശാല അമരവിള,

സ്വദേശാഭിമാനി ഗ്രന്ഥശാല നെയ്യാറ്റിൻകര , വിവേകാനന്ദ ഗ്രന്ഥശാല ബാലരാമപുരംശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല മലയിൻകീഴ് , എന്നീ പ്രമുഖ ഗ്രന്ഥശാലകൾ ആലപ്പുഴ

കേരള ഗ്രന്ഥശാല സംഘം 1964 ൽ പ്രസിദ്ധീകരിച്ച കേരള ഗ്രന്ഥശാല ഡയറക്ടറി അതുവരെ സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകളുടെ വിവരങ്ങൾ ചേർത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് .സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് 18 ഗ്രന്ഥശാലകൾ നെയ്യാറ്റിൻകരയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതായി കാണാം . 1901 ൽ സ്ഥാപിക്കപ്പെട്ട വൈ എം സി എ ലൈബ്രറിയാണ്നെയ്യാറ്റിൻകരയിലെ ആദ്യ ഗ്രന്ഥശാല . 1901 ഓഗസ്റ്റ് 17 ന് പരണിയം എൽ എം എസ് സ്കൂളിൽകെ പി സോളമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പരണിയം വൈ എം സി എഗ്രന്ഥശാലക്ക്‌ രൂപംനൽകിയത് .ഗ്രന്ഥശാലയുടെ രജിസ്റ്റർ നമ്പർ 121. ഈ ഗ്രന്ഥശാല 1984 ൽ എ ഗ്രേഡ് ലൈബ്രറിയായികേരളചരിത്രത്തിൽ പ്രത്വേകിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുപ്രധാനപങ്കുള്ള ഗ്രന്ധശാലാ മുത്തശ്ശിയാണ് ജ്ഞാനപ്രദായിനി വായനശാല . 1909 ആഗസ്റ്റ് 30 ന്സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എ പി നായരുടെ നേതൃത്വത്തിൽ ഈ ഗ്രന്ഥശാല ആരംഭിച്ചു. നെയ്യാറ്റിൻകരയിലെ നിരവധി സാമൂഹ്യപരിഷ്കരണ പരിപാടികൾക്ക് ജ്ഞാനപ്രദായിനി ആസ്ഥാനമായിരുന്നു . രവിവാര പാഠശാല , സാഹിത്യസമാജം , ചാർക്കാസംഘം ,ഗ്രാമസേവാസംഘം തുടങ്ങിയ നിരവധി പരിപാടികൾ ഇവിടെ നടപ്പാക്കിയിരുന്നു.1926 ൽജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒന്നാം തിരുവിതാംകൂർഗ്രന്ഥശാലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് പ്രൊഫസർ സി വി ചന്ദ്രശേഖരനായിരുന്നു .പ്രസ്തുത സമ്മേളനത്തിൽ ഗവൺമെന്റിന് സമർപ്പിക്കാൻ വേണ്ടി മൂന്ന് പ്രമേയങ്ങൾഅംഗീകരിക്കുകയുണ്ടായി . ഗ്രന്ഥശാലകളുടെ അടിസ്ഥാനസൗകര്യത്തിനുതകുന്ന ഈ മൂന്ന്പ്രമേയങ്ങൾ പാസ്സാക്കുകവഴി ജ്ഞാനപ്രദായിനി വായനശാലയും നെയ്യാറ്റിൻകരയും ഗ്രന്ഥശാലാപ്രവർത്തനത്തിന്റെ സവിശേഷമായ ഒരു ഈറ്റില്ലമായി മാറുകയായിരുന്നു.അമ്പലപ്പുഴ സമ്മേളനത്തിൽ അവതരിപ്പിച്ച പതിനൊന്നു പ്രമേയങ്ങളിൽ രണ്ടെണ്ണം നെയ്യാറ്റിൻകരരക്കാരുടെ പങ്കാളിത്തത്തോടെയാണ് അവതരിപ്പിച്ചത് . ഗ്രന്ഥശാലനടത്തിക്കൊണ്ടുപോകാൻ ആവശ്യമായ തുക ഗ്രാന്റായോ ധനസഹായമായോ നൽകണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന്റെ അനുവാദകൻ അമരവിള ക്ഷേത്രപ്രവേശന ഗ്രന്ധശാലയുടെപ്രതിനിധി ജെ മുത്തയ്യ ആയിരുന്നു. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനംവിജയകരമാക്കിയതിൽ സ്വാഗതസംഘത്തോടും , പി കെ മെമ്മോറിയൽ ഗ്രന്ഥശാലാപ്രവർത്തകരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നെയ്യാറ്റിൻകര

സ്വദേശാഭിമാനി ഗ്രന്ഥശാല പ്രതിനിധി പി മാധവൻ പിള്ളയാണ് അവതരിപ്പിച്ചത് .നെയ്യാറ്റിൻകര ശ്രീ പി മാധവൻ പിള്ള അമ്പലപ്പുഴ സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട തിരുവിതാംകൂർ ഗ്രന്ഥശാല സംഘം കമ്മിറ്റിയുടെ മധ്യമേഖലയുടെ ഓർഗനൈസറായി തെരെഞ്ഞെടുത്തു. 1947 ൽ കോട്ടയത്തു ചേർന്ന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15 അംഗഭരണസമിതിയിൽ നെയ്യാറ്റിൻകരയിൽ നിന്ന് ശ്രീ നീലകണ്ഠരു കൃഷ്ണരു അംഗമായിരുന്നു .തിരുകൊച്ചി ഗ്രന്ഥശാല സംഘത്തിന്റെ നിയമാവലി തയ്യാറാക്കുന്നതിൽ പി എൻ പണിക്കാരെുമുഖ്യമായി സഹായിച്ചത് കമുകിൻകോട് സ്വദേശിയായ ശ്രീ ജെ കേശവനായിരുന്നു.

നെയ്യാറ്റിൻകരയുടെ ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകർ :

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ താഴേ തട്ടിൽനിന്ന്പ്രവർത്തിച്ച് മികവ് പ്രകടമാക്കിയും സവിശേഷമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടുംവായനശാലകളെ / പ്രവർത്തകരെ ഉദ്ദീപിപ്പിച്ച നേതാക്കളാണ് R നാഗപ്പൻ നായർ , Rകേശവന്കുട്ടിനായർ , J കേശവൻ എന്നീ പ്രവർത്തകർ . ഈ വ്യക്തിത്വങ്ങൾ പഴയകാലവായനശാലാ പ്രവർത്തകർ പ്രത്വേകിച്ചും നെയ്യാറ്റിൻകര നിവാസികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠനേടിയവരുമാണ് .ശ്രീ ആർ നാഗപ്പൻ നായർ നെയ്യാറ്റിൻകരയിൽ വായനശാലാ പ്രസ്ഥാനം കൂടുതൽമികവുറ്റതാക്കി . അദ്ദഹത്തിന്റെ താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തനം കൂടുതൽ ജനപ്രീതിക്ക്കാരണമായി . ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം നെല്ലിമൂട് ഇന്നത്തെ ന്യൂ എച്ച് എസ്സിൽഅദ്ധ്യാപകനായിരുന്നു. നെയ്യാറ്റിൻകരയിൽ വളരെയധികം മികവുകൾ പ്രകടിപ്പിച്ച ഒരുസെക്രട്ടറിയായിരുന്നു അദ്ദേഹം .ശ്രീ ആർ നാഗപ്പൻ നായരോടൊപ്പം ചേർത്തുവെക്കേണ്ട പേരുകളാണ് ശ്രീ ജെ കേശവൻ ശ്രീ ആർ കേശവൻ കുട്ടിനായർ എന്നിവർ . വളരെയധികം ശ്രദ്ധേയമായ ഒരു കാലത്ത്നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ശ്രീ ജെകേശവനാണ് . അദ്ദേഹം കാമുകിൻകോട് സെന്റ് . മേരീസ് സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ ആർ കേശവൻകുട്ടിനായർ ധനുവച്ചപുരത്തിനടുത്തുള്ള എയ്തുകൊണ്ടകാണി സ്വദേശിയാണ്. സംസ്ഥാനവ്യാപകമായി അറിയപ്പെട്ട ഇദ്ദേഹം ഒരു മികച്ച ഗ്രന്ഥശാലാസംഘടകനായി സേവനം അനുഷ്ഠിച്ചിരുന്നു.തിരുവിതാംകൂർ മേഖലയിൽ ഉണ്ടായ ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ മികച്ച പങ്ക് അവകാശപ്പെടാൻ കഴിയുന്ന ഒരു താലൂക്കാണ് നെയ്യാറ്റിൻകര . നിരവധി എഴുത്തുകാരെയും , മറ്റ് സാംസ്‌കാരിക പ്രവർത്തകരെയും സംഭാവന ചെയ്യാൻ നെയ്യാറ്റിൻകരക്ക് കഴിഞ്ഞു .അത്തരത്തിലുള്ള സാഹിത്യമുന്നേറ്റങ്ങൾക്ക് കരുത്തു പകരാൻ നെയ്യാറ്റിൻകരയിലെ ഗ്രന്ഥശാലപ്രസ്ഥാനത്തിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

നവോത്ഥാനം നെയ്യാറ്റിൻകരയിൽ

മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടായി ഇരുപതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാറുണ്ട്. നൂറ്റാണ്ടുകളോളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാണിരുന്ന നാടായിരുന്നു ഇവിടം. അത്യന്തം ജീർണ്ണിച്ച ആ സംസ്കാരത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന് പിന്നിൽ സഹനത്തിൻറയും പീഡനത്തിൻറയും ദുരിതപൂർണ്ണമായ കഥകളുണ്ട് .അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളും നെയ്യാറ്റിൻകരയെയും ഇരുട്ടിലാഴ്ത്തി യിരുന്നു .വിദ്യാഭ്യാസം നേടാനോ ജീവിക്കാനുള്ള അവകാശം അവർക്കുണ്ടായിരുന്നില്ല. പൊതു വഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്നു .സ്വാതന്ത്ര്യം ഇല്ലായിരുന്നു .ശിക്ഷാ സമ്പ്രദായങ്ങളിലാകട്ടെ ക്രൂരമായ വിവേചനം നിലനിന്നിരുന്നു. കൊല്ലാനും വിൽക്കാനും ഉടമകൾക്ക് അധികാരമുള്ള വിധത്തിൽ അടിമകളായിരുന്നു ഇവിടുത്തെ അടിസ്ഥാനവർഗ്ഗം. അധികാരവും മേൽക്കോയ്മയും ഉണ്ടായിരുന്നെങ്കിലും ഉയർന്ന സമുദായങ്ങളും ദുഷിച്ച അനാചാരങ്ങളുടെ പിടിയിലമർന്നിരുന്നു. അനാചാരങ്ങൾക്കെതിരെയുള്ള ആദ്യകാല മുന്നേറ്റങ്ങൾ പലതും ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു. പ്രതിഷേധത്തിന് ആദ്യ സ്വരങ്ങൾ ഉയർത്തി പലരും രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്. അവരിൽ നിന്നുൾകൊണ്ട ഊർജ്ജം പിന്നീട് ശക്തമായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കൊടുങ്കാറ്റിൻറ കരുത്തുപകർന്നു. നവോത്ഥാനനായകൻ പലരും , ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി ,കുമാരഗുരുദേവൻ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, അത്താഴം മംഗലം വീരരാഘവൻ തുടങ്ങി എത്രയെത്ര മഹനീയ വ്യക്തികൾ. അവരുടെ അർത്ഥപൂർണമായ പ്രയത്നങ്ങൾ, അവ വിജയിപ്പിക്കാൻ വേണ്ടി ജീവിതം തന്നെ സമർപ്പിച്ച് ചരിത്രത്തിലിടം നേടാതെ പോയവർ എത്ര!അവരുടെ അപൂർണമായ പ്രയത്നങ്ങൾ ജയിക്കാൻ വേണ്ടി ജീവിതം തന്നെ സമർപ്പിച്ച് നാട്ടുകാർ മാത്രമല്ല വിദേശികളും നവോത്ഥാന പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറിമാരുടെ ദീർഘവീക്ഷണത്തോട് കൂടിയ പ്രവർത്തനങ്ങൾ വിശേഷ അവരുടെ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൗരാവകാശ പോരാട്ടങ്ങൾക്ക് ശക്തിപകർന്നു. അധികാര കേന്ദ്രങ്ങളുമായി അവർക്കുണ്ടായിരുന്ന ബന്ധം സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടി . തദ്ദേശീയരുടെ ദുർബല കരങ്ങള്ക്കും നേർത്ത സ്വരങ്ങൾക്കും മിഷനറിമാർ കരുത്തുപകർന്നു.

