കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ഇന്ന് ലോകത്തെ ക്രമങ്ങളെ മാറ്റിമറിക്കുന്ന ഒരു മഹാമാരിയായി തുടർന്നുകൊണ്ടിരിക്കുകയാണ് കൊറോണ.ഇപ്പോഴും എന്താകും നാളെയുടെ അവസ്ഥയെന്ന് ഉറപ്പിക്കാനാവുന്നില്ല.കൊറോണയെ ആദ്യമായി തിരിച്ചറിഞ്ഞിട്ട് ഇന്നേക്ക് 100 ദിവസം എന്ന് തന്നെ കണക്കാക്കാം ലോകത്ത് ആകെ വ്യാപിച്ചിരിക്കുന്ന മഹാ ദുരന്തമാണീ കൊറോണ വൈറസ്.ഈ രോഗം ചൈനയിൽ നിന്നു വന്ന് ഇന്ത്യയിലെത്തിയിരിക്കുകയാണ്.ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്.

മാർച്ച് 11 നു ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയെന്നു കോവിഡ് 19 നെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.ലോകം ഒരു മഹാമാരിയുടെ ലോകത്തേക്ക് മാറുകയെന്നു തന്നെ നമുക്ക് പറയാം .വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും പരീക്ഷകൾ ഉപേക്ഷിക്കുകയും ചെയ്തു.മാത്രമല്ല വാഹന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.

കോവിഡ് 19 കാരണം രാജ്യം മുഴുവൻ ലോക്ഡോണായി.വൈറസ് ബാധിച്ചവരിൽ വച്ച് നോക്കുമ്പോൾ ഭേദമായവരിൽ മുന്നിട്ടു നിൽക്കുന്നത് നമ്മുടെ കേരളമാണ്.സമ്പർക്കത്തിലൂടെയും സ്പര്ശനത്തിലൂടെയും ഈ രോഗം പകരുന്നു.

ഈ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക,ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക,സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.പരമാവധി ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാനാണ് ആരോഗ്യവകുപ്പും പറയുന്നത്. ഭയം വേണ്ട,ജാഗ്രത തന്നെയാണ് വേണ്ടതെന്നും ഭരണാധികാരികൾ ജനങ്ങളോട് ആവശ്യപ്പെ ടുന്നു.



അലൈന ശരത്ത് എ
4 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം