കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഒരു കുടുംബത്തിന്റെ പ്രേതീക്ഷ അസ്തമിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുടുംബത്തിന്റെ പ്രതീക്ഷ അസ്തമിച്ചു

സുന്ദരമായ ഒരു കൊച്ചു ഗ്രാമം....ആ ഗ്രാമത്തിൽ ഒരു കൊച്ചു വീടുണ്ട്, ആ വീട്ടിൽ ഒരു അമ്മയും അച്ഛനും രണ്ടു മക്കളും ഉണ്ടായിരുന്നു.... അവർ വളരെ സന്തോഷത്തോടെ ആ ജീവിതം കഴിഞ്ഞു കൂടി, കൂലിപ്പണി ചെയ്തതാണ് അച്ഛൻ അവരെ വളർത്തിയത്. ഒരു ദിവസം അച്ഛൻ രണ്ടു മക്കളെയും അടുത്ത് വിളിച്ചു കൊണ്ട് പറഞ്ഞു..., നിങ്ങൾ നന്നായി പഠിച്ചു നല്ല നിലയിൽ എത്തണം. അങ്ങനെ പറഞ്ഞു അച്ഛൻ ആ കിടപ്പിൽ തന്നെ മരണപ്പെട്ടു.... പിന്നീട് അവരെ വളർത്തിയത് ആ അമ്മയാണ്.. അമ്മ അവരെ ഒരു കഷ്ടപ്പാട് പോലും അറിയിക്കാതെ വളർത്തി മക്കൾ വലുതായി, അച്ഛന്റെ ആഗ്രഹം പോലെ അവർ നഴ്സിങിനു പഠിച്ചു അങ്ങനെയിരിക്കേ ലോകത്തു ഒരു വലിയ വൈറസ് പടർന്നു പിടിച്ചു, ആരും രോഗിയെ സുശ്രുഷിക്കാൻ പേടിക്കുന്ന വൈറസ് ആയിരുന്നു അത്....

അങ്ങനെ നാഷ്ണൽ ഹെൽത്ത് മിഷൻ പത്തതിടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ആ മകൻ ആദ്യമായി ജോലി ചെയ്തു.... ചിരപരിചതരായ നെഴ്സുമ്മാരെക്കാൾ ധൈര്യപൂർവ്വം ആ മകൻ കോവിഡ് രോഗികളോട് ധൈര്യപൂർവ്വം ഇടപെടുകയും ചെയ്തു.... ആശുപത്രിയിൽ ചിത്രീകരിച്ച ഹാസ്വയാചിത്രത്തിന് വേണ്ടി കോവിഡ് പ്രതിരോദ ക്യാപ്പിന്റെ ഭാഗമായി അതിനു തെയ്യാറാക്കുമ്പോഴും അവന്റെ മനസ്സിൽ വീട്ടുക്കാർ ആയിരുന്നു അവരോടപ്പം ഉള്ള സന്തോഷം ഉള്ള ജീവിതം ആയിരുന്നു... അങ്ങനെ ഇരിക്കെ അവൻക്ക് ആദ്യ ശമ്പളം കിട്ടി.... സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി, അച്ഛന്റെ മരണ ശേഷം ഞങ്ങളെ വളർത്തിയ ആ അമ്മടെ മുഖം ആണ് ഓർമ വന്നത് ഈ കാശ് എന്റെ അമ്മക്ക് ഉള്ളത് ആണ് ഇത് എന്റെ അമ്മടെ കയ്യിൽ കൊടുത്തു ആ കാലിൽ തൊട്ട് തൊഴണം, ഈ കാശ് എനിക്ക് കിട്ടാൻ കാരണം എന്റെ അമ്മയാണ് എത്ര കഷ്ടപാടുകൾ സഹിച്ചു ആണ് എന്നെ ഈ നിലയിൽ എത്തിച്ചത്.... അങ്ങനെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആയി ആ മകൻ വീട്ടിലേക്ക് യാത്രയായി, പക്ഷെ ആ യാത്ര ഒരിക്കലും തിരിച്ചു വരാത്തത് ആകും എന്ന് ആ മകൻ വിചാരിചില്ല, എല്ലാ സ്വപ്‌നങ്ങളും ഒരു ലോറിയുടെ അടിയിൽ തീർന്നു.... അങ്ങനെ ആ അമ്മക് ആദ്യമായിയും അവസാനമയിയും ആ മകന്റെ ശമ്പളം മറ്റാരുടെയോ കയ്യിൽ നിന്ന് ആ നിസ്സാഹിയായ അമ്മ ഏറ്റു വാങ്ങി... ഇനി ആ അമ്മ മക്കളെ നെഴ്സ് ആക്കാനുള്ള ആഗ്രഹം, എങ്ങനെ പഠിപ്പിക്കും, എങ്ങനെ വളർത്തും എന്നാ ചിന്ത? തീർന്നില്ല ആ അമ്മയുടെ കഷ്ടപ്പാട്...... ഈ ഒരു അവസ്ഥ ഒരു അമ്മയ്ക്കും വരാതിരിക്കട്ടെ...... നമ്മുക്ക് പ്രാർത്ഥിക്കാം """

മുഹമ്മദ് രഹനാസ്
8 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