അരുവിപ്പുറവും ശ്രീനാരായണഗുരുവും

ലോക മനസ്സുകളിൽ മനുഷ്യത്വത്തിൻറ മഹനീയ സന്ദേശം എത്തിക്കുവാൻ വേണ്ടി ശ്രീനാരായണഗുരു 1888 ൽ കർമ്മ പദ്ധതികളുടെ തുടക്കം കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ പെരുങ്കടവിള പഞ്ചായത്തിലാണ്. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റ ആദ്യ യോഗം 1903 ൽ ചേർന്നതും അരുവി പുറത്താണ് .ശ്രീനാരായണഗുരുവിൻറ പ്രഥമ ശിഷ്യൻ മാരായമുട്ടം ദേശത്ത് വലിയപറമ്പ് മണ്ണാറക്കാട് തറവാട്ടിലെ അയ്യപ്പൻപിള്ള , ശിവലിംഗ ദാസൻ എന്നാണ് പില്കാലത്ത് അറിയപ്പെട്ടിരുന്നത്.വിശ്വമഹാകവി കുമാരനാശാൻ ദീർഘനാൾ അരുവിപ്പുറത്ത് തങ്ങുകയും കവിതകൾ രചിക്കുകയും ചെയ്തിട്ടുണ്ട് . ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ പശ്ചാത്തലമായ കിണർ ഇന്നും അരുവിപ്പുറത്തു കാണപ്പെടുന്നു. സാമൂഹ്യ പരിഷ്കർത്താവായ ഡോ പൽപ്പു ,യുക്തിവാദി പ്രസ്ഥാനത്തിൻറെ നേതാവ് സഹോദരൻ അയ്യപ്പൻ ,പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നേതാവായ അയ്യങ്കാളി, ടി കെ മാധവൻ, ജോൺ യേശുദാസ്, കെ കേളപ്പൻ തുടങ്ങിയ പല പ്രമുഖ വ്യക്തികളും അരുവിപ്പുറത്ത് എത്തിച്ചേർന്നിട്ടുണ്ട് . ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഗുരുദേവൻ പ്രഖ്യാപിച്ച അരുവിപ്പുറം ദേശത്തിനും ഭാഷയ്ക്കും വേഷത്തിനും ആചാര അനുഷ്ഠാനങ്ങൾക്കും അതീതമായി ലോകജനതയെ സന്ദർശിക്കുന്ന ഒരു വിശ്വാസ സങ്കേതമായി മാറിയിരിക്കുകയാണ് .ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ,പിവി നരസിംഹറാവുവും ഇന്ത്യൻ രാഷ്ട്രപതിമാർ ആയിരുന്ന ശങ്കർ ദയാൽ ശർമ്മ യും കെ ആർ നാരായണനും ,അബ്ദുൽകലാം ഉൾപ്പെടെയുള്ള ഭാരതത്തിൻറെ ഭരണകർത്താക്കൾ അരിവിപ്പുറം സന്ദർശിച്ചിട്ടുണ്ട്

കോട്ടപ്പുറം ശങ്കരൻ മുതലാളി

ആറാലുംമൂട്ടിലെ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥാപിക്കുന്നതിന് രണ്ടേക്കറോളം സ്ഥലം ഗവൺമെൻറിന് പാട്ടത്തിന് നൽകിയ വ്യക്തിയാണ് കോട്ടപ്പുറം ശങ്കരൻ മുതലാളി.എതിർവശത്തുള്ള കേരള ഓട്ടോമൊബൈൽസിന് സർക്കാർ സ്ഥലം നേടിയതും ഇദ്ദേഹത്തിൻറെ മക്കളിൽ നിന്നാണ്. ബ്ലോക്ക് പഞ്ചായത്ത് മന്ദിര ഉദ്ഘാടന ചടങ്ങിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ശങ്കരനെ ഹസ്തദാനം നൽകി പ്രകീർത്തിച്ചിരുന്നു

നാരായണൻ വാധ്യാരും ശ്രീനാരായണഗുരുവും

അരുവിപ്പുറത്ത് വെച്ച് എസ്എൻഡിപിയുടെ മുൻനിര അംഗത്വം നേടിയ ആൾ .ഇദ്ദേഹത്തെ തിരക്കിയാണ് ശ്രീനാരായണഗുരു ഒരിക്കൽ കമുകിൻകോട് എത്തിയത്. നാരായണനെ ഇപ്പോൾ അരുവിപ്പുറത്ത് ഒന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ ഗുരുവിനോട് നാരായണൻറെ അച്ഛൻ "സ്വാമി ഞങ്ങൾക്ക് ഇപ്പോൾ നല്ല തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒക്കെ കിട്ടുന്നുണ്ട് അതുകൊണ്ട് നീ ക്രിസ്തുമതം വിട്ട് എങ്ങോട്ടുമില്ല" എന്ന് മറുപടി നൽകിയത്രെ. ഇതിനുശേഷമാണ് ഗുരു അരുവിപ്പുറത്ത് വെച്ച് ലോകപ്രശസ്തമായ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന പ്രഖ്യാപനം നടത്തിയത്.

സഖാവ് പി സുകുമാരൻ

കൊടങ്ങാവിള ഊരൂട്ടുകാല പ്രദേശങ്ങളിലെ അയിത്തോച്ചാടന പ്രവർത്തനങ്ങളുടെ ചുമതല സഖാവ് സുകുമാരൻ ആയിരുന്നു. ഇദ്ദേഹം പാർട്ടി പ്രവർത്തനത്തിന് ഒപ്പം കൃഷിയും ചായ കച്ചവടവും നടത്തിയിരുന്നു .ഒരിക്കൽ ഊരൂട്ടുകാല ക്ഷേത്രത്തിൻറെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന തൻറെ ചായക്കടയിൽ ചെങ്കൊടി കെട്ടിയതും, ചായ കൊടുത്തിരുന്ന ചിരട്ടകൾ എടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ഗ്ലാസ്സിൽ ഹരിജനങ്ങൾക്ക് ചായ കൊടുക്കാൻ ഉള്ള ചങ്കൂറ്റം കാണിച്ചതും നാട്ടിൽ ആദ്യമായി സഖാവ് സുകുമാരൻ ആണ്. ഈ സംഭവം ആ നാട്ടിലെ സവർണ്ണരെ ചൊടിപ്പിച്ചു .പലതരത്തിൽ അദ്ദേഹത്തെ ഉപദ്രവിച്ചു എങ്കിലും ഹരിജനങ്ങൾക്ക് ചിരട്ടയിൽ ചായ കൊടുക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

തളയൻവിളക്കത്ത് യോഹന്നാൻ വാധ്യാർ

-ഓല കുത്തകയും യോഹന്നാൻ വാധ്യാരും

പണ്ടൊക്കെ ആന വളർത്തുകാർ നാടാകെ തെങ്ങിൽ നിന്നും ഓല സംഭരിക്കുന്നത് ഒരു അവകാശം പോലെ വച്ചുപുലർത്തിയിരുന്നു. ഇതിനെതിരെ യോഹന്നാൻ വാദ്ധ്യാർ ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി, ഒരു വലിയ മെമ്മോറാണ്ടം ശ്രീമൂലംതിരുനാൾ രാജാവിനd നൽകി.അത് കൈപ്പറ്റി വിവരം ആരാഞ്ഞു മഹാരാജാവ് വാധ്യാർക്ക് ഹസ്തദാനം നൽകിക്കൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു ' ആന വളർത്തുകാർ ഇന്നു മുതൽക്കു ഉടയവൻറ അനുവാദം കൂടാതെ തെങ്ങിൽനിന്ന് ഓല എടുക്കാൻ പാടുള്ളതല്ല' അതോടെ ആനക്കാർ വച്ചുപുലർത്തിയിരുന്ന ഓല കുത്തക പൊളിഞ്ഞു.

അത്താഴമംഗലം വീരരാഘവനും 1938ലെ നെയ്യാറ്റിൻകര വെടിവയ്പും

തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിൽ നെയ്യാറ്റിൻകരയിലെ വെടിവയ്പിൽ ആദ്യത്തെ രക്തസാക്ഷി

ആയിരുന്നു അത്താഴം മംഗലം വീരരാഘവൻ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന പട്ടം താണുപിള്ളയുടെ പിൻഗാമിയായ എൻ.കെ പത്മനാഭപിള്ളയുടെ അറസ്റ്റിനെ തുടർന്നാണ് വെടിവയ്പ്പ് നടന്നത്. 1938 ആഗസ്റ്റ് 31 ന് രാവിലെ എൻ കെ യെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന കാഴ്ച പത്രവിതരണ കാരൻ പയ്യൻ കാണുകയും അവൻ ഠൗണിൽ അറിയിക്കുകയും ചെയ്തു .വിവരമറിഞ്ഞ് തടിച്ചുകൂടിയ ജനം അക്രമാസക്തമായപ്പോൾ പട്ടാള മേധാവിയായ വാക്ടീസിൻറ നേതൃത്വത്തിൽ കുതിരപ്പട്ടാളം സംഭവ സ്ഥലത്തേക്ക് തിരിച്ചു.ബാലരാമപുരത്ത് വച്ച് വടം കെട്ടി കുതിരകളെ തള്ളിവിടാൻ ചിലർ ശ്രമിച്ചു .ഫക്കീർ ഖാൻ റെ നേതൃത്വത്തിൽ കല്ലേറും നടന്നു .വൈകുന്നേരത്തോടെ പട്ടാളം നെയ്യാറ്റിൻകരയിൽ പാഞ്ഞെത്തി. ഇപ്പോൾ നഗര്സഭ ലൈബ്രറി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അന്ന് ബസ്റ്റാൻഡ് .അവിടെ തിങ്ങിനിറഞ്ഞ്ജനാവലിയോട്പിരിഞ്ഞുപോകാൻ വാക്ടീസ് ആജ്ഞാപിച്ചു. മറുപടി കല്ലേറ് ആയിരുന്നു. മറുപടി കല്ലേർ ആയിരുന്നു. വെടിവയ്ക്കാൻ തോക്കെടുത്ത വാക്ടീസ്നേരെ കരിങ്കൽ ചീളുകളും ആയി നീങ്ങിയ അത്താഴ മംഗലം രാഘവൻ നെഞ്ചിൽ വെടിയേറ്റ് ആദ്യ രക്തസാക്ഷിത്വം വരിച്ചു . ഏഴ് പേരാണ് വെടിവയ്പ്പിൽ രക്തസാക്ഷിത്വം വരിച്ചത്. നെയ്യാറ്റിൻകര വെടിവയ്പിൽ രക്തസാക്ഷിയായ അത്താഴമംഗലത്തെ വീരരാഘവൻ വീഴാതെ താങ്ങിയെടുത്ത്ത് സ്വാതന്ത്രസമരസേനാനി ആയിരുന്ന മിഖായേൽനാടാർ ആയിരുന്നു. ഇദ്ദേഹം താമസിച്ചിരുന്നത് അത്താഴമംഗലം ജംഗ്ഷൻറ തെക്ക് ഭാഗത്ത് പോഴാട്ട കുഴി എന്ന സ്ഥലത്താണ്. വീരരാഘവൻറ ജേഷ്ഠ സഹോദരന്മാർ അത്താഴംമംഗലം സേവ്യർ പണിക്കരും സഹോദരങ്ങളുമാണ് ഈ സ്ഥലം സംഭാവന നൽകിയത്. അതിനാൽ പുലയ പള്ളി സെൻറ് പീറ്റേഴ്സ് ചർച്ച് അത്താഴ മംഗലംഎന്നറിയപ്പെടുന്നു.

സാമുദായിക പ്രസ്ഥാനങ്ങൾ

സമൂഹത്തിൽ നിലവിലുള്ള മൂല്യ സങ്കല്പങ്ങൾ ചോദ്യം ചെയ്ത് പുതിയ സാമൂഹ്യ ഘടനയ്ക്ക് രൂപം നൽകി സമൂഹത്ത സജീവമായി സ്വാധീനിച്ച നിരവധി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട് . അവയിൽ പ്രധാനപ്പെട്ട ഏതാനും സാമുദായിക പ്രസ്ഥാനങ്ങൾ നെയ്യാറ്റിൻകര മണ്ണിലാണ് പിറവി എടുത്തിട്ടുള്ളത്. എസ്എൻഡിപി യോഗം, സാധുജനപരിപാലന സംഘം , തിരുവിതാംകൂർ അയ്യനവർ മഹാസഭ , വൈകുണ്ഠസ്വാമി ധർമ്മ

പ്രചാരണസഭ, എന്നിവ നെയ്യാറ്റിൻകരയിൽ ആണ് ആരംഭിച്ചത്. കേരളത്തിൽ ഗതി മാറ്റിമറിച്ച ഈ പ്രസ്ഥാനങ്ങളുടെ തുടക്കത്തിലുള്ള സാമാന്യമായ അന്വേഷണമാണ് ഇനിയുള്ള താളുകളിൽ.


