ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ്

ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ മാതൃകയിൽ വിദൂരനിയന്ത്രിത റോവർ നിർമ്മാണമുൾപ്പടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ് ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയ‍ർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന എം ക്യൂ ടി ടി (Message Queuing Telemetry Transport) പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ റോവറുകൾ നിയന്ത്രിച്ചത്. ഗ്രഹങ്ങൾ, ഖനികൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവർ ഉപകരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടി. കൈറ്റ് പുതുതായി സ്‌കൂളുകൾക്ക് നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായി സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 82 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലകളിൽ പ്രത്യേക പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചത്. ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്സ്), റോബോട്ടിക്സ് തുടങ്ങിയ ആധുനിക കമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ താല്പര്യത്തെ ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പ്രോഗ്രാമിങ് മേഖലയിൽ പരിശീലനത്തിൽ പരിചയപ്പെടുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, ഐ.ഒ.ടി. നിയന്ത്രിത റോബോട്ടിക് ഉപകരണങ്ങളായ സ്മാർട്ട് എൽ.ഇ.ഡി, സ്മാർട്ട് റോവർ ഡിവൈസ് തുടങ്ങിയവ തയ്യാറാക്കുന്ന വിധം വിശദീകരിച്ചു.

വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ പരിശീലനം കൊണ്ട് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ഒരു ഉല്പന്നത്തിന്റെ പ്രചാരണത്തിനുള്ള പ്രൊമോ വീഡിയോ കുട്ടികൾ തയ്യാറാക്കി. പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച്, പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷനാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിലൂടെ ത്രിമാന അനിമേഷൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് എന്നിവ കുട്ടികൾ വിശദമായി പരിചയപ്പെട്ടു. ഗെയിമിങ്, അനിമേഷൻ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമായ 'ബ്ലെൻഡർ' എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറാണ് പരിശീലനത്തിന് ഉപയോഗിച്ചത്.

ക്യാമ്പിൽ ശനിയാഴ്ച രാവിലെ പത്തിന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് കുട്ടികളുമായി സംവദിച്ചു . ജില്ലയിലെ സ്‌കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും തുടർന്ന് നടത്തി.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ജില്ലയിൽനിന്ന് 3 സ്കൂൾ

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻ ഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോള ജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) ഹരിതവിദ്യാലയം വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിലേക്ക് ജില്ലയിൽനിന്ന് മൂന്ന് സ്കൂളുകൾ. നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തല ത്തിൽ 85 വിദ്യാലയങ്ങൾ ഇടം പിടിച്ചു. കലവൂർ ഗവ. എച്ച്എസസ്്ചേർത്തല ഗവ. ഗേൾസ് എ എച്ച്എസ്എസ്, കടക്കരപ്പള്ളി ഗവ. എൽപിഎസ് എന്നിവയെ യാണ് ജില്ലയിൽനിന്ന് തെരഞ്ഞെ ടുത്തത്.

ഫ്ലോർ ഷൂട്ട് തിരുവനന്തപുരം കൈറ്റ് സ്റ്റുഡിയോയിൽ ഡിസം ബർ 26ന് ആരംഭിക്കും. കൈറ്റ് വി ക്ടേഴ്‌സിൽ ഷോയുടെ സംപ്രേഷ ണം ജനുവരി ആദ്യവാരം മുതൽ. അവസാന റൗണ്ടിലേക്ക് തെര

ഞ്ഞെടുക്കുന്ന 10 സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരി യിൽ നടക്കുന്ന ഗ്രാൻ്റ് ഫിനാലെ യിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.

തെരഞ്ഞെടുത്ത വിദ്യാലയ ങ്ങളുമായി ഓൺലൈൻ യോഗത്തിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേ റ്റർ എം സുനിൽകുമാർ പങ്കെടു ത്തു..

എന്റെ സ്കൂൾ എന്റെ അഭിമാനം

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' - പുരസ്കാരങ്ങൾ വിതരണം


കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച അറവുകാട് എച്ച് എസ് എസ് പുന്നപ്ര, എൽ എഫ് എച്ച് എസ് പുളിങ്കുന്ന്, സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് അരൂർ, സെന്റ് മേരീസ് ജി എച്ച് എസ് ചേർത്തല സ്കൂളുകളാണ് കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ കുമാർ, മറ്റു മാസ്റ്റർ ട്രയിനർമാർ പങ്കെടുത്തു.