എസ് എൻ ഡി പി യോഗം

കേരളീയ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച് സംഘടനകളെ എസ്എൻഡിപി ക്കുള്ള പങ്ക് സുവിദിതമാണ്. ഇപ്പോൾ ലോകമെമ്പാടും പടർന്നു പന്തലിച്ചു ട്ടുള്ള ഈ ശ്രീനാരായണ പ്രസ്ഥാനം നെയ്യാർ തീരത്തെ അരുവിപ്പുറത്തെ പ്ലാവിൻ ചുവട്ടിൽ ആണ് പൊട്ടിമുളച്ചത്. എസ്എൻഡിപിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ചരിത്രപരമായി നെയ്യാറ്റിൻകരയ്ക്ക് ഏറെ പ്രാധാന്യമുണ്ട് .1888 ലെ ശിവരാത്രി നാളിലാണ്ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടന്നത് തുടർന്ന് ക്ഷേത്ര കാര്യങ്ങൾ നോക്കിനടത്തുന്ന അതിലേക്കായി 24 ആളുകൾ ചേർന്ന് ക്ഷേത്ര യോഗം രൂപീകരിച്ചു പ്രവർത്തിച്ചു വന്നു .ഈ അവസരത്തിലാണ് പേട്ട സ്വദേശിയായ ഡോക്ടർ പൽപ്പു അവിടെയെത്തുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളുടെ ദുരിതങ്ങൾ നേരിട്ട് അനുഭവിച്ച വ്യക്തിയായിരുന്നു അദ്ദേഹം തിരുവിതാംകൂറിൽ പഠിക്കാനോ ജോലി നേടാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ട അദ്ദേഹം അന്യസംസ്ഥാനത്തു നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുകയായിരുന്നു .തനിക്ക് ഉണ്ടായ ദുര്യോഗം വരുംതലമുറകൾക്ക് ഉണ്ടാവാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു . മലയാളി മെമ്മോറിയൽ, ഈഴവമെമ്മോറിയൽ തുടങ്ങിയവയിലൂടെ ആ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഗുരുവിൻറെ നിർദേശപ്രകാരം അരുവിപ്പുറം ക്ഷേത്ര യോഗങ്ങളുടെയും തിരുവനന്തപുരം പരിസരത്തുമുള്ള ഈഴവ പ്രമാണിമാരുടെയും സംയുക്ത യോഗം തിരുവനന്തപുരം കുന്നുകുഴി യിലുള്ള കമലാലയം ബംഗ്ലാവിൽ ചേർന്നു.ഡോക്ടർ പൽപ്പു ,കുമാരനാശാൻ,എം ഗോവിന്ദൻ , എൻ കുമാരൻ ,വാരണപ്പള്ളിയിൽ പത്മനാഭ പണിക്കർ തുടങ്ങിയവർ യോഗത്തിന് നൽകി. യോഗ തീരുമാനം അനുസരിച്ച് 1078 ധനു 23ന് അരുവിപ്പുറം ക്ഷേത്ര യോഗത്തിന് വിശേഷാൽ പൊതുയോഗം അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ ഉള്ള പ്ലാവിൻ ചുവട്ടിൽ കൂടി . ക്ഷേത്ര യോഗത്തെ ഒരു മഹാജന യോഗം ആക്കി തീർക്കണം എന്ന് തീരുമാനിച്ചു . അതനുസരിച്ച് 1063 മാഡത്തെ ഒന്നാം റെഗുലേഷൻ 26 ആം വകുപ്പ് പ്രകാരം 1903 മാർച്ച് 28ന് അരുവിപ്പുറം ശ്രീ നാരായണ ധർമ്മ പരിപാലന യോഗം രജിസ്റ്റർ ചെയ്തു ലൈസൻസ് നേടുകയുണ്ടായി. അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന കൃഷ്ണസ്വാമി രായ ആയിരുന്നു ലൈസൻസ് ഒപ്പിട്ടിട്ടുള്ള ത‍. ശ്രീനാരായണഗുരു സ്ഥിര അധ്യക്ഷനും പൽപ്പു ഉപാധ്യക്ഷനും ആയിരുന്നു. കുമാരനാശാനെ ജനറൽ സെക്രട്ടറിയായി ഗുരുനാമനിർദേശം ചെയ്തു 1903 മെയ് 15ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം പേരിൽ തിരുവിതാംകൂർ ജോയിൻ സ്റ്റോക്ക് കമ്പനീസ് ആക്ട് അനുസരിച്ച് യോഗം 2 ബാർ 1078 നമ്പറായി

രജിസ്റ്റർ ചെയ്യപ്പെട്ടു അരുവിപ്പുറം ആയിരുന്നു യോഗത്തിന് ആദ്യ ആസ്ഥാനം 1078 ധനു 14 മുതൽ യോഗത്തിൽ അംഗങ്ങളെ ചേർത്തു തുടങ്ങി. രാജശ്രീ കൊച്ചുപിള്ള വൈദ്യരാണ് ഒന്നാം പേരുകാരൻ . യോഗത്തിന് പ്രഥമ വാർഷിക സമ്മേളനം 1079 മകരം 30, കുംഭം 1 തീയതികളിൽ അരുവിപ്പുറത്തു വച്ച് നടന്നു. അതിനുശേഷം ഹെഡ് ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റി.

സാധുജനപരിപാലന സംഘം

അയിത്ത വർഗ്ഗക്കാരായ ഹിന്ദുക്കളെയും മതപരിവർത്തനത്തിനു ശേഷം അവശ്യ ക്രിസ്ത്യാനികളായി മുദ്രകുത്തപ്പെട്ട വരെയും മറ്റ് അന്തസത്തയും സംഘടിപ്പിച്ച 1907 ലാണ് വെങ്ങാനൂരിൽ അയ്യങ്കാളി സാധുജന പരിപാലന സംഘത്തിന് രൂപം കൊടുത്തത്. സംഘത്തിൽ പുലയർ , ചേരമർ, സാംബവർ , സിദ്ധനർ, കണക്കർ, തണ്ടാൻ തുടങ്ങിയ സമുദായങ്ങളും സഹകരിച്ചിരുന്നു.ആഴ്ചയിലെ 7 ദിവസം ഉള്ള ജോലി 6 ദിവസമാക്കി മാറ്റുകയും ഞായറാഴ്ച വിശ്രമത്തിന് അവസരം നൽകുകയും വേണമെന്ന് സംഘം തീരുമാനിച്ചു .മറ്റൊരു പ്രധാന ലക്ഷ്യം. 3 വർഷത്തിനുള്ളിൽ വെങ്ങാനൂർ സാധുജനപരിപാലനസംഘം സ്വന്തമായി സ്ഥലം വാങ്ങി .സംഘടനാ പ്രവർത്തനത്തിന് ആക്കം കൂട്ടാനായി അയ്യങ്കാളി 1916 സാധുജനപരിപാലിനി എന്നൊരു മാസികയും ആരംഭിച്ചു. വെങ്ങാനൂരിൽ തുടങ്ങിയ സാധുജനപരിപാലന സംഘത്തിന് തിരുവിതാംകൂറിലെ അധസ്ഥിതർ ക്കിടയിൽ ഉണർവുണ്ടാക്കാൻ കഴിഞ്ഞു . അധസ്ഥിതരുടെ ക്ഷേമം എന്ന വിശാല വിശാല വീക്ഷണത്തിൽ നിന്ന് പുലയ സമുദായത്തിൻറെ ഉന്നതി എന്ന തീരുമാനംഎടുത്ത് 1937ൽ പുല്ലാട്ട് വെച്ച് സമസ്ത കേരള പുലയമഹാസഭ രൂപീകരിക്കാൻ തീരുമാനിച്ചുവെങ്കിലും അപ്പോൾ അത് നടന്നില്ല. 1942 ൽ തിരുവനന്തപുരത്ത് വെച്ച് അയ്യൻകാളിയുടെ ജാമാതാവ് ടി കേശവൻ ശാസ്ത്രി പ്രസിഡൻറായി സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ പ്രവർത്തനമാരംഭിച്ചു സാധുജനപരിപാലന സംഘം ഇല്ലാതായി.

തിരുവിതാംകൂർ അയ്യനവർ മഹാസഭ

1916 ഏപ്രിൽ മൂന്നിന് രൂപംകൊണ്ട ഒരു സാമുദായിക സംഘടനയാണ് തിരുവിതാംകൂർ അയ്യനവർ മഹാസഭ. ക്രിസ്റ്റ്യൻ മിഷൻ പ്രവർത്തകരായ ജോൺ യേശുദാസിൻറെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ കൂടിയ സമ്മേളനം ആണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത് .എം മാസിലാ മണി വൈദ്യർ ആദ്യ പ്രസിഡൻറും യേശുദാസ് ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു. പെരുംപഴുതൂർ ആയിരുന്നു പ്രസ്ഥാനത്തിൻറെ ആസ്ഥാനം.

വി എസ് ഡി പി ( വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണസഭ)

തിരുവിതാംകൂറിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളും ചൂഷണത്തിനുമെതിരെ ജനങ്ങളെ സംഘടിപ്പിച്ച സാമൂഹ്യ സമത്വത്തിനായി യത്നിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു വൈകുണ്ഠസ്വാമികൾ . കേരളത്തിലെ നവോത്ഥാന നായകരായ ആധ്യാത്മിക ആചാര്യന്മാർക്ക് മാർഗദർശിയായ ആയിട്ടുള്ള വൈകുണ്ടസ്വാമികളുടെ ജീവിതദർശനവും മൗലികമായ കാഴ്ചപ്പാടുകളും സാധാരണക്കാരുടെ സാധാരണക്കാരുടെ ഇടയിൽ പ്രചരിപ്പിക്കാനായി ആരംഭിച്ച ഒരു പ്രസ്ഥാനമാണ് വി എസ് ഡി പി 2005 മാർച്ച് ഒൻപതിന് പെരുമ്പഴുതൂർ വിഷ്ണുപുരം ക്ഷേത്രനടയിൽ വച്ചാണ് വി എസ് ഡി പി രൂപം കൊണ്ടത്. നാഗർകോവിൽ സ്വാമി തോപ്പിലെ വൈകുണ്ഠസ്വാമി ധർമ്മടം, ഗരുഡ ചന്ദ്രശേഖരനെ വൈകുണ്ഠസ്വാമി ധർമ്മ പ്രചരണ സഭ യുടെ സംസ്ഥാന പ്രമുഖ് ആയി നിർദേശിക്കുകയുണ്ടായി .അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആണ് സംഘടന കൂടുതൽ ശക്തിപ്പെട്ടത്. രജിസ്ട്രേഷൻ ലഭിച്ചശേഷം തിരുവനന്തപുരം വിജെടി ഹാളിൽ വച്ച് 2007 സെപ്റ്റംബർ എട്ടിന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് വി എസ് ഡി പി യുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് . വ്യത്യസ്ത മത വിശ്വാസ ധാരണകൾക്ക് കീഴിൽ സാമൂഹികമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന നാടാർ സമുദായത്തെ ഒന്നിപ്പിക്കാനും .സംവരണം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി പ്രക്ഷോഭം ഉയർത്താനുള്ള ശ്രമങ്ങൾ ആണ് വി എസ് ഡി പി ഇപ്പോൾ നടത്തുന്നത് നെയ്യാറ്റിൻകര നിലമേലിൽ ആണ് വി എസ് ഡി പി യുടെ ആസ്ഥാനം. സമത്വ സമാജം എന്ന പേരിൽ എല്ലാ പ്രദേശങ്ങളിലും വിഎസ് ടിപി യൂണിറ്റുകൾ രൂപീകൃതമാകുന്നുണ്ട്.

നായർ സർവീസ് സൊസൈറ്റി

1914 ഒക്ടോബർ 31ന് നായർ ഭൃത്യജനസംഘം എന്ന പേരിൽ മന്നത്തു പത്മനാഭനെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് 1915 മുതൽ നായർ സർവീസ് സൊസൈറ്റി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത് .കേളപ്പനായിരുന്നു ആദ്യ പ്രസിഡൻറ് മന്നത്ത് പത്മനാഭൻ ആദ്യ ജനറൽ സെക്രട്ടറി , നാട്ടിലെങ്ങും കരയോഗങ്ങൾ സ്ഥാപിച്ച് സംഘടന ശക്തിപ്പെടുത്താനായി വേലുക്കുട്ടി മേനോനെ ചുമതലപ്പെടുത്തി. മേനോൻ പ്രവർത്തനഫലമായി 1929 മുതൽ കരയോഗങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങി .നെയ്യാറ്റിൻകര താലൂക്കിൽ മേനോൻ ശ്രമഫലമായി 1929 ഇൽ തന്നെ എൻഎസ്എസ് കരയോഗങ്ങൾ പ്രവർത്തനം ആരംഭിക്കുകയുണ്ടായി . 1929 സെപ്റ്റംബർ മൂന്നിന് വിളവൂർക്കൽ പഞ്ചായത്തിലെ പെരിങ്ങാവ് എന്ന ഗ്രാമത്തിൽ തുടങ്ങിയ സരസ്വതി വിലാസം എൻഎസ്എസ് കരയോഗം ആണ് നെയ്യാറ്റിൻകര താലൂക്കിലെ ആദ്യ കരയോഗം. കുമാരൻപിള്ള അനന്തൻ പിള്ളയായിരുന്നു ആദ്യ

പ്രസിഡൻറ് കിഴക്കേ വിളാകത്ത് വീട്ടിൽ രാമകൃഷ്ണപിള്ളയായിരുന്നു ആദ്യ സെക്രട്ടറി. താലൂക്കിലെ കരയോഗ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ആയി 1955 മാർച്ച് 31നാണ് നെയ്യാറ്റിൻകര താലൂക്ക് കരയോഗ യൂണിയൻ രജിസ്റ്റർ ചെയ്തത്. പള്ളിച്ചൽ കൃഷ്ണൻ നായരായിരുന്നു ആദ്യ പ്രസിഡൻറ്. 1965 ഏപ്രിൽ 10 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു . തുടർന്ന് നാരായണൻ തമ്പി, ആറയൂർ വേലായുധൻപിള്ള ,അഡ്വക്കേറ്റ് പി രാമൻ നായർ സുന്ദരേശൻ നായർ ,വി നാരായണൻ നായർ സുകുമാരപിള്ള ,എം സുശീലൻ നായർ എന്നിവരാണ് നെയ്യാറ്റിൻകര എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് 76 ഓളം കരയോഗങ്ങൾ നെയ്യാറ്റിൻകര യൂണിയൻ കീഴിലുണ്ട് 1973 നവംബർ ആറിന് നെയ്യാറ്റിൻകര താലൂക്ക് ആസ്ഥാനമന്ദിരം കളത്തിൽ വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകരയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ധനുവച്ചപുരം വി റ്റി എം എൻ എസ് എസ് കോളേജ് 1964 ജൂലൈ 15 നാണ് ആരംഭിച്ചത്. പുരാതനമായ പല വ കുളങ്ങര ഇപ്പോൾ എൻഎസ്എസ് ഉടമസ്ഥതയിലാണ് പെരുംപഴുതൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ,ധനുവച്ചപുരം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, നരുവാമൂട് എൻഎസ്എസ് എൽപിഎസ് എന്നിവയുൾപ്പെടെ നിരവധി വിദ്യാലയങ്ങൾ എൻഎസ്എസിനെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട് . പതിമൂന്നോളം കരയോഗ ങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങളുമുണ്ട് . വെൺപകൽ ആതുരാശ്രമം എൻഎസ്എസിനെ ചുമതലയിലാണ് . നെയ്യാറ്റിൻകരയുടെ സാംസ്കാരിക പുരോഗതിക്ക് എൻഎസ്എസ്പ്രസ്ഥാനവും പ്രവർത്തകരും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഗുരുദേവൻ മുടക്കിയ കെട്ടുകല്യാണം

ഈഴവ സമുദായത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിരുന്ന അനാചാരങ്ങളിൽ ഒന്നായിരുന്നു താലികെട്ടുകല്യാണം . പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കും മുമ്പ് ഒരു ചടങ്ങു കൂടി നടത്തിയില്ലെങ്കിൽ അഭിമാനക്ഷതം ആയി കരുതിയിരുന്നു . പാലുകുടി മാറിയത് മുതൽ 12 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ അണിയിച്ചൊരുക്കി ആർഭാടം ആയി കെട്ടി ഉണ്ടാക്കിയ പന്തലിൽ നിരത്തി ഇരുത്തും . സാമ്പത്തികശേഷിയും ആഭിജാത്യവും കുറഞ്ഞവരെ വടക്കേയറ്റത്ത് മാറ്റി ഇരുത്തും ആയിരുന്നു . മുഹൂർത്ത സമയത്ത് മണവാളൻ മാരെ ആഘോഷത്തോടെ സ്വീകരിച്ചു കൊണ്ടുവരും . ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവർ ആന പുറത്തായിരിക്കും വരിക . മിന്നുകെട്ട് കഴിഞ്ഞ് മണവാളനും മണവാട്ടിയും മണിയറയിൽ കയറി നാല് ദിവസം മൃഷ്ടാന്നഭോജനം നടത്തി സുഖമായി കഴിയണം . നാലുദിവസവും വീട്ടിലെ ചിലവുകൾ വളരെ കൂടുതലായിരിക്കും . അഞ്ചോ ആറോ പറ നെല്ല് പുഴുങ്ങി ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്ന് പറയുമ്പോൾ തന്നെ ചെലവിനെ കുറിച്ച് ധാരണ കിട്ടുമല്ലോ . ഇത്തരം ചടങ്ങുകൾ കഴിയുന്നതോടെ പല കുടുംബങ്ങളും കുത്തുപാള എടുക്കേണ്ട അവസ്ഥയാണു ഉണ്ടായിട്ടുള്ളത് . 1911


നെയ്യാറ്റിൻകരയിലെ കരിംകുളത്തുള്ള ഒരു വീട്ടിൽ നിശ്ചയിച്ചിരുന്ന കെട്ടുകല്യാണം നേരിട്ട് വന്നു മുടക്കി കൊണ്ട് ഗുരുദേവൻ ഈ സമ്പ്രദായം നിർത്തൽ ചെയ്തു . ആ സംഭവം മയ്യനാട് കെ ദാമോദരൻ രചിച്ച നാരായണഗുരുസ്വാമി എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.കരുംകുളത്തെ അടുമ്പിൽ വീട്ടിൽ ദാമോദരൻ സഹോദരിയുടെ മകളുടെയും മറ്റുചില കുട്ടികളുടെയും കെട്ടുകല്യാണം നിശ്ചയിച്ചിരുന്ന ദിവസം ഗുരു അവിടെ എത്തി . പ്രമാണിമാർ എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. ആഘോഷങ്ങളും സദ്യയ്ക്കുള്ള ഒരുക്കങ്ങളും ഒക്കെ ആയി വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു . അവിടേക്കാണ് സ്വാമി എത്തിയത് . ഗൃഹനാഥനെ അടുത്ത് വിളിച്ച് സ്വാമി ഇങ്ങനെ പറഞ്ഞു കെട്ടു കല്യാണം ആവശ്യമുള്ള തല്ല നാം ഇതിനെപ്പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതുവരെ നിങ്ങൾ ആരും അതിനെ വേണ്ടപോലെ കേൾക്കുന്നില്ലല്ലോ . നിങ്ങളുടെ ഗുണത്തിനായി ആണ് പറയുന്നത് നിങ്ങൾക്ക് നമ്മുടെ വാക്കിൽ വിശ്വാസമുണ്ടെങ്കിൽ അത് കൂടാതെ കഴിക്കണം . കുടുംബത്തിലെ കാരണവന്മാരും വിളിച്ച് മുട്ട ക്കുന്നതിനുള്ള സമ്മതം ചോദിച്ചു . അവരെല്ലാവരും സ്വാമിയുടെ കൽപ്പന അനുസരിക്കാൻ തയ്യാറായി . അണിഞ്ഞൊരുങ്ങി പന്തലിൽ നിന്നിരുന്ന പെൺകുട്ടികളെ സ്വാമി അടുത്ത് വിളിച്ച് അവർക്ക് തന്റെ കൈകൊണ്ട് കുറേ പൂക്കളും പഴങ്ങളും കൊടുത്തു അകത്തേക്ക് പറഞ്ഞയച്ചു . ഈ കെട്ടുകല്യാണം താൻ മുടക്കി ഇരിക്കുന്നു എന്നും ജനങ്ങളിൽ ആരും ഈ അനാവശ്യമായ അടിയന്തിരം മേലാൽ നടത്തരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതായി തെളിവായും ഉറപ്പായും ആ ജനക്കൂട്ടത്തോട് അറിയിക്കാൻ അടുത്തുനിന്ന് ഒരാളോട് ഗുരു ആവശ്യപ്പെട്ടു . അയാൾ അപ്രകാരം ചെയ്തപ്പോൾ എല്ലാവരും ആശ്ചര്യത്തോടെ അത് സമ്മതിച്ചു പിരിഞ്ഞുപോയി.

സാമൂഹിക പരിഷ്കർത്താക്കൾ

ശ്രീ കെ ഗോവിന്ദൻ പിള്ള

പെരുംപഴുതൂർ ദേശത്തിലെ എക്കാലത്തെയും മഹാനാണ് ശ്രീ കെ ഗോവിന്ദൻ പിള്ള . ത്യാഗിയും ,സേവന താല്പര്യം ഒക്കെ ആയിരുന്നു അദ്ദേഹം 1880 ആണ്ടിലാണ് ജനിച്ചതെന്ന് പറയപ്പെടുന്നു . നിരക്ഷരതാ , അന്ധവിശ്വാസം , അനാചാരം മുതലായവയായിരുന്നു സാധാരണ ജനതയുടെ കൈമുതൽ. യുവാവായ ശ്രീ ഗോവിന്ദൻ പിള്ള ഇവയ്ക്കെല്ലാം പരിഹാരമായി ഒരു ഒറ്റമൂലി പ്രയോഗം നടത്താൻ തീരുമാനിച്ചു പെരുംപഴുതൂർ പ്രദേശത്ത് സ്കൂളുകൾ ഉണ്ടായിരുന്നില്ല. ദൂരസ്ഥലങ്ങളിൽ കുട്ടികളെ അയച്ചു പഠിപ്പിക്കുന്നതിൽ വിമുഖരായിരുന്നു .അതുകൊണ്ട് ഗോവിന്ദൻ പിള്ള പണിത സ്കൂളാണ് പെരുംപഴുതൂർ സ്കൂൾ . പിൽക്കാലത്ത് ഗോവിന്ദൻ പിള്ള ഈ സ്കൂൾ ഗവൺമെൻറിന് കൈമാറി .

ശ്രീ നാരായണഗുരു


ജനനം - 1856 ഓഗസ്റ്റ് 20

സ്ഥലം - ചെമ്പഴന്തി തിരുവനന്തപുരം കേരളം

മരണം - 1928 സെപ്റ്റംബർ 20

ആധുനിക ഭാരതം കണ്ടാ കണ്ട് ഏറ്റവും വലിയ തത്ത്വചിന്തകനും മഹാനായ സന്യാസിവര്യൻ ഉം കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു . ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവൻ അവ അവനവനാത്മ അപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിൻറെ ആദർശവും ജീവിതലക്ഷ്യവും . കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ , തൊട്ടുകൂടായ്മ , തീണ്ടിക്കൂടായ്മ തുടങ്ങി സാമൂഹിക തിന്മകൾക്കെതിരെ യും അന്ധവിശ്വാസങ്ങൾക്കെതിരെ യും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെ ആകെ നവോത്ഥാനത്തിലേക്ക് നയിച്ചു . ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീ നാരായണ ഗുരു .

അദ്ദേഹം 1903 ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം ,

അരുവിപ്പുറം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് . ശ്രീനാരായണ ഗുരു ഇവിടെ 1888 ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത് . ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ് .

തിരുവനന്തപുരം നഗരത്തിൽ നിന്ന് 22.5 കിലോമീറ്റർ തെക്ക് കിഴക്ക് നെയ്യാറ്റിൻകര പട്ടണത്തിൽനിന്നും ഉദ്ദേശം മൂന്നുകിലോമീറ്റർ നെയ്യാറ്റിൻകര തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം . നദിയിൽ മുൻപുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിന് കാരണമായിട്ടുള്ളത് . ഇവിടത്തെ ശിവക്ഷേത്രങ്ങളിൽ ഉള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവർണ മേധാവിത്വത്തിനെതിരെയുള്ള ഏറ്റവും വിപ്ലവാത്മകമായ ഒരു സമാരംഭം ആയിരുന്നു ഈ ക്ഷേത്രസ്ഥാപനം .സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.

ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.


"ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് "

പ്രസ്തുത ക്ഷേത്രത്തിലെ ഭരണ നിർവഹണ സമിതിയാണ് പിൽക്കാലത്ത് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ആയി വികസിച്ചത് . അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകൾക്കിടയിൽ ഉള്ള ഗുഹകളിൽ ഒന്നിൽ കുറേക്കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു . ഇതിന്റെ മുകൾഭാഗത്തായി എഴുന്നുനിൽക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനം ആയിരുന്നു . കുമാരനാശാൻ, സംഘം കാര്യദർശി എന്ന നിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട് . ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനകീയത ആകർഷിച്ചുവരുന്നു .

നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിൽപ്പെട്ട അരിവിപ്പുറം കാർഷിക പ്രധാനമായ ഗ്രാമമാണ്. രാജീവ്ഗാന്ധി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാർ പ്രസിഡൻറുമാർ തുടങ്ങിയ ഒട്ടനവധി നേതാക്കളും ഇവിടം സന്ദർശിച്ചിട്ടുണ്ട് .സമാധാനത്തിൻ റെയും ഐശ്വര്യത്തെയും പ്രതീകമായി നെയ്യാറ്റിൻകരയിലെ അരുവിപ്പുറം എന്ന കൊച്ചുഗ്രാമത്തിൽ അരുവിപ്പുറം പ്രതിഷ്ഠ നിലകൊള്ളുന്നു